Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐപിഎൽ കിരീടത്തിൽ ആര് മുത്തമിടും? ബെംഗളൂരു – ഗുജറാത്ത് കലാശപ്പോര് നാളെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദ്: 2026 ഇന്ത്യൻ പ്രീമിയർ ലീഗ് കലാശപ്പോരിലേക്ക് കടക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസും കിരീടത്തിനായി ഏറ്റുമുട്ടും. മത്സരം നാളെ വൈകിട്ട് 7:30ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ 92 റൺസിന് പരാജയപ്പെടുത്തി രജത് പാട്ടിദാറിന്റെ നേതൃത്വത്തിലുള്ള ആർസിബി ഫൈനലിലേക്ക് കടന്നിരുന്നു. 19.3 ഓവറിൽ ഗുജറാത്തിന്റെ ബാറ്റിംഗ് നിരയെ തകർത്ത് നേടിയ ആ ജയമാണ് ടീമിന് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്.

അതേസമയം, രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലെത്തി. 2022ലെ വിജയത്തിന്റെ ആവേശം വീണ്ടും ആവർത്തിക്കാനാണ് ഗുജറാത്ത് ശ്രമിക്കുന്നത്.

ഇരു ടീമുകളും ശക്തമായ ബാറ്റിംഗ്-ബൗളിംഗ് നിരകളുമായി മികച്ച ഫോമിലാണ്. രജത് പാട്ടിദാറും ശുഭ്മൻ ഗില്ലും മികച്ച പ്രകടനത്തിലാണ് നിൽക്കുന്നത്. കിരീടം ആർക്ക് ലഭിക്കും എന്നത് നാളെ നടക്കുന്ന ആവേശകരമായ മത്സരത്തിൽ വ്യക്തമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer