Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എട്ടുനിലയില്‍ പൊട്ടിയ വിജയ് സേതുപതി ചിത്രം; ഒടിടിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. മഹാരാജ, 96 അടക്കമുള്ള ചില മിന്നും വിജയങ്ങള്‍ ഉണ്ടെങ്കിലും സോളോ ചിത്രങ്ങള്‍ എന്നും തിരിച്ചടിയാണ് താരത്തിന് നൽകുന്നത്. അതില്‍ നിന്നും ഏറ്റവും പുതിയ ഉദാഹരണമാണ് എയ്സ് എന്ന ചിത്രം. മെയ് മാസം 23 ന് റിലീസായ ചിത്രം ബോക്സ്ഓഫീസിൽ അത്ര വിജയം കണ്ടില്ല.

അറുമുഖ കുമാര്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്ന എയ്സ് റൊമാന്‍റിക് ക്രൈം കോമഡി വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രമാണ്. റിലീസ് ദിനത്തില്‍ പ്രേക്ഷകരില്‍ നിന്ന് സമ്മിശ്രവും നെഗറ്റീവുമായ അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. നിരൂപകരില്‍ നിന്ന് ഏറെക്കുറെ മോശം അഭിപ്രായങ്ങളും. ഈ നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് പ്രകടനത്തെ സാരമായി ബാധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്.

20 കോടിക്ക് മുകളില്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം തീയറ്ററില്‍ നിന്നും 9.40 കോടി രൂപ മാത്രമാണ് നേടിയിരിക്കുന്നത്. രുക്മിണി വസന്ത് നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബു, ബി എസ് അവിനാഷ്, ബബ്ലൂ പൃഥ്വിരാജ്, ദിവ്യ പിള്ള, രമേശ് തിലക് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer