സംസ്ഥാനത്തെ വന്യജീവി -തെരുവുനായ ആക്രമണ ഭീഷണിയുടെ സാഹചര്യത്തിൽ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പട്ട് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്ത് നല്കി.
മനുഷ്യ ജീവന് സുരക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതിയും നിയമനിര്‍മ്മാണവും നടത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകളെ കൂട്ടിലാക്കണം, പക്ഷിപ്പനി വരുമ്പോള്‍ ഒരു പ്രദേശത്തെ പക്ഷികളെ കൊല്ലുന്നത് പോലെ തന്നെ തെരുവുനായ്ക്കളെയും കൊല്ലണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേരള കോണ്‍ഗ്രസ് എം മുന്നോട്ടുവെച്ചിരിക്കുന്നത്.
Content: Wildlife-street dog attack: Kerala Congress M demands emergency assembly session










