കൊച്ചിയിലെ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ.
വീഡിയോകോൾ വഴി മാതാപിതാക്കൾ കുഞ്ഞിനെ കണ്ടു. എറണാകുളം നോർത്ത് പൊലീസിനോടാണ് മാതാപിതാക്കൾ നിലപാട് അറിയിച്ചത്. കുഞ നിലവിൽ അങ്കമാലി കറുകുറ്റി ശിശുഭവനിലാണ്. മാതാപിതാക്കളുടെ സാമ്പത്തിക ശേഷി കൂടി പരിഗണിച്ചാകും സിഡബ്ല്യുസി തീരുമാനം എടുക്കുക.
ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രി സിഡബ്ല്യുസിക്ക് കൈമാറിയിരുന്നു. ആരോഗ്യ മന്ത്രി വീണ ജോർജ് കുഞ്ഞിന് നിധി എന്ന് പേര് നൽകിയിരുന്നു. ഏഴാം മാസത്തിൽ ജനിച്ച കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിക്കുകയായിരുന്നു. 950 ഗ്രാം തൂക്കമാണ് ആദ്യം ഉണ്ടായത്. ഒന്നരമസത്തിനിപ്പുറം 2.50കിലോയിലേക്ക് എത്തി പൂർണ ആരോഗ്യവതിയായാണ് ആശുപത്രിയിൽ നിന്ന് മടങ്ങിയത്.




