തൃശ്ശൂർ: പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് രാം നാരായൻ എന്ന ദലിത് യുവാവിനെ സംഘപരിവാർ ആക്രമികൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ചാവക്കാട് എസ്.ഡി.പി.ഐ പ്രവർത്തകർ ധർണ്ണയും പ്രകടനവും സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീച്ചിൽ നടന്ന പ്രതിഷേധ ധർണ്ണ എസ്.ഡി.പി.ഐ മുനിസിപ്പൽ വൈസ് പ്രസിഡന്റ് ദിലീപ് അത്താണി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ സെക്രട്ടറി ഹാരീസ് ബീച്ച് സ്വാഗതം ആശംസിക്കുകയും മുനിസിപ്പൽ ട്രഷറർ നസീബ് പുന്ന നന്ദി അറിയിക്കുകയും ചെയ്തു. ഫൈസൽ ബേബിറോഡ്, റിസ്വാൻ, നദീം, ഹംസകോയ, നജീബ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് കർശന ശിക്ഷ നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.










