തിരുവനന്തപുരം: സാഹസിക വിനോദ പ്രേമികൾക്ക് പുത്തൻ അനുഭവം സമ്മാനിച്ച് തിരുവനന്തപുരം ലുലുമാളിലെ ഫൺടൂറയിൽ അത്യാധുനിക ‘സീറോ ഗ്രാവിറ്റി’ റൈഡ് പ്രവർത്തനം ആരംഭിച്ചു. തെക്കൻ കേരളത്തിലെ ആദ്യ സീറോ ഗ്രാവിറ്റി റൈഡാണിത്. ചലച്ചിത്രതാരം സംഗീത് പ്രതാപ് റൈഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. നടൻ കൈലാഷും ചടങ്ങിൽ പങ്കെടുത്തു.
ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയ്ക്ക് സമാനമായ അനുഭവം നൽകുന്ന രീതിയിലാണ് സീറോ ഗ്രാവിറ്റി റൈഡ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന റൈഡ് സന്ദർശകർക്ക് വ്യത്യസ്തവും ആവേശകരവുമായ അനുഭവം നൽകും. ഉദ്ഘാടന ചടങ്ങിനിടെ റൈഡ് പരീക്ഷിച്ച സംഗീത് പ്രതാപും കൈലാഷും സീറോ ഗ്രാവിറ്റി സന്ദർശകർക്ക് ത്രില്ലിങ് അനുഭവമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.
ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് റൈഡ് സജ്ജീകരിച്ചിരിക്കുന്നത്. 130 സെന്റിമീറ്റർ ഉയരമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ റൈഡ് ആസ്വദിക്കാം.
ലുലു റീജിയണൽ ഡയറക്ടർ രാജേഷ് ഇ.വി., ഫൺടൂറ ജനറൽ മാനേജർ എബിസൻ സക്കറിയ, മാൾ റീജിയണൽ മാനേജർ ശ്രീലേഷ് ശശിധരൻ, മാൾ മാനേജർ അഖിൽ കെ. ബെന്നി തുടങ്ങിയ ലുലുമാൾ അധികൃതരും ജീവനക്കാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.




