നോയിഡ: മകനുമായി ഫ്‌ലാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ഗ്രേറ്റര്‍ നോയിഡ വെസ്റ്റിലെ ഏസ് സിറ്റി ബില്‍ഡിങ്ങിന്റെ പതിമൂന്നാം നിലയിലുള്ള ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 37 വയസ്സുകാരിയായ യുവതി 11 വയസ്സുള്ള മകനുമായി ആത്മഹത്യ ചെയ്തത്.
കുട്ടിക്ക് നാഡീ വളര്‍ച്ച സംബന്ധമായ രോഗമുണ്ടായിരുന്നതായും ഇതു യുവതിയെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നെന്നും പൊലീസ് പറഞ്ഞു. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും ഭര്‍ത്താവിനെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ താല്‍പര്യമില്ലെന്നും യുവതി ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ”ഞങ്ങള്‍ ഈ ലോകം വിടുകയാണ്, ക്ഷമിക്കണം, ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ല, ഇനി ഭര്‍ത്താവിനെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല” – യുവതി കുറിപ്പില്‍ പറയുന്നു.



