സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചങ്ങനാശേരി- വെട്ടിത്തുരുത്ത് ഭാഗത്തേക്ക് റോഡിലൂടെ ഇനി സുഖമായി യാത്രചെയ്യാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ചങ്ങനാശേരിക്കടുത്തു വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിത്തുരുത്ത് ഭാഗത്തേക്കുള്ള റോഡിലൂടെ ഇനി സുഖമായി യാത്രചെയ്യാം. ജോബ് മൈക്കിൾ എംഎൽഎ അനുവദിച്ച അൻപതു ലക്ഷം രൂപ ഉപയോഗിച്ചുള്ള റോഡ് നവീകരണം മികച്ച രീതിയിൽ പൂർത്തീകരിച്ച് എംഎൽഎ തന്നെ ഉദ്ഘാടനം ചെയ്തു നൽകി.  വെട്ടിത്തുരുത്ത് കുരിശ്ശടി മുതൽ രുദ്രാണിക്ഷേത്രം വരെയുള്ള ഭാഗമാണ് ടാർചെയ്ത് ഇരുവശവും കോൺക്രീറ്റ് വർക്കുകളും ചെയ്തു മികച്ച രീതിയിൽ നവീകരിച്ചത്.

ഏതാണ്ട് പത്തു വർഷത്തിന് ശേഷമാണ് റോഡ് നിർമാണം സാധ്യമായിരിക്കുന്നത്. വാഴപ്പള്ളി പഞ്ചായത്തിലെ ഒരു ഉൾ ഭാഗത്തു കിടക്കുന്ന പ്രദേശങ്ങളാണ് വെട്ടിത്തുരുത്തും, പാറാലും. ഈ പ്രദേശങ്ങളിൽ കൃത്യമായി റോഡുകൾ നവീകരിക്കാനും കുടിവെള്ള പൈപ്പ് ലൈനുകൾ ഇടാനും അതുപോലെതന്നെ വിദ്യാഭ്യാസ സ്ഥാപനമായ പറാൽ വിവേകാനന്ദ എൽപി സ്‌കൂളിന് ഒന്നേകാൽ കോടി രൂപയുടെ പുതിയ കെട്ടിടം നിർമിക്കാനും ലൈബ്രറി വിട്ടുതന്ന സ്ഥലത്ത് പുതിയ ആശുപത്രിയുടെ സബ് സെൻറർ നിർമിക്കാനും  സാധിച്ചത് സന്തോഷം നൽകുന്ന കാര്യമാണെന്ന് എംഎൽഎ പറഞ്ഞു.

പറാൽ -കുമരങ്കേരി റോഡ് എട്ടുകോടി രൂപ മുടക്കി ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവൃത്തി ടെൻഡർ ചെയ്തിട്ടും ആരും പങ്കെടുക്കാത്ത സാഹചര്യത്തിൽ പ്രവൃത്തി വീണ്ടും റീട്ടെൻഡർ ചെയ്തിരിക്കുകയാണ് എന്നും എത്രയുംവേഗം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും എംഎൽഎ പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.