സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: April 4, 2025

Year : 2026

മഞ്ഞുമ്മലിനെ മറികടക്കാൻ എമ്പുരാന് 11 കോടിയുടെ ദൂരം

എമ്പുരാൻ ഹൈപ്പിനൊത്ത കുതിപ്പാണ് ബോക്സ് ഓഫീസിലും കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ചിത്രത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഏഴാം ദിനമായ ഇന്നലെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 9.5 കോടിയാണ്. അതിന് തലേന്ന് നേടിയത് 17.5 കോടി ആയിരുന്നു. റിലീസ് കഴിയുംതോറും ചിത്രത്തിന് നേരിടുന്ന ഇടിവ് സാധാരണ സംഭവിക്കുന്നതാണ്. തിങ്കളാഴ്ച 26.2 കോടി നേടിയ ചിത്രമാണ് ചൊവ്വാഴ്ച 17.5 കോടിയിലേക്കും ബുധനാഴ്ച 9.5 കോടിയിലേക്കും എത്തിയത്. റീ എഡിറ്റഡ് പതിപ്പ് […]
Read more

പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും നേരെ വധഭീഷണി: യുവാവിന് 2 വര്‍ഷം തടവ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെയും വകവരുത്തുമെന്നു ഭീഷണി മുഴക്കിയ യുവാവിന് 2 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു കോടതി. 2023 നവംബറില്‍ മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു ഭീഷണി മുഴക്കിയ ചുനാഭട്ടി നിവാസി കമ്രാന്‍ ഖാനാണ് (29) ശിക്ഷ. സമാധാന അന്തരീക്ഷം തകര്‍ക്കുക, ഭീതി സൃഷ്ടിക്കുക എന്നിവയടക്കമുള്ള കുറ്റങ്ങള്‍ക്കാണു ശിക്ഷ. ഏറ്റവും പ്രധാനപ്പെട്ട വ്യക്തികള്‍ക്കെതിരെയുള്ള ഭീഷണികള്‍ ന്യായീകരിക്കാനാകില്ലെന്നും ഗുരുതര കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് പൊലീസ് […]
Read more

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

മുംബെെ: ബോളിവുഡ് നടനും നിർമാതാവുമായ മനോജ് കുമാർ (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. സംവിധായകന്‍ അശോക് പണ്ഡിറ്റ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ദേശസ്നേഹത്തെക്കുറിച്ച് പറയുന്ന സിനിമകൾ സംവിധായം ചെയ്തും അഭിനയിച്ചുമാണ് മനോജ് കുമാര്‍ പ്രശസ്തനായത്. ഈ ജനപ്രീതി അദ്ദേഹത്തിന് ‘ഭാരത് കുമാർ’ എന്ന പേരും നേടികൊടുത്തിരുന്നു. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റർ, സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്കാരവും […]
Read more

എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു

മലപ്പുറം : മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. കൊച്ചി എൻ ഐഎയാണ് ഇന്ന് പുലർച്ചെ മഞ്ചേരിയിലെ അഞ്ച് വീടുകളിൽ റെയ്ഡ് നടത്തിയത്.ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു എൻഐഎ റെയ്ഡ്. റെയ്‌ഡിൽ നാല് പേരെ എൻഐഎ കസ്റ്റഡിയിലും എടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഷംനാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഷംനാദ് എന്ന പ്രവർത്തകന്റെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.
Read more

സിപിഐഎമ്മിലെ പ്രായപരിധി മാനദണ്ഡത്തിനെതിരെ ജി സുധാകരന്‍

ആലപ്പുഴ: സിപിഐഎമ്മിലെ പ്രായപരിധി മാനദണ്ഡത്തിനെതിരെ വീണ്ടും മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. ഇളവ് നല്‍കുന്നതിന് പകരം സിപിഐഎമ്മില്‍ നിന്ന് പ്രായപരിധി എടുത്തുകളയുന്നതാണ് ഭംഗിയെന്ന് ജി സുധാകരന്‍ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ പുരോഗമിക്കവെയാണ് ജി സുധാകരന്റെ പ്രതികരണം. ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം 1972 ജൂൺ 27 മുതൽ ജൂലൈ 2 വരെയായിരുന്നു മധുരയിൽ ഒമ്പതാം പാർട്ടി കോൺഗ്രസ് ചേർന്നത്. അന്ന് 22കാരനായ ഞാൻ പാർട്ടിയുടെ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും […]
Read more

ശാരീരിക അസ്വസ്ഥത; എം എം മണിയുടെ ആരോഗ്യനില തൃപ്തികരം

മധുര: മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്തികരം. മണി മധുരയിലെ അപ്പോളോ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങൾ അറിയിക്കുന്നത്.
Read more

സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി മാസപ്പടി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതി ചേർത്തതോടെ പ്രതിരോധത്തിലായി സിപിഎം. ആരോപണം ഉയർന്ന ആദ്യഘട്ടത്തിൽ വീണയ്ക്ക് പ്രതിരോധമുയർത്തി സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. എസ്എഫ്ഐഒ കുറ്റപത്രം മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരായ ആയുധമാക്കുകയാണ് പ്രതിപക്ഷം. സിപിഎം പാർട്ടി കോൺഗ്രസ് മധുരയിൽ പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണക്കെതിരായ എസ്എഫ്ഐഒ കുറ്റപത്രം. വീണക്കെതിരായ മാസപ്പടി ആരോപണം രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു തുടക്കം മുതൽ സിപിഎം നേതാക്കളുടെ നിലപാട്. ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ്റെ […]
Read more

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി പി രാജീവ്

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് എതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി പി രാജീവ്. ‌‌മൂന്ന് വിജിലൻസ് കോടതികളും ഹൈക്കോടതിയും യാതൊരു തെളിവുകളും ഇല്ല എന്ന് കണ്ടെത്തിയ കേസാണിത്. പൊതുസമൂഹം മാത്രമല്ല കോടതിയും ക്ലീൻ ചീട്ട് നൽകിയിട്ടുണ്ട്. ചരിത്രത്തിൽ അത്യാപൂർവമായി മാത്രം നാലു കോടതികൾ വിധിയെഴുതിയ കേസ് ആണിതെന്ന് മന്ത്രി പറഞ്ഞു. കോടതിയുടെ വിധി പകർപ്പുകൾ എല്ലാവർക്കും മുന്നിൽ വ്യക്തമാണ്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. വീണ വിജയനെതിരെ വന്ന കേന്ദ്ര ഏജൻസി കേസിനെ […]
Read more

മൂന്നാംഘട്ട ചര്‍ച്ചയും പരാജയമായതോടെ സമരം ശക്തമാക്കാന്‍ ആശമാര്‍

തിരുവനന്തപുരം: മൂന്നാംഘട്ട മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാന്‍ ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍. കൂടിയാലോചനകള്‍ക്ക് ശേഷം പുതിയ സമരപരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം. അതേസമയം കമ്മീഷന്‍ എന്ന സര്‍ക്കാര്‍ നിലപാടിനെ പൂര്‍ണ്ണമായി തള്ളിയ സമരസമിതി സംയുക്ത ചര്‍ച്ചയ്ക്കില്ല എന്ന തീരുമാനത്തിലാണ്. സെക്രട്ടേറിയറ്റിന് മുന്നിലെ ആശമാരുടെ രാപ്പകല്‍ സമരം 54 ആം ദിവസത്തിലേക്കും നിരാഹാരം 16 ആം ദിവസത്തിലേക്കും കടക്കുമ്പോഴും നിരാശയാണ് ഫലം. ഇതോടെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരസമിതി.കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വീണാ […]
Read more

വഖഫ് ബിൽ രാജ്യസഭയിലും പാസായി; 128 പേര്‍ അനുകൂലിച്ചു; 95പേര്‍ എതിർത്തു

ന്യൂഡൽഹി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും വഖഫ് ഭേദഗതി ബിൽ പാസാക്കി. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 95 പേർ എതിർത്തു. ‌12 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിൽ ഇന്ന് പുലർച്ചെ 1.10ഓടെ ആണ് രാജ്യസഭയിൽ വോട്ടെടുപ്പ് നടന്നത്. പാർലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചതോടെ ബിൽ നിയമമാകാൻ രാഷ്ട്രപതിയുടെ അംഗീകാരം മാത്രം മതിയാകും. അതേസമയം, ബിൽ രാജ്യസഭയും പാസാക്കിയതോടെ മുനമ്പത്ത് നാട്ടുകാർ ആഹ്ലാദപ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും സമരക്കാർ ജയ് വിളിച്ചു.
Read more

Recent News

Advertisement