തിരുവനന്തപുരം: പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന രണ്ടാമത്തെ ബലാത്സംഗ പരാതിക്ക് പിന്നാലെ കോണ്‍ഗ്രസിലെയും യു ഡി എഫിലെയും വനിതാ നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത്.
രാഹുലിനെ ഒരു നിമിഷം പോലും പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കരുതെന്നും എം എല്‍ എ സ്ഥാനം രാജിവയ്പ്പിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങളാണ് വനിതാ നേതാക്കളില്‍ പലരും പരസ്യമായി പ്രകടിപ്പിച്ചത്.
കെ കെ രമ എം എല്‍ എ, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, ദീപ്തി മേരി വര്‍ഗീസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ എന്നിവര്‍ രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.










