Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുസ്തകമെവിടെ? സ്‌കൂള്‍ തുറക്കാറായി; പാഠപുസ്തക വിതരണം 45 ദിവസത്തോളം വൈകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ വെറും രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് പാഠപുസ്തക വിതരണം നേരിടുന്നത് കനത്ത പ്രതിസന്ധി. 6, 7, 8 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണ സജ്ജമായി വിദ്യാര്‍ത്ഥികളുടെ കൈകളില്‍ എത്താന്‍ ഇനിയും കുറഞ്ഞത് 45 ദിവസത്തോളം സമയമെടുക്കുമെന്ന് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (KBPS) സ്റ്റാഫ് ആന്‍ഡ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റും മുതിര്‍ന്ന ഐഎന്‍ടിയുസി നേതാവുമായ കെ.കെ. ഇബ്രാഹിംകുട്ടി വ്യക്തമാക്കി.

ആവശ്യമായ പുസ്തകങ്ങളുടെ 80 ശതമാനത്തോളം മാത്രമാണ് ഇതുവരെ അച്ചടിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ പത്താം ക്ലാസിലെ പുസ്തകങ്ങളുടെ അച്ചടി മാത്രമാണ് പൂര്‍ണ്ണമായി പൂര്‍ത്തിയായിട്ടുള്ളത്. സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ വിദ്യാഭ്യാസ വകുപ്പില്‍ പുതിയ മന്ത്രിസഭയ്ക്ക് മുന്നിലെത്തുന്ന ആദ്യത്തെ വലിയ വെല്ലുവിളിയായി ഈ പുസ്തക പ്രതിസന്ധി മാറും.

Recent News

Advertisement
WhiteswanTV Footer