സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: March 24, 2025

Year : 2026

തലവന് ശേഷം വീണ്ടും ഒന്നിച്ച് ആസിഫ് അലിയും ജിസ് ജോയിയും

തലവൻ എന്ന ഹിറ്റിനു ശേഷം ആസിഫ് അലിയും ജിസ് ജോയും വീണ്ടും കൈകോർക്കുന്നു. ഡ്രീംകാച്ചർ പ്രൊഡക്ഷൻസ് ബാനറിലാകും ചിത്രത്തിന്റെ നിർമാണം. ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ അഞ്ചാമത്തെ സംരംഭമാണിത്. കാലിഷ് പ്രൊഡക്ഷൻസ് ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കളാണ്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റിൽ, കാനഡയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും ഒരു പാസ്‌പോർട്ടും ആണ് കാണിക്കുന്നത്. ഇതിലൂടെ ഒരു പ്രവാസിയുടെ ജീവിതത്തെ ചുറ്റി പറ്റിയാണ് ചിത്രം എന്ന സൂചനയാണ് ലഭിക്കുന്നത്. ജിസ് ജോയിയുടെ ആദ്യ ചിത്രമായ ബൈസൈക്കിൾ […]
Read more

വിവാഹമോചനത്തിന് അപേക്ഷ നൽകി ജി.വി പ്രകാശും സൈന്ധവിയും

തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേര്‍പിരിയുന്നതായി ആരാധകരെ അറിയിച്ചത് കഴിഞ്ഞ മേയിലാണ്. ഇപ്പോഴിതാ 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് ജി.വി പ്രകാശ് കുമാറും സൈന്ധവിയും. ചെന്നൈയിലെ കുടുംബകോടതിയിലാണ് ഇരുവരും അപേക്ഷ സമര്‍പ്പിച്ചത്. കോടതിയില്‍ ജി.വി. പ്രകാശും സൈന്ധവിയും ഒരുമിച്ചെത്തിയാണ് അപേക്ഷ നല്‍കിയത്. ഇതിന് ശേഷം തിരിച്ചുമടങ്ങിയതും ഒരുമിച്ച് തന്നെയാണ്. ഇത് ആരാധകർക്കിടയിൽ ചർച്ചയായി. ചെറുപ്പംമുതൽ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. വളരെക്കാലത്തെ പ്രണയത്തിന് ശേഷം […]
Read more

വ്യാജ ഓഡീഷൻ: തമിഴ് സീരിയൽ താരത്തിൻ്റെ ന​ഗ്ന വീഡിയോ ചോർത്തി

ചെന്നൈ: വ്യാജ ഓഡീഷൻ്റെ പേരിൽ തമിഴ് സീരിയൽ താരത്തിൻ്റെ ന​ഗ്ന വീഡിയോ ചോർത്തി തട്ടിപ്പ് സംഘം. ബി​ഗ് ബജറ്റ് ചിത്രത്തിൻ്റെ ഓഡീഷൻ എന്ന തരത്തിലാണ് വ്യാജ ഓഡീഷൻ നടന്നത്. ന​ഗ്നമായി അഭിനയിക്കേണ്ട രം​ഗവും കഥാപരിസരവുമാണ് എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് സംഘം സമീപ്പിച്ചത്. ഓഡീഷന് പിന്നാലെ ക്യാമറയ്ക്ക് മുന്നിൽ ന​ഗ്നയായി അഭിനയിച്ച നടിയുടെ വീ‍‍ഡിയോ പിന്നീട് ചില ഓൺലൈൻ സൈറ്റുകളിലൂടെ തട്ടിപ്പ് സംഘം പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ ഓ‍ഡീഷന്റെ പേരിലുള്ള തട്ടിപ്പാണ് നടന്നതെന്ന് മനസ്സിലായത്. ഇൻഡസ്ട്രിയിൽ വ്യാജ ഓഡീഷൻ നടക്കുന്നുണ്ടെന്നും […]
Read more

പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം

കൽപറ്റ: വയനാട് പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേത് തന്നെയെന്ന് വനം വകുപ്പ് ഉറപ്പിച്ചു. പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വനംവകുപ്പ് അറിയിച്ചു. തോട്ടം തൊഴിലാളിയായ രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്തിന് അടുത്തായാണ് കടുവയുടെ കാൽപ്പാട് കണ്ടെത്തിയിട്ടുള്ളത്.
Read more

പാർലമെൻ്റ് എം പിമാരുടെ ശമ്പളം വർദ്ധിപ്പിച്ചു: വിജ്ഞാപനം പുറത്തിറക്കി

ഡൽഹി: പാർലമെൻ്റ് എം പിമാരുടെ ശമ്പളം വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയിൽ നിന്ന് 1,24,000 രൂപയായാണ് വർദ്ധിപ്പിച്ചത്. 24,000 രൂപയുടെ വർദ്ധനവാണ് ഇതോടെ എം പി മാർക്ക് ലഭിക്കുക. പാർലമെന്റ് അംഗങ്ങളുടെയും മുൻ അംഗങ്ങളുടെയും പ്രതിമാസ പെൻഷൻ 25,000 രൂപയിൽ നിന്ന് 31,000 രൂപയായും ഉയർത്തിയിട്ടുണ്ട്. അലവൻസ്, പെൻഷൻ തുക എന്നിവയും വർധിപ്പിച്ചിട്ടുണ്ട്.
Read more

കേരളത്തിൽ എയിംസ്; കേന്ദ്ര സംഘം ഉടൻ സംസ്ഥാനത്ത് എത്തുമെന്ന് കെ വി തോമസ്

ഡൽഹി: കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം ഉടൻ കേരളം സന്ദർശിക്കും. കേരള സർക്കാരിന്‍റെ ‍ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്‍റ് സമ്മേളനത്തിനുശേഷം ഇതു സംബന്ധിച്ച തീരുമാനമെടുക്കും. മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും ആരോഗ്യ സെക്രട്ടറിയെ കണ്ടതിനുശേഷം കെ വി തോമസ് പറഞ്ഞു. കോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്നാണ് കേരള സർക്കാരിന്‍റെ നിർദ്ദേശം. അനുയോജ്യമായ സൗകര്യങ്ങൾ ഇവിടെയുണ്ടോയെന്ന് കേന്ദ്ര സംഘം പരിശോധിക്കും.
Read more

രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചും ആശംസകൾ നേർന്നും സുരേഷ് ഗോപി

തിരുവനന്തപുരം: സംസ്ഥാന ബിജെപി അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചും ആശംസകൾ നേർന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. പാർട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവിന് അധ്യക്ഷപദവി ഭാരിച്ച ഉത്തരവാദിത്വം ആണെന്ന് പലരും പറയുന്നു എന്നാൽ താൻ അങ്ങനെ കരുതുന്നില്ലെന്നും വളരെ നിഷ്പ്രയാസം അദ്ദേഹത്തിന് സാധിച്ച് എടുക്കാവുന്ന ഉദ്യമം മാത്രമാണ് ഇതെന്നും സുരേഷ് ഗോപി പറഞ്ഞു. രാജീവ്‌ ചന്ദ്രശേഖറിന് സുരേന്ദ്രൻ ബാറ്റൺ കൈമാറിയ നിമിഷം സൈദ്ധാന്തിക വിപ്ലവത്തിലേയ്ക്ക് വളർന്നു. ഇത് അവർ മനസ്സിലാക്കി പ്രതിപ്രവർത്തനം നടത്തിയാൽ […]
Read more

ഐപിഎല്ലിൽ ഇന്ന് ഡല്‍ഹിയും ലഖ്‌നൗവും ഏറ്റുമുട്ടും

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസും ലഖ്‌നൗ സൂപ്പര്‍ ജയന്റ്സും നേർക്കുനേർ. ഇന്ന് വൈകിട്ട് 7.30ന് വിശാഖപട്ടണത്താണ് മത്സരം നടക്കുന്നത്. ലഖ്‌നൗ മുന്‍ ക്യാപ്റ്റനായ കെ എല്‍ രാഹുല്‍ ഡല്‍ഹിക്ക് വേണ്ടിയാണ് ഈ സീസണിൽ കളത്തിലിറങ്ങുന്നത്. അതേസമയം, ഡൽഹി മുൻ ക്യാപ്റ്റൻ ഋഷഭ് പന്ത് ലഖ്‌നൗവിനെ നയിക്കും. അക്ഷര്‍ പട്ടേലാണ് ഡൽഹിയെ നയിക്കുന്നത്. ടീമിനെ അടിമുടി മാറ്റിയാണ് ഡൽഹിയും ലഖ്‌നൗവും കളത്തിലിറങ്ങുന്നത്. ഡൽഹി ക്യാപിറ്റൽസിന്റെ സപ്പോര്‍ട്ട് സ്റ്റാഫിലും അഴിച്ചുപണി നടത്തിയിട്ടുണ്ട്.
Read more

ഷാരുഖ് ഖാൻ്റെ ആസ്തി 7300 കോടി: സിനിമാമേഖലയിലെ സമ്പന്നരുടെ പട്ടിക പുറത്ത്

സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന മേഖലയാണ് സിനിമാമേഖല. ബി​ഗ്ബജറ്റ് സിനിമയ്ക്കും താരങ്ങളുടെ പ്രതിഫലമായും മറ്റും വലിയ തുകയാണ് സിനിമാമേഖലയിൽ വിനിയോ​ഗിക്കുന്നത്. ഇത്തരത്തിൽ സിനിമാലോകത്തെ ഏറ്റവും സമ്പന്നനായ നടൻ ആരെന്ന് അറിയാൻ ഏവർക്കും കൗതുകമായിരിക്കും. ഷാരൂഖ് ഖാൻ ആണ് ഇന്ത്യൻ താരങ്ങളില്‍ ഏറ്റവും സമ്പന്നൻ. 7300 കോടിയുടെ ആസ്‍തിയാണ് ബോളിവുഡിൻ്റെ കിരീടം വെയ്ക്കാത്ത രാജാവിൻ്റെ പ്രതിഫലം. ഷാരൂഖിന് ഒരു സിനിമയ്‍ക്ക് 250 കോടി രൂപയ്‍ക്കടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിലെ പങ്കാളിത്തമാണ് മറ്റുള്ളവരേക്കാള്‍ ബോളിവുഡ് താരത്തിന്റെ സമ്പത്ത് വര്‍ദ്ധിക്കാനുളള […]
Read more

ശോഭ സുരേന്ദ്രനെ തഴഞ്ഞ് രാജീവിനെ തലോടുമ്പോൾ

ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വരുന്നതോടെ കേരളത്തിലെ ബിജെപിക്കുള്ളിൽ വിഭാഗീയത അതിന്റെ പരമാവധി വർദ്ധിക്കുവാനാണ് സാധ്യത. സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപിയെ വളർത്തുന്നതിൽ പങ്കു വഹിച്ച ഒട്ടേറെ നേതാക്കൾ ഇവിടെത്തന്നെയുള്ളപ്പോൾ പുറത്തുനിന്ന് ഒരാൾ വരുന്നതിൽ അമർഷം പലർക്കും ഉണ്ട്. ഒരിക്കല്‍ കൂടി തഴയപ്പെട്ടതിന്റെ നിരാശയിലാണ് ശോഭ സുരേന്ദ്രനും എംടി രമേശും. മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയില്‍ ഇത്തവണ സ്ഥനം ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഇരുവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രം തുണച്ചത് കേരളത്തിന് പുറത്ത് നിന്നെത്തിയ രാജീവ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.