Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വയനാട് തുരങ്കപാത; മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് പ്രതിപക്ഷ നേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ: വയനാട് തുരങ്കപാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാരിസ്ഥിതിക അനുമതി സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ലഭിച്ചതെന്നും 2023-ൽ ആവശ്യമായ പഠനങ്ങൾ പൂർത്തിയാക്കി സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ അനുമതിയും ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അനുമതിക്കെതിരായ ഹർജികൾ ഹൈക്കോടതി തള്ളിയതും പിന്നീട് സുപ്രീം കോടതി ആ വിധി ശരിവെച്ചതുമാണെന്ന് ചൂണ്ടിക്കാട്ടിയ പിണറായി, സമ്മർദം ചെലുത്തിയാണ് അനുമതി നേടിയതെന്ന ആരോപണം കോടതികളെ അവഹേളിക്കുന്നതാണെന്നും വിമർശിച്ചു.

മണ്ണ് നീക്കം ചെയ്യാൻ ഉന്നതതല യോഗം നിർദേശം നൽകിയിരുന്നുവെങ്കിലും അത് നടപ്പാക്കിയില്ലെന്ന് ആരോപിച്ച അദ്ദേഹം, ആരാണ് അതിന് ഉത്തരവാദിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. പദ്ധതിയുടെ ഭാഗമായി കൂട്ടിയിട്ടിരുന്ന മണ്ണും മുകളിലൂടെ ഒഴുകിയെത്തിയ മണ്ണും ചേർന്നാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴയ്ക്ക് മുൻപ് ആവശ്യമായ മുന്നൊരുക്കങ്ങൾ ഉണ്ടായില്ലെന്നും അപകട മുന്നറിയിപ്പും സുരക്ഷാ നടപടികളും അപര്യാപ്തമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. തീവ്രമഴ ഉണ്ടായിട്ടും ജില്ലയിൽ യെല്ലോ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചതെന്നും ദുരന്തം സംഭവിച്ചതിന് ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മണ്ണ് നീക്കം ചെയ്യാൻ നിർദേശം ലഭിച്ചിട്ടും രണ്ടാഴ്ചക്കാലം നടപടിയെടുക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് കുറ്റകരമായ അനാസ്ഥയാണെന്നും പിണറായി ആരോപിച്ചു. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെങ്കിലും, സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാർ വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ദുരന്തബാധിതർക്കൊപ്പമാണെന്നും ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ച് വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും കാണാതായവർക്കായുള്ള തെരച്ചിലിന് സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

Advertisement
WhiteswanTV Footer