സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: April 17, 2025

Year : 2026

ഒറ്റയടിക്ക് സ്വർണവില പവന് 840 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 8,920 രൂപയും പവന് 71,360 രൂപയുമായി. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 1,10,000 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 110 രൂപ, 8 ഗ്രാമിന് 880 രൂപ, 10 ഗ്രാമിന് 1,100 രൂപ, 100 ഗ്രാമിന് 11,000 രൂപ എന്നിങ്ങനെയാണ് വില നിലവാരം. റെക്കോർഡുകളെല്ലാം തിരുത്തിക്കൊണ്ടാണ് രാജ്യാന്തര സ്വർണ്ണ വില 3,342.88 […]
Read more

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ: ശിവൻകുട്ടിക്ക് മറുപടിയുമായി എൻസിഇആർടി

ഡൽഹി: കേരളാ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയായി എൻസിഇആർടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള എൻസിഇആർടി തീരുമാനത്തിനെതിരെ ശിവൻകുട്ടി നടത്തിയ പരാമർശത്തിനെതിരെയാണ് എൻസിഇആർടി മറുപടിയുമായി എത്തിയത്. പാഠപുസ്തകങ്ങൾക്ക് സംഗീതോപകരണങ്ങളുടെയും ക്ലാസിക്കൽ രാഗങ്ങളുടെയും പേരുകളാണ് നൽകിയതെന്നും ഇന്ത്യയുടെ സംഗീത പൈതൃകം പൊതുവായുള്ളതാണെന്നുമാണ് എൻസിഇആർടിയുടെ മറുപടി. ഇംഗ്ലീഷ് തലക്കെട്ടുകൾക്ക് പകരം മൃദംഗ്, സന്തൂർ പോലുള്ള ഹിന്ദി തലക്കെട്ടുകളിലേയ്ക്ക് മാറ്റിയത് തീർത്തും ശരിയല്ലെന്നും മന്ത്രി തുറന്നടിച്ചിരുന്നു. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള […]
Read more

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി ഷൈന്‍ ടോം ചാക്കോ

കൊച്ചി: ഡാന്‍സാഫ് ( ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് ) പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി നടന്‍ ഷൈന്‍ ടോം ചാക്കോ. ബുധനാഴ്ച രാത്രി 11 മണിക്ക് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നിന്നാണ് ഷൈന്‍ ഇറങ്ങിയോടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ഏണിപ്പടി വഴി ഇറങ്ങിയോടുന്നതാണ് വീഡിയോയില്‍ ഉള്ളത്. നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്. 314-ാം റൂമിന്റെ […]
Read more

വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്

കൽപറ്റ: വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവമുണ്ടായത്. മദ്രസയിലേക്ക് പോയ വിദ്യാർത്ഥിനിയെയാണ് തെരുവ് നായ ആക്രമിച്ചത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

അച്ഛനെ വെട്ടിക്കൊന്ന കേസില്‍ അമ്മയ്ക്കെതിരെ മൊഴി കൊടുത്ത് 9-ാം ക്ലാസുകാരന്‍

കോട്ടയം: അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന കേസില്‍ അമ്മയ്‌ക്കെതിരെ മകന്റെ മൊഴി. പുതുപ്പള്ളി മാത്യു കൊലക്കേസിന്റെ വിചാരണയ്ക്കിടെയാണ്, മാത്യുവിനെ അമ്മ റോസന്ന കൊലപ്പെടുത്തുന്നതു കണ്ടെന്നു ഒന്‍പതാം ക്ലാസുകാരനായ മകന്‍ കോടതിയില്‍ മൊഴി നല്‍കിയത്. കേസ് 21നു കോടതി വീണ്ടും പരിഗണിക്കും. അഡിഷനല്‍ ഡിസ്ട്രിക്ട് കോടതിയില്‍ (2) ആണു കേസ്. 2021 ഡിസംബര്‍ 14ന് ആയിരുന്നു സംഭവം. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് കൊച്ച് എന്ന മാത്യു ഏബ്രഹാം (48) ആണു കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന (45) ആണു മാത്യൂ […]
Read more

താപനില മുന്നറിയിപ്പ് ;എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്,കണ്ണൂര്‍, കാസര്‍ഗോഡ് കൊല്ലം,എറണാകുളം,തൃശൂര്‍,മലപ്പുറം,ജില്ലകളില്‍ 36 ഡിഗ്രിസെലഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂട് ഉയരുന്ന സാഹചര്യത്തില്‍ സൂര്യതാപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടൂതലായതിനാല്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചുണ്ട്. അതേസയമയം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read more

അധ്യാപകൻ പീഡിപ്പിച്ചെന്ന പരാതി വ്യാജം ; ഏഴ് വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി യുവതി

ക‌ടുത്തുരുത്തി: അധ്യാപകൻ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് നൽകിയ പരാതി വ്യാജമെന്ന വെളിപ്പെടുത്തലുമായി യുവതി. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് യുവതി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം കുറുപ്പന്തറയിലെ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന അധ്യാപകൻ സി ഡി ജോമോനെതിരെയായിരുന്നു എറണാകുളം സ്വദേശിനിയുടെ പരാതി. തന്നെ പരിശീലനത്തിന് കൊണ്ടുപോകുന്നതിനിടയിൽ അധ്യാപകൻ പീഡിപ്പിച്ചെന്നായിരുന്നു അന്ന് യുവതി നൽകിയിരുന്ന പരാതി. യുവതിയുടെ പരാതിക്ക് പിന്നാലെ സ്ഥാപനം പൂട്ടി, ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങൾക്ക് ശേഷം ജോമോൻ്റെ അവസ്ഥ മനസ്സിലാക്കിയ യുവതി കഴിഞ്ഞ […]
Read more

കുഞ്ഞിനെ ഉപേക്ഷിച്ച് പോയ സംഭവം; കുഞ്ഞിനെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ

കൊച്ചിയിലെ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ.വീഡിയോകോൾ വഴി മാതാപിതാക്കൾ കുഞ്ഞിനെ കണ്ടു. എറണാകുളം നോർത്ത് പൊലീസിനോടാണ് മാതാപിതാക്കൾ നിലപാട് അറിയിച്ചത്. കുഞ നിലവിൽ അങ്കമാലി കറുകുറ്റി ശിശുഭവനിലാണ്. മാതാപിതാക്കളുടെ സാമ്പത്തിക ശേഷി കൂടി പരിഗണിച്ചാകും സിഡബ്ല്യുസി തീരുമാനം എടുക്കുക. ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രി സിഡബ്ല്യുസിക്ക് കൈമാറിയിരുന്നു. ആരോഗ്യ മന്ത്രി വീണ ജോർജ് കുഞ്ഞിന് നിധി എന്ന് പേര് നൽകിയിരുന്നു. ഏഴാം മാസത്തിൽ ജനിച്ച കുഞ്ഞിനെ മാതാപിതാക്കൾ […]
Read more

ആ നടന്‍ ഷൈന്‍ ടോം ചാക്കോ; വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നല്‍കി

തിരുവനന്തപുരം: നടി വിന്‍സി അലോഷ്യസ് പരാതി പറഞ്ഞത് നടന്‍ ഷൈന്‍ ടോം ചാക്കോയെക്കുറിച്ചെന്ന് വെളിപ്പെടുത്തല്‍. ഷൈനിനെതിരെ വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കി. പരാതി പരിഗണിക്കാന്‍ തിങ്കളാഴ്ച ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. പുറത്തിറങ്ങാനിരിക്കുന്ന സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ ആയിരുന്നു മോശം പെരുമാറ്റം.
Read more

ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; 35ലധികം പേർ കൊല്ലപ്പെട്ടു

ഗാസ: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. തെക്കന്‍ ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി ക്യാമ്പ് അടക്കമുളളിടത്താണ് ആക്രമണം. ആക്രമണത്തില്‍ 35ലധികം പേർ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. പലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകയും അവരുടെ കുടുംബത്തിലെ പത്ത് അംഗങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അതേസമയം സംഘര്‍ഷങ്ങള്‍ക്ക് ശേഷവും ഇസ്രയേല്‍ പിടിച്ചെടുത്ത ‘സുരക്ഷാ കേന്ദ്ര’ങ്ങളില്‍ സൈന്യം തുടരുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേല്‍ കാട്‌സ് പറഞ്ഞു. ഗാസ, പലസ്തീനികളുടെ കൂട്ട ശവക്കുഴിയായി മാറിയിരിക്കുന്നുവെന്ന പ്രസ്താപനയുമായി അന്താരാഷ്ട്ര സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് രംഗത്തെത്തി.
Read more

Recent News

Advertisement