സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇടമലയാര്‍ ഇറിഗേഷന്‍ കനാലില്‍ ജലലഭ്യത ഉടന്‍ ഉറപ്പാക്കണം: ബെന്നി ബഹനാന്‍ എം പി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി  ഇടമലയാര്‍ ഇറിഗേഷന്‍ കനാലില്‍ ജലലഭ്യത ഉടന്‍ ഉറപ്പാക്കണം-ബെന്നി ബഹനാന്‍ എം പി പറഞ്ഞു. അങ്കമാലി- കാലടി പ്രദേശങ്ങളിലെ കൃഷി ജലസേചനത്തിന് വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ് ഇടമലയാർ ഇറിഗേഷൻ പദ്ധതി. എല്ലാവർഷവും അറ്റകുറ്റപ്പണികൾ നടത്തി ഒക്ടോബർ നവംബർ മാസങ്ങളോടുകൂടി ജലവിതരണം സുഗമമാക്കുന്ന നടപടി ഇറിഗേഷൻ അധികൃതർ സ്വീകരിക്കാറുണ്ട്.

എന്നാൽ ഈ വര്‍ഷം നിരവധിയായ നിവേദനങ്ങള്‍ നൽകിയിട്ടും ഇടപെടലുകൾ നടത്തിയിട്ടും ജലസേചനം ആരംഭിക്കുന്നതിനുള്ള യാതൊരു നടപടികളും ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെ ഭാഗത്തുനിന്നും സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വളരെ തുച്ഛമായ തുക മാത്രം ആവശ്യമായി വരുന്ന കനാൽ നവീകരണം നടത്തി.

ജലസേചനത്തിന് ഉപയോഗിക്കത്തക്ക രീതിയിൽ തയ്യാറാക്കുന്നതിന് വേണ്ട തുക പോലും അനുവദിക്കുന്നതിന് സർക്കാർ തയ്യാറാകുന്നില്ല. ജലസേചനം ആരംഭിക്കാത്തതുമൂലവും ഈ കനാലിലൂടെയുള്ള നീരൊഴുക്ക് നടക്കാത്തതുമൂലവും വളരെയധികം ബുദ്ധിമുട്ടുകളാണ് ഇതിന്‍റെ സമീപപ്രദേശങ്ങളിലുള്ള കർഷകരും ഭൂവുടമകളും അനുഭവിക്കുന്നത്.

വീടുകളിൽ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. കാർഷിക വിളകളുടെ പരിപാലനത്തിന് ജലസേചനം അനിവാര്യമായതിനാൽ ഈ കനാലിലൂടെ വെള്ളം ഇല്ലാത്ത സാഹചര്യത്തിൽ കനാലിന്‍റെ പരിസരപ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് ഏക്കർ ഭൂമിയിലെ കൃഷി മുടങ്ങുകയും വന്‍നാശനഷ്ടം ഉണ്ടായിരിക്കുകയും ചെയ്ത സാഹചര്യം സംജാതമായിരിക്കുകയാണ്.

അതുകൊണ്ട് സർക്കാരിന്‍റെ പിടിവാശി വെടിഞ്ഞ് കനാൽ അറ്റകുറ്റപ്പണികൾ നടത്തി ഏറ്റവും അടിയന്തരമായി ഇറിഗേഷൻ കനാലിലൂടെ ജലസേചനത്തിനുള്ള വെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ബെന്നി ബഹനാന്‍ എം പി ഇറിഗേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.