സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് ചെലവിനുള്ള പണം കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കണം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി സ്ഥാനം ഒഴിയുന്ന വയനാട്ടില്‍ അദേഹത്തിന്റെ സഹോദരിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍
സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.ആദ്യമായി ഇലക്ഷനില്‍
മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാവും വയനാട്ടുകാര്‍ സമ്മാനിക്കാന്‍ പോകുന്നതെന്നും ഉറപ്പാണ്.
ആ നിലയ്ക്ക് ഇനി വയനാട്ടില്‍ മത്സരിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന ഇടത് – എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളോട് ഒരു അപേക്ഷ,എന്തായാലും
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ജയം ഉറപ്പാണല്ലോ, അങ്ങനെയെങ്കില്‍ മറ്റു മുന്നണികള്‍ മത്സരിക്കാതെ ഇരുന്നാല്‍ അവരെ വിജയിയായി
ഇപ്പോഴെ പ്രഖ്യാപിക്കാം.ഒരു ഉപതെരഞ്ഞെടുപ്പ് നടത്തി വെറുതെ എന്തിനാ പൊതുജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ കളയുന്നത്..??

ഈ ലോക് സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചു വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തി
വയനാട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.ആയതിനാല്‍ തന്നെ വയനാട്ടില്‍ ഒരു ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്നു എന്ന് വ്യക്തം.
പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുന്നു.ഈ വിവരം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പുറത്തുവിട്ടത്.തലമുറകളായി ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലിയെന്നും, രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുന്നതാണ് ഉചിതമെന്ന പാര്‍ട്ടി വിലയിരുത്തലിലാണ് തീരുമാനമെന്നും ഖര്‍ഗെ അറിയിച്ചു.രാഹുലിന് വയനാട്ടിലെ ജനങ്ങളുടെ സ്നേഹം ലഭിച്ചു.ദുഃഖത്തോടെയാണ് വയനാട്ടില്‍ രാജി നല്‍കാന്‍ തീരുമാനിക്കുന്നതെന്നും ഖര്‍ഗെ പറയുകയുണ്ടായി.

പ്രിയങ്കാ ഗാന്ധി ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്നത്.കന്നിയങ്കത്തില്‍ വയനാട് തന്നെ തെരഞ്ഞെടുത്തതില്‍
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒപ്പം കേരളീയര്‍ക്കും അഭിമാനിക്കാം. ആദ്യമായി ഇലക്ഷനില്‍ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് ഇന്ത്യ കണ്ട
ഏറ്റവും വലിയ ഭൂരിപക്ഷമാവും വയനാട്ടുകാര്‍ സമ്മാനിക്കാന്‍ പോകുന്നതെന്നും ഉറപ്പാണ്. പ്രിയങ്ക കേരളത്തില്‍ നിന്നും മത്സരിക്കുന്നത്
കോണ്‍ഗ്രസിന് നല്ലതാണ്.പ്രത്യേകിച്ച് പ്രിയങ്ക ഗാന്ധിയെപ്പോലെയുള്ള ഊര്‍ജ്ജസ്വലയായ ഒരാള്‍ പാര്‍ലമെന്റില്‍ വരേണ്ടതും അത്യാവശ്യമാണ്.ഭാവിയില്‍ ഇനി വയനാട് ഗാന്ധികുടുംബത്തിന്റെ ഒരു പ്രസ്റ്റീജ് സീറ്റായും ഉയര്‍ത്തപ്പെട്ടേക്കാം.റായ്ബറേലിയും അമേഠിയും ഒക്കെ പോലെ തന്നെ.

പ്രിയങ്കയുടെ പിതാവും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി ആദ്യമായി മത്സരിച്ചതെന്നുള്ള പ്രത്യേകതയാണ് അമേഠി ലോക്
സഭാ മണ്ഡലത്തിനുള്ളത്. അതുപോലെ പ്രിയങ്കാ ഗാന്ധിയുടെ കന്നിമത്സരം എന്നുള്ള നിലയിലായിരിക്കും ഇനി കേരളത്തിലെ വയനാടും
അറിയപ്പെടുക. രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ നേതാക്കള്‍ രാഹുലിനെ അറിയിച്ചിരുന്നു.പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സംസ്ഥാനത്തെ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തടയാമെന്ന വിലയിരുത്തലില്‍ കൂടിയായിരുന്നു ഈ നീക്കം എന്നാണ് അറിയുന്നത്.

രാഹുല്‍ ഗാന്ധി വയനാട് ഒഴിയുന്ന പക്ഷം ധാരാളം കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെ മത്സരിക്കാന്‍ തയ്യാറായി നിന്നതാണ്.കെ. മുരളീധരന്‍, എം.എം. ഹസ്സന്‍, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവരുടെ പേരുകള്‍ ഒക്കെ ഇവിടെ കേട്ടതാണ്.കെ.മുരളീധരന്‍ താന്‍ ഇവിടെ മത്സരിക്കാന്‍ ഇല്ലെന്ന് പറയുന്നതും കേട്ടു.എന്നാല്‍ സമസ്ത പോലുള്ള സംഘടനകള്‍ ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ യു.ഡി.എഫ് വയനാട്ടില്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്തായാലും പ്രിയങ്കയുടെ വയനാട്ടിലേയ്ക്കുള്ള വരവ് നല്ലത് തന്നെ.പക്ഷേ, ഒരു കാര്യം കോണ്‍ഗ്രസ് നേതാക്കളോട് ചോദിക്കാനുണ്ട്.
രാഹുല്‍ ഗാന്ധി ഇത്തവണ മത്സരിച്ച രണ്ട് ലോക് സഭാ സീറ്റുകളും കോണ്‍ഗ്രസിന് ജയ സാധ്യതയുള്ളത് തന്നെ ആയിരുന്നു. ഇവിടെ രണ്ടിടത്തും രാഹുല്‍ ജയിക്കുമെന്നും ഉറപ്പായിരുന്നു.ആ സാഹചര്യത്തില്‍ വയനാട്ടില്‍ പ്രിയങ്കയെ നിര്‍ത്തി രാഹുല്‍ റായ് ബറേലിയില്‍ മാത്രം മത്സരിച്ചാല്‍ പോരായിരുന്നോ .ഇത് സാധാരണക്കാര്‍ ഈ വാര്‍ത്ത വന്നതിന് ശേഷം മനസ്സില്‍ കൊണ്ടു നടക്കുന്ന ചോദ്യമാണ്.ഇനിയൊരു ഉപതെരഞ്ഞെടുപ്പ് എന്നതും ജനങ്ങളുടെ നികുതി പണം കൊണ്ട് വേണ്ടേ നടത്താന്‍ എന്നതും ആലോചിക്കാമായിരുന്നു.നൂറുകോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടം.ഇതിന്റെ ആവശ്യം വല്ലതും ഉണ്ടായിരുന്നോ.ഒന്നുകില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിച്ച് പ്രിയങ്കയ്ക്ക് റായ് ബറേലി കൊടുത്തിരുന്നെങ്കിലും എത്രയോ നല്ലത് ആയിരുന്നു.രണ്ട് പേര്‍ക്കും വലിയ കഷ്ടപ്പാട് ഇല്ലാതെ ഒരുപോലെ പാര്‍ലമെന്റില്‍ എത്താമായിരുന്നു.

സോണിയാ ഗാന്ധി 80 കഴിഞ്ഞ ശേഷവും രാജ്യസഭയിലൂടെ എം.പി ആയി ഉണ്ട് എന്നതും മറക്കാവുന്നത് അല്ല.ഇങ്ങനെ രണ്ടും മൂന്നും മണ്ഡലത്തില്‍ നിന്നും ജയിച്ചിട്ട് ഏതെങ്കിലും ഒരു മണ്ഡലം മാത്രമേ നിലനിര്‍ത്താന്‍ സാധിക്കു.ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.അപ്പോള്‍ ഇവര്‍ ഒഴിയുന്ന മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ചെലവു മുഴുവന്‍ ഒന്നുകില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി, അല്ലെങ്കില്‍
ആ വ്യക്തി വഹിക്കുകയെന്നതാണ് മര്യാദ.ഇല്ലെങ്കില്‍ ഇതിന് പ്രത്യേകം നിയമം തന്നെ വേണം.ഇങ്ങനെയുള്ളവര്‍ ആരായാലും
ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള പണം സ്വന്തം പാര്‍ട്ടി ഫണ്ടില്‍ നിന്നും സര്‍ക്കാരിന് നല്‍കണം.

അത് പോലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നഷ്ടപരിഹാരവും.വോട്ടര്‍ മാരുടെ സമയത്തിന് വിലയില്ലേ? ഇനി വയനാട്ടില്‍ മത്സരിക്കാന്‍
കച്ചകെട്ടിയിരിക്കുന്ന ഇടത് – എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളോട് ഒരു അപേക്ഷ, എന്തായാലും വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ജയം ഉറപ്പാണല്ലോ,അങ്ങനെയെങ്കില്‍ മറ്റു മുന്നണികള്‍ മത്സരിക്കാതെ ഇരുന്നാല്‍ അവരെ വിജയിയായി ഇപ്പോഴെ പ്രഖ്യാപിക്കാം.ഒരു ഉപതെരഞ്ഞെടുപ്പ് നടത്തി വെറുതെ എന്തിനാ പൊതുജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ കളയുന്നത്..??. ഇത് ഇവിടുത്തെ അദ്ധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും ചോദ്യമാണ്.

Advertisement

അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?: സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ ചോദ്യം

ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി. ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹർജി

Read More »

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ്

Read More »

ബീച്ചിൽ പോകുന്നവർ ശ്രദ്ധിക്കണേ; രക്ഷിക്കാൻ ആളില്ല

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,

Read More »

സീറ്റ് പ്രഖ്യാപനം നീട്ടിവെച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക്‌ പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ്‌ മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും

Read More »

ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിലും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭ ആരംഭിച്ച് ചോദ്യോത്തര വേളയിലേക്ക് കടന്ന ഉടൻ തന്നെ പ്രതിപക്ഷം

Read More »

“പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രി” — വെള്ളാപ്പള്ളി; വി.ഡി സതീശനെ വിമർശിച്ച് പരാമർശം

കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം

Read More »
Advertisement