Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

1.19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാവക്കാട് 1.19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഫവാസ് (32) ആണ് അറസ്റ്റിലായത്. ചാവക്കാട് എസ്എച്ച്ഒ വി.വി. വിമലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

അന്യസംസ്ഥാനത്ത് നിന്ന് മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് ഫവാസ് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ചാവക്കാട് മേഖലയിൽ വളർന്നുവരുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് വരാനിരിക്കുന്ന ഉത്സവങ്ങളുടെ പശ്ചാത്തലത്തിൽ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തടയാൻ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. നടപടികൾ തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് എസ്എച്ച്ഒ വി.വി. വിമൽ ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്ഐമാരായ പ്രീത ബാബു, പി.വി. അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഇ.കെ. ഹംദ്, സന്ദീപ് ഏങ്ങണ്ടിയൂർ എന്നിവരും തൃശ്ശൂർ സിറ്റി ഡാൻസാഫ് സംഘത്തിലെ സുജിത്ത്, നിബു നെപ്പോളിയൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer