തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലെ 89.13 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗിച്ചത്. ഈ മാസത്തെ പ്രതിദിന ശരാശരി ഉപഭോഗം 93.42 ദശലക്ഷം യൂണിറ്റാണ്. ശരാശരി ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നലത്തെ ഉപയോഗത്തിൽ കുറവുണ്ടായി.
വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി ജലവൈദ്യുതി ഉത്പാദനം ഇന്നലെ കുറച്ച് 18.12 ദശലക്ഷം യൂണിറ്റാക്കി. അതേസമയം, തത്സമയ വൈദ്യുതി വിപണിയിൽ നിന്ന് 8.70 ദശലക്ഷം യൂണിറ്റ് അധികമായി വാങ്ങി. മധ്യപ്രദേശിൽ നിന്ന് കടമായും വൈദ്യുതി ലഭിച്ചു.
വിവിധ മാർഗങ്ങളിലൂടെ വൈദ്യുതി ലഭ്യത ഉറപ്പാക്കിയതിനാൽ ഇന്നലെ സംസ്ഥാനത്ത് പവർകട്ട് ഉണ്ടായില്ല.













