കോഴിക്കോട്: കോടഞ്ചേരി നാരങ്ങാത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ മലപ്പുറം കാവനൂർ സ്വദേശി സൽമാൻ (24) ആണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കളായ ആറുപേരാണ് വിനോദ സഞ്ചാരത്തിനായി ഇവിടെ എത്തിയത്.
ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം, കന്യാകുമാരി അണ്ണാമലൈ യൂനിവേഴ്സിസിറ്റിയിലെ അവസാന വർഷ ബി ടെക് വിദ്യാത്ഥിയാണ്. സഹപാഠികളായ ആറു പേരാണ് ജീപ്പിൽ നാരങ്ങാത്തോട് എത്തിയത്. ഒന്നിച്ചു പുഴയിൽ കുളിക്കാനിറങ്ങിയ ഇവരിൽ 5 പേർ കരക്ക് കയറി, കരക്ക് കയറാതിരുന്ന സൽമാൻ കയത്തിൽപ്പെടുകയായിരുന്നു. ഈ പ്രദേശത്ത് ഇതോടെ 30 ഓളം പേരാണ് ഇതുവരെ മുങ്ങി മരിച്ചത്, മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.










