മലപ്പുറം: യുവത ഗ്രാമതയുടെ സമഗ്രതക്കായ്” എന്ന പ്രമേയവുമായി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ എൻഎസ്എസ് ക്യാമ്പിന് കക്കാട് ജി.എം.യു.പി സ്കൂളിൽ തുടക്കമായി. അംഗനവാടി പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങ് തിരൂരങ്ങാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.പി. ഹബീബ ബഷീർ നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവനയായി ലഭിച്ച പോർട്ടബിൾ സൗണ്ട് സിസ്റ്റം സ്കൂളിന് കൈമാറി.
മുനിസിപ്പൽ കൗൺസിലർ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു.കെ.പി.സി. രാജീവ് ബാബു, ആരിഫ് വലിയാട്ട്, കെ.ടി. ഷാഹുൽ ഹമീദ്, പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി, എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ, കാരാടൻ റഷീദ്, ഒ. ബഷീർ അഹമ്മദ്, കെ. മുഈനുൽ ഇസ്ലാം, സയ്യിദ് അബ്ദുറഹിമാൻ ജിഫ്രി, എം.കെ. ജൈസൽ, പി.കെ. അസറുദീൻ, ടി.കെ. സൈതലി, ഫാത്തിമ ഹിബ എന്നിവർ പ്രസംഗിച്ചു.ഗ്രാമവികസനം, സാമൂഹിക സേവനം, ശുചിത്വ പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ എന്നിവ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ക്യാമ്പ് വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും നേതൃത്വഗുണങ്ങളും വളർത്തുന്നതിന് സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.










