അരൂർ: വീട്ടിൽവെച്ച് പാമ്പുകടിയേറ്റ യുവതി മരിച്ചു. അരൂർ പഞ്ചായത്തിൽ 16-ാം വാർഡിൽ കോതാട്ട് ഡിനൂബിൻ്റെ ഭാര്യ നീതു (32) വാണ് മരിച്ചത്. വ്യഴാഴ്ച രാവിലെ ഒമ്പതോടെ വീടിന് പിന്നിലുള്ള വർക്ക് ഏരിയയിൽവെച്ചാണ് പാമ്പുകടിയേറ്റത്. തുടർന്ന് എറണാകുളത്തെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ആറോടെ മരിച്ചു. ഭർത്താവ് വിദേശത്താണ്. മകൾ: അലിയ (5). സംസ്ക്കാരം ശനിയാഴ്‌ച രാവിലെ 10ന് ഇടക്കൊച്ചി സെമിത്തേരിയിൽ.
Content: Woman dies after being bitten by a snake in her work area at home




