Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താരൻ മൂലമുള്ള മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഈ കാര്യങ്ങൾ ചെയ്യണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

താരൻ കാരണം ചൊറിച്ചിൽ ഉണ്ടെങ്കിലും നഖം കൊണ്ട് ശക്തമായി ചൊറിയുന്നത് ഒഴിവാക്കണം. ഇത് മുടിയുടെ വേരുകൾക്ക് ക്ഷതം ഉണ്ടാക്കും. അണുബാധയ്ക്കുള്ള സാധ്യത കൂട്ടാനും മുടികൊഴിച്ചിൽ കൂടുതൽ രൂക്ഷമാക്കാനും കാരണമാകും.

തലയിൽ അധിക എണ്ണമയമുണ്ടെങ്കിൽ ദിവസങ്ങളോളം കഴുകാതെ ഇരിക്കരുത്. വിയർപ്പുള്ളവർ പതിവായി തല കഴുകുക. ഹെൽമറ്റ് ധരിക്കുന്നവർ സ്കാപ്പിൽ ഈർപ്പം നിർത്തരുത്.

വെളിച്ചെണ്ണ ഉൾപ്പെടെയുള്ള എണ്ണകൾ മുടിയെ മൃദുവാക്കുമെങ്കിലും, താരൻ ശക്തമായിരിക്കുമ്പോൾ അമിതമായി എണ്ണ പുരട്ടുന്നത് ചിലരിൽ പ്രശ്നം വർധിപ്പിക്കാം. രാത്രി മുഴുവൻ എണ്ണ വെച്ച് ഉറങ്ങുന്നത് ഒഴിവാക്കുക. എണ്ണ പുരട്ടി ഏതാനും മണിക്കൂറുകൾക്കുള്ളിൽ കഴുകി കളയാം.

മുടിയുടെ ആരോ​ഗ്യവും നമ്മുടെ ഭക്ഷണക്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ഡി, ബയോട്ടിൻ, ഒമേഗ-3 കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ പ്രത്യേകം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

മുട്ട, മത്സ്യം, പയർവർഗങ്ങൾ, ഇലക്കറികൾ, ബദാം, വാൾനട്ട്, മത്തങ്ങക്കുരു എന്നിവ താരൻ കുറയ്ക്കാൻ നല്ലതാണ്.

മാനസിക സമ്മർദം താരൻ വർധിപ്പിക്കും. ഇത് മുടി കൊഴിച്ചിലും കൂട്ടാം. മാത്രമല്ല, ഉറക്കം വളരെ പ്രധാനമാണ്. ഏഴ്-എട്ട് മണിക്കൂർ നല്ലതു പോലെ ഉറങ്ങുക. വ്യായാമം, യോ​ഗ, മെഡിറ്റേഷൻ പോലുള്ളത് മുടിയുടെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.

നിങ്ങൾ ഉപയോ​ഗിക്കുന്ന ചീർപ്പ്, തോർത്ത് പോലുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് സ്കാൽപ്പിൽ അണുബാധ പകരാനുള്ള സാധ്യത വർധിപ്പിക്കുന്നു. തലയിണ കവർ പതിവായി മാറ്റുകയും വേണം.

ഒഴിവാക്കേണ്ട ശീലങ്ങൾ

ദിവസങ്ങളോളം തല കഴുകാതിരിക്കുക.

മുടിയിൽ അമിതമായി ജെൽ, സ്പ്രേ എന്നിവ ഉപയോഗിക്കുക.

വളരെ ചൂടുവെള്ളത്തിൽ തല കഴുകുക.

നഖം കൊണ്ട് തല ചൊറിയുക.

താരൻ ഉള്ളപ്പോൾ ഹെയർ ഡൈ, കെമിക്കൽ ട്രീറ്റ്മെന്റുകൾ തുടർച്ചയായി ചെയ്യുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer