സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: June 17, 2025

Year : 2026

ഇറാന്‍-ഇസ്രയേല്‍ സംഘർഷം കനക്കുന്നു; സംഘർഷം അവസാനിപ്പിക്കണമെന്ന G7 പ്രമേയത്തില്‍ നിന്ന് ട്രംപ് വിട്ടുനിന്നേക്കും

ഇറാന്‍-ഇസ്രയേല്‍ സംഘർഷത്തിന്‍റെ നാലാദിനത്തിലും യുദ്ധസമാനമായ ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ പശ്ചിമേഷ്യയില്‍ ആശങ്കയുടെ കാർമേഘം മൂടുകയാണ്. തിങ്കളാഴ്ച ടെഹ്റാന്‍റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന ഇറാന്‍റെ ദേശീയമാധ്യമ ആസ്ഥാനമാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാനുമായി ചർച്ചകള്‍ക്കില്ലെന്ന് വ്യക്തമാക്കുക മാത്രമല്ല, ഇറാന്‍റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനിയെ വധിക്കാനും പദ്ധതിയിടുന്നതായി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. അതേസമയം, ജി7 സഖ്യരാജ്യങ്ങള്‍ ചേർന്ന് കാനഡയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഇസ്രയേല്‍- ഇറാന്‍ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ട്രംപിന്‍റെ തീരുമാനം. ടെഹ്റാനിലെ ഇറാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ നെറ്റ്‌വർക്ക് ആസ്ഥാനത്തേക്ക് […]
Read more

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് റെഡ് അലർട്ടില്ല

തിരുവനന്തപുരം: ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 17 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. അതിശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിൽ‌ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് ഇന്ന് ഓറഞ്ച് അലർ‌ട്ട്. കാസർ​ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് […]
Read more

നടി കാവ്യാമാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചു

ചെന്നൈ: നടി കാവ്യാ മാധവന്റെ പിതാവ് പി. മാധവന്‍ (75) അന്തരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് കൊച്ചിയില്‍. ഭാര്യ: ശാമള മകന്‍: മിഥുന്‍(ഓസ്‌ട്രേലിയ) മരുമക്കള്‍: റിയ(ഓസ്‌ട്രേലിയ), നടന്‍ ദിലീപ്‌.
Read more

Recent News

Advertisement