സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: April 13, 2024

Year : 2026

ഇസ്രയേൽ പൗരന്‍റെ ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ

ഇസ്രയേൽ പൗരന്‍റെ ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ. ഇന്ന് രാവിലെയാണ് ഇറാൻ സൈന്യം കപ്പൽ തടഞ്ഞത്. ദുബായിലേക്ക് പോകുകയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുമുണ്ട്. പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കപ്പിലുള്ളതെന്നാണ് വിവരം. ബ്രിട്ടീഷ് കമ്പനിയുടെ കീഴിലുള്ളതാണ് കപ്പൽ. ഇവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. കമ്പനിയുടെ ഉടമസ്ഥൻ ഇയാൽ ഒഫർ ഇസ്രായേലി പൗരത്വമുള്ള വ്യക്തിയാണെന്ന് ഇസ്രായേൽ അറിയിച്ചു.
Read more

വാടക ഗർഭധാരണ രീതിക്കെതിരെ രൂക്ഷ വിമർശനവുമായി ഇറ്റലിയുടെ പ്രധാനമന്ത്രി

വാടക ഗർഭധാരണ രീതിക്കെതിരെ രൂക്ഷ വിമർശനവുമായി ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി. വാടക ഗർഭ ധാരണം വഴിയുള്ള രക്ഷകർതൃത്വം മനുഷ്യത്വരഹിതമാണെന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രി വിശദമാക്കിയത്. വാടക ഗർഭധാരണ രീതികൾ പിന്തുടരുന്നവരെ ശിക്ഷിക്കുന്നതിനായുള്ള ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയുടെ വിമർശനം. കുഞ്ഞുങ്ങളെ സൂപ്പർ മാർക്കറ്റ് ഉൽപ്പന്നങ്ങളായി കാണുന്ന മനുഷ്യത്വ രഹിതമായ രീതിയാണ് ഇതെന്നും മെലോണി വിശദമാക്കി. വാടക ഗർഭധാരണം വഴിയുള്ള രക്ഷാകർതൃത്വം ഇറ്റലിയിൽ ഇതിനോടകം തന്നെ നിയമവിരുദ്ധമാണ്. ഇത്തരം പ്രവർത്തിയിൽ ഏർപ്പെടുന്നവർക്ക് പിഴയും ജയിൽ ശിക്ഷയുമാണ് ഇറ്റലിയിൽ ശിക്ഷ […]
Read more

അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 20 പേർ കസ്റ്റഡിയിൽ

പനജി: ഗോവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്ന 20 തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കേസില്‍ ഊര്‍ജിതമായ അന്വേഷണം തുടരുകയാണെന്നും എസ്.പി. സുനിത സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് അഞ്ചുവയസ്സുകാരിയെ വാസ്‌കോഡ ഗാമയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി പീഡനത്തിനിരയായെന്നും സംഭവം കൊലപാതകമാണെന്നും മൃതദേഹപരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി നിര്‍മാണത്തൊഴിലാളിയുടെ മകളാണെന്നാണ് പോലീസ് […]

കാര്‍ ബൈക്കില്‍ ഇടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

ഗ്രേറ്റര്‍ നോയിഡയില്‍ അമിതവേഗതയിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. സുരേന്ദ്ര (28), സഹോദരിമാരായ ഷൈലി (26), അന്‍ഷു സിംഗ് (14) എന്നിവരാണ് മരിച്ചത്. നാലു പേരാണ് അപകടത്തില്‍പ്പെട്ട ബൈക്കില്‍ യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലാമത്തെ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഗ്രേറ്റര്‍ നോയിഡയിലെ തിരക്കേറിയ പാരി ചൗക്കിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു […]
Read more

നടൻ സായാജി ഷിൻഡേയെ നെഞ്ചുവേദനയേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിരവധി തമിഴ്, തെലുങ്ക്, ബോളിവുഡ്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സായാജി ഷിൻഡേയെ നെഞ്ചുവേദനയേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. താരം സുഖം പ്രാപിച്ചുവരികയാണെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ഏതാനും ​ദിവസങ്ങളായി അസുഖബാധിതനായിരുന്നു സായാജി ഷിൻഡേ. കഴിഞ്ഞദിവസം നെഞ്ചുവേദന അനുഭവിച്ചതിനേത്തുടർന്ന് അദ്ദേഹത്തെ കുടുംബം സാത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിര പരിശോധനകൾക്കുശേഷം മറ്റുചില പരിശോധനകൾകൂടി ഡോക്ടർമാർ നടത്തി. പരിശോധനയിൽ അദ്ദേഹത്തിൻ്റെ ഹൃദയത്തിലേക്കുള്ള ധമനികളിൽ 99 ശതമാനം തടസ്സങ്ങളുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. […]

രാമേശ്വരം കഫേ സ്ഫോടന കേസിൽ എൻഐഎ

രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഇന്നലെ അറസ്റ്റിലായ അബ്‍ദുൾ മത്തീൻ താഹയാണ് സ്ഫോടനം ആസൂത്രണം ചെയ്തെന്ന് എൻഐഎ. സ്ഫോടനത്തിന് മുമ്പ് ഒരാഴ്ചയോളം താഹ രാമേശ്വരം കഫേയിൽ സ്ഥിരമായി എത്തി. ഇപ്പോൾ അറസ്റ്റിലായ മുസാവിറിനെയും നേരത്തേ അറസ്റ്റിലായ സഹായി മുസ്സമ്മലിനെയും ചേർത്താണ് സ്ഫോടനത്തിന് പദ്ധതിയിട്ടത്. മുസ്സമ്മലിനെ ബോംബിനാവശ്യമായ ഐഇഡി എത്തിക്കാൻ ഏൽപിച്ചു. മുസാവിറിനെ ബോംബ് വയ്ക്കാനും ചുമതലപ്പെടുത്തി. ബോംബ് വച്ച ശേഷം മുസാവിർ രക്ഷപ്പെട്ടത് താഹയുടെ നിർദേശപ്രകാരമുള്ള വഴിയിലൂടെയാണ്. അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കാൻ പല ബസുകൾ മാറിക്കയറിയാണ് ബെല്ലാരിയിലെത്തിയത്. അവിടെ നിന്ന് […]
Read more

സംസ്ഥാനത്ത് ഇനിയും ചൂട് കൂടും : 11 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട്, തൃശ്ശൂർ, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട്‌ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4 °C വരെ കൂടുതൽ താപനില അനുഭവപ്പെടാൻ സാധ്യതയുണ്ട്. പാലക്കാട് ജില്ലയിൽ താപനില 39°C വരെ ഉയർന്നേക്കും. തൃശ്ശൂർ ജില്ലയിൽ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, […]
Read more

സിദ്ധാർത്ഥന്‍റെ മരണം; ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന. ഡിഐജി ലൗലി കട്ടിയാറിൻ്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന. ദില്ലിയിൽ നിന്നുള്ള ഫൊറൻസിക് സംഘവും ഹോസ്റ്റലിൽ എത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് സിബിഐ സംഘം പൂക്കോട് വെറ്റിനറി കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെത്തി. ഡിഐജി, രണ്ട് എസ്പിമാർ ഉൾപ്പെടുന്ന പത്ത് പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സിയുഇടി -പിജി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു സിദ്ധാർത്ഥൻ ക്രൂര മർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് […]
Read more

Recent News

Advertisement