സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലിയോ മാര്‍പാപ്പയെ യുക്രൈയ്ന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ച് സെലെന്‍സ്‌കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കീവ് : ലിയോ 16ാമന്‍ മാര്‍പാപ്പയെ യുക്രൈയ്ന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ച് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി.
ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രസംഗത്തില്‍ യുക്രെയ്‌നിലെ സമാധാനത്തിനായി ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന് ക്ഷണം ലഭിച്ചത്. മാര്‍പാപ്പയുമായി ഇന്നലെ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹത്തെ യുക്രൈയ്‌നിലേക്കു ക്ഷണിച്ചത്. മാര്‍പ്പാപ്പയായി ചുമതലയേറ്റതിനു ശേഷം ഒരു രാഷ്ട്രനേതാവുമായി നടക്കുന്ന ആദ്യത്തെ സംഭാഷണമാണിത്.

യുദ്ധത്തിനിടെ റഷ്യ കൊണ്ടുപോയ ആയിരക്കണക്കിനു കുട്ടികളെ യുക്രൈയ്‌നിലേക്കു തിരിച്ചുകൊണ്ടുവരുന്നതില്‍ മാര്‍പാപ്പയുടെ സഹായം സെലെന്‍സ്‌കി അഭ്യര്‍ഥിച്ചു. വെടിനിര്‍ത്തല്‍ ആഹ്വാനവും തുര്‍ക്കിയിലെ സമാധാനചര്‍ച്ചയ്ക്കുള്ള സന്നദ്ധതയും ഉള്‍പ്പെടെ യുദ്ധം അവസാനിപ്പിക്കാനായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ലിയോ മാര്‍പാപ്പയോട് സെലെന്‍സ്‌കി വിശദീകരിച്ചു.

‘യുക്രൈയ്‌നിലെ ജനങ്ങളുടെ ദുരിതം എന്റെ ഹൃദയത്തിലുണ്ട്’ എന്നായിരുന്നു ഞായറാഴ്ച മാര്‍പാപ്പയുടെ പരാമര്‍ശം. മുന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടേതിനെക്കാള്‍ ശക്തമായ നിലപാടാണ് യുക്രൈയ്ന്‍ യുദ്ധത്തിന്റെ കാര്യത്തില്‍ ലിയോ കൈക്കൊള്ളുന്നത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.