സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 31, 2024

Year : 2026

ഇനി മണിക്കൂറുകൾ മാത്രം… പുതുവത്സരാഘോഷ ലഹരിയിൽ നാടും നഗരവും

നാടു നഗരവും പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ മറുപുറങ്ങളിൽ പുതുവര്‍ഷം എത്തിയെങ്കിലും ആടിയും പാടിയും ഉല്ലസിച്ച് പുതുവര്‍ഷത്തിനായി ഏറെ പ്രതീക്ഷകളുമായി കാത്തിരിക്കുകയാണ് ഇപ്പോൾ മലയാളികൾ. പുതുവത്സരാഘോഷത്തിന്റെ ലഹരിയിൽ നിറഞ്ഞാടുന്ന നിമിഷങ്ങളാണ് ഇപ്പോൾ കൊച്ചി സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. വൻ ജനാവലിയാണ് ഈ ആഘോഷവേളയിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ മുതൽ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും യുവതീ യുവാക്കൾ കൊച്ചിയിൽ എത്തിക്കഴിഞ്ഞു. ഗാലാഡി ഫോർട്ട് കൊച്ചി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വെളി മൈതാനിയിൽ കൂറ്റൻ പാപ്പാഞ്ഞിയും ഒരുങ്ങി കഴിഞ്ഞു.
Read more

കാനന പാതയിൽ ഭക്തരുടെ തിരക്ക്; ശബരിമല പ്രത്യേക പാസ് തൽക്കാലികമായി നിര്‍ത്തിവെച്ചു

ശബരിമല: കാനന പാതവഴിയെത്തുന്ന അയ്യപ്പഭക്തര്‍ക്കുള്ള പ്രത്യേക പാസ് തല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കാനന പാത വഴിയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ സന്നിധാനത്തേക്ക് എത്തുന്നതിനുള്ള പാസാണ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നത്. ഈ വഴിയുള്ള ഭക്തരുടെ തിരക്ക് വർദ്ധിച്ചതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 22000 പേരാണ് കാനന പാത വഴി സന്നിധാനത്ത് എത്തിയത്.
Read more

തിരുവള്ളുവർ പ്രതിമയും വിവേകാനന്ദ പാറയും ബന്ധിപ്പിച്ച് ഇന്ത്യയിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ്; എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു

കന്യാകുമാരി: തിരുവള്ളുവർ പ്രതിമയും വിവേകാനന്ദ പാറയും തമ്മിൽ ബന്ധിപ്പിച്ച് നിര്‍മിച്ച പുതിയ ഗ്ലാസ് ബ്രിഡജ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. താഴെ കടലിന്റെ മനോഹാരിത ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ മികച്ച ദൃശ്യാനുഭവം നൽകുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മിതി. വില്ലിന്റെ രൂപത്തിൽ നിര്‍മ്മിച്ച പാലത്തിന്റെ വീഡിയോ സ്റ്റാലിൻ തന്നെ എക്സിൽ പങ്കുവച്ചു. ഉദ്ഘാടനത്തിന് ശേഷം, പാലത്തിലൂടെ കാൽനട യാത്രയും സ്റ്റാലിൻ നടത്തി. 77 മീറ്റർ (252 അടി) നീളവും 10 മീറ്റർ വീതിയുമുള്ള ഗ്ലാസ് ബ്രിഡ്ജ്, […]
Read more

മിഠായി കഴിച്ച് വയറുവേദന; വയനാട്ടിൽ 16 കുട്ടികൾ ആശുപത്രിയിൽ

കൽപറ്റ: മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന. വയനാട്ടിൽ മേപ്പാടി മ​ദ്രസയിലെ കുട്ടികൾക്കാണ് വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് 16 കുട്ടികളെ അടുത്തുള്ള പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്രസയിലെ ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് അമ്പതോളം മിഠായികൾ അടുത്തുള്ള ബേക്കറിയിൽ നിന്ന് വാങ്ങി നൽകിയിരുന്നു. അതിന് ശേഷമാണ് കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ടത്. മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല. ആരോ​ഗ്യവിഭാ​ഗം ബേക്കറിയിൽ പരിശോധന നടത്തിവരിയാണ്.
Read more

മൂന്നാറിൽ വിനോദ സഞ്ചാരത്തിനായി കെ.എസ്.ആർ.ടി.സി ഡബിള്‍ ഡെക്കർ ബസ്; ഗതാഗത മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍കെ.എസ്.ആര്‍.ടി.സി. റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ക്കുള്ള പുതുവത്സര സമ്മാനമാണ് പുതിയ ബസ് എന്ന് മന്ത്രി പറഞ്ഞു. ആനയറ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ എം.എല്‍.എ. കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മൂന്നാറിലെ വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ചാണ് ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നതെന്നും ഇത് തന്റെ എക്കാലത്തേയും സ്വപ്‌നമായിരുന്നുവെന്നും മന്ത്രി ഗണേഷ്‌കുമാര്‍ ചടങ്ങില്‍ കൂട്ടിചേർത്തു. കാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന […]
Read more

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്ഥലംമാറ്റം; പ്രമോഷൻ ട്രാൻസ്ഫർ മാത്രമെന്ന് മന്ത്രി എം.ബി. രാജേഷ്

ആലപ്പുഴ: എക്സൈസ് കമ്മീഷണറെ സ്ഥലം മാറ്റിയ കേസിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പികെ ജയരാജിനെ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രമോഷൻ ട്രാൻസ്ഫർ ആണെന്ന് എംബി രാജേഷ് പറഞ്ഞു. ഡിപിസി കൂടാൻ വൈകിയതു കൊണ്ടാണ് ഉത്തരവ് വൈകിയത്. വാർത്ത കേട്ടാൽ തോന്നും ഒരാൾക്കെതിരെ മാത്രമാണ് നടപടിയെന്ന്. വേറെ ഒരു തരത്തിലും ഇടപെടൽ ഉണ്ടായിട്ടില്ല. ദുരുദ്ദേശത്തോടെയാണ് വാർത്ത വന്നതെന്നും എല്ലാറ്റിനും അതിരും പരിധിയുമുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.കേസിന്റെ ഒരു മെറിറ്റിലേക്കും കടക്കുന്നില്ല. കേസ് […]
Read more

പഠനയാത്രയിൽ അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും ചെലവ് കുട്ടികളിൽ നിന്ന് ഈടാക്കരുത് – പുതിയ സർക്കുലർ

തിരുവനന്തപുരം: സ്‌കൂളുകളിലെ പഠനയാത്രയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളില്‍ നിന്നും ഈടാക്കരുതെന്ന് പൊതു വിദ്യാഭ്യാസവകുപ്പിന്റെ പുതിയ സര്‍ക്കുലര്‍. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഉത്തരവിൽ പഠനയാത്രകള്‍ക്ക് എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയിലുള്ള തുക ആയിരിക്കണം നിശ്ചയിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഷാനവാസ്.എസ് ഒപ്പിട്ട സര്‍ക്കുലറിൽ പറയുന്നു.നിലവിലെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പഠനയാത്രകള്‍ സംഘടിപ്പിക്കുന്നതും യാത്രാച്ചെലവിനായി വന്‍തുക ഈടാക്കി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെ മാനസിക പ്രയാസം ഉണ്ടാവുന്നതുമായി നിരവധി പരാതികള്‍ വകുപ്പിന് ലഭിച്ചതിനെ തുടർന്നാണ് പുതിയ […]
Read more

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
Read more

മാര്‍ക്കോയ്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സിംഗപ്പൂര്‍

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ തിയേറ്ററിൽ വൻ വിജയക്കുതിപ്പ് തുടരുകയാണ്. ബോളിവുഡിലും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.ആദ്യം ഹിന്ദിയില്‍ 50ല്‍ താഴെ സ്‌ക്രീനുകളിലെത്തിയ സിനിമ ഇപ്പോള്‍ 350 ന് മുകളില്‍ സ്‌ക്രീനുകളിലാണ് ഉത്തരേന്ത്യയില്‍ പ്രദർശനം തുടരുന്നത്. പ്രതീക്ഷയ്‍ക്കപ്പുറമുള്ള വിജയമായി മാറിയിരിക്കുകയാണ് മാര്‍ക്കോ. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സിംഗപ്പൂരില്‍ ആര്‍ 21(Restricted 21) സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇരുപത്തിയൊന്ന് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് സിംഗപ്പൂരില്‍ മാർക്കോ കാണാനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.R21 റേറ്റിംഗ് നേടുന്ന […]
Read more

‘ചക്‌ദേ ഇന്ത്യ’ എന്ന ഹിന്ദി ഗാനത്തിന് ചുവടുവെച്ച് വിനോദ് കാംബ്ലി, ഒപ്പം നഴ്സും

താനെ: ആശുപത്രിയില്‍ നിന്ന് ‘ചക്‌ദേ ഇന്ത്യ’ എന്ന ഹിന്ദി ഗാനത്തിന് ചുവടുവെച്ച് വിനോദ് കാംബ്ലി. മോശം ആരോഗ്യനിലയെ തുടര്‍ന്ന് ആശുപത്രിയിൽ കഴിയുന്ന താരം പാട്ടിനു ചുവടുവെക്കുന്ന പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്. താനെയിലെ ആകൃതി ഹോസ്പിറ്റലിലെ നഴ്‌സിനും ജീവനക്കാര്‍ക്കുമൊപ്പം ‘ചക്‌ദേ ഇന്ത്യ’ എന്ന പ്രശസ്തമായ ഗാനത്തിന് ചുവടുവെക്കുന്നതാണ് വീഡിയോ. ആശുപത്രിയിലെ നഴ്‌സിനൊപ്പം പാട്ടിന്റെ താളത്തിനൊത്ത് പതുക്കെ കാലുകളും കൈകളും ചലിപ്പിക്കുന്ന കാംബ്ലി ‘ചക്ദേ ഇന്ത്യ’ ഏറ്റുപാടുന്നുണ്ട്. മൂത്രാശയ അണുബാധയെ തുടർന്നാണ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read more

Recent News

Advertisement