മാധ്യമപ്രവര്‍ത്തകരുടെ വസ്ത്രം നോക്കി സ്വഭാവത്തെ അധിക്ഷേപിച്ച എ. വിജയരാഘവൻ മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ
തിരുവനന്തപുരം : നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവർത്തകർ കൂടുതൽ കളളം പറയുന്നവരാണെന്നും നല്ല ഷർട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം എന്നുമുള്ള മാധ്യമ പ്രവർത്തകർക്ക് എതിരായ അധിക്ഷേപകരമായ പരാമർശം പിൻവലിച്ച് എ. വിജയരാഘവൻ മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. നിലമ്പൂരിലായിരുന്നു എ. വിജയരാഘവൻറെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്ഷേപം. ഇഷ്ടപ്പെടാത്ത വാർത്തകളെ രാഷ്ട്രീയ നേതാക്കൾ വിമർശിക്കാറുണ്ട്. ഏത് കാലത്ത് നിന്നാണ് അദ്ദേഹം ചിന്തിക്കുന്നത് എന്നു പോലും സംശയം ജനിപ്പിക്കുന്നതാണ് ഈ പ്രതികരണം. അത്തരം വിമർശനങ്ങൾ […]
Read more

