സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സുഹൃത്തിനെ തേടിയെത്തിയ 17 കാരി അക്രമികളുടെ വലയിൽ; പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പട്ട സുഹൃത്തിനെ തേടി എത്തിയ പെൺ കുട്ടി അകപ്പെട്ടത് അക്രമികളുടെ വലയിൽ. തിരുവണ്ണാമലയിൽ നിന്നു ചെന്നൈയിലെത്തിയ പതിനേഴുകാരിയെയാണ് അക്രമികളിൽ നിന്നു പൊലീസ് രക്ഷപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആൺ സുഹൃത്ത് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ട്രെയിനിൽ പെൺകുട്ടി ചെന്നൈയിലെത്തിയത്. സെൻട്രൽ സ്റ്റേഷനിൽ ട്രെയിനിറങ്ങി ഏറെ നേരം കാത്തിരുന്നിട്ടും സുഹൃത്ത് എത്തിയില്ല. ഇതിനിടെ പെൺകുട്ടിയെ പരിചയപ്പെട്ട 3 യുവാക്കൾ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.

കുട്ടിയെയും കൂട്ടി ഇവർ ബ്രോഡ്‌വേക്കു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തി. പെൺകുട്ടിയുമായി 3 യുവാക്കൾ പോകുന്നതു ശ്രദ്ധയിൽപെട്ട സമീപവാസിയാണു വിവരം പൊലീസിൽ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തു പെൺകുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചതായും സുഹൃത്തിനെ കണ്ടെത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.