പമ്പ∙ ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധം. തിരക്ക് ഒഴിവാക്കുന്നതിനായി ഭക്തർ ബുക്കിങ്ങിൽ അനുവദിച്ചിട്ടുള്ള സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സ്പോട്ട് ബുക്കിങ്ങുകൾ വളരെ പരിമിതമാണ്. അതിനാൽ മുൻകൂർ വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാതെ എത്തുന്ന എല്ലാ ഭക്തരെയും ഉൾക്കൊള്ളാൻ കഴിയില്ല. വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാത്തവർക്ക് ദർശനത്തിന് അസൗകര്യവും നീണ്ട കാത്തിരിപ്പ് സമയവും ഉണ്ടാകാൻ സാധ്യതയുണ്ട്. അനിയന്ത്രിതമായ തിരക്ക് സുരക്ഷാ ക്രമീകരണങ്ങളെ തടസ്സപ്പെടുത്താൻ സാധ്യതയുള്ളതിനാൽ തീർഥാടകർ യാത്ര ആരംഭിക്കുന്നതിന് മുമ്പ് വെർച്വൽ ക്യൂ സ്ലോട്ട് ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ അനുവദിച്ച സമയത്തിനുള്ളിൽ മാത്രം എത്തുന്ന രീതിയിൽ യാത്ര ആസൂത്രണം ചെയ്യണമെന്നും പൊലീസ് അറിയിച്ചു.

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി
കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ









