സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: June 25, 2025

Year : 2026

മുണ്ടക്കൈ, ചൂരൽ മലയിൽ കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ

വയനാട്: വയനാട് കൽപ്പറ്റയിൽ മുണ്ടക്കൈയിലും ചൂരൽ മഴയിലും മഴ ശക്തമായതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോ​ഗസ്ഥരേയും നാട്ടുകാർ കൂടി തടഞ്ഞു. ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവരേയും നാട്ടുകാർ തടഞ്ഞു. ഇതോടെ വില്ലേജ് ഓഫീസറും ഉദ്യോ​ഗസ്ഥരും സ്ഥലത്ത് നിന്ന് […]
Read more

കുതിച്ചുയര്‍ന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ്, ആക്സിയം 4 ദൗത്യം വിക്ഷേപിച്ചു

കെന്നഡി സ്‌പേസ് സെന്‍റര്‍: കാത്തിരിപ്പിനൊടുവില്‍ ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യമാണ് സ്പേസ് എക്സ് വിക്ഷേപിച്ചത്. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സംഘത്തിൻ്റെ യാത്രയ്ക്ക് ശുഭത്തുടക്കമായി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് ആക്സിയം 4 യാത്രികരെ വഹിച്ച് സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകം കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്നു. ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന […]
Read more

കനത്ത മഴ; മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയെന്ന് സംശയം

വയനാട്: വയനാട് കൽപ്പറ്റയിൽ മഴ ശക്തമായതിന് പിന്നാലെ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയിൽ പുന്ന പുഴയിലും ഒഴുക്ക് ശക്തമാകുകയും വില്ലേജ് റോഡിൽ വെള്ളം കയറുകയും ചെയ്തു. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഫയർഫോഴ്സും പൊലീസും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. ഇപ്പോഴും ചൂരൽമരയിൽ ശക്തമായ […]
Read more

അഗ്നിപർവ്വതത്തിനുള്ളിലേക്ക് കാൽ വഴുതി വീണ 26കാരിയുടെ മൃതദേഹം കണ്ടെത്തി

ലോംബോക്ക്: അഗ്നിപർവ്വതത്തിനുള്ളിലേക്ക് വീണ ബ്രസീൽ സ്വദേശിനിക്ക് ദാരുണാന്ത്യം. 26കാരിയായ ജൂലിയാന മരിൻസാണ് അഗ്നിപർവ്വതത്തിനുള്ളിലേക്ക് വീണത്. ശനിയാഴ്ച പുലർച്ചെ 6.30ഓടെയാണ് ജൂലിയാന മരിൻസ് അഗ്നിപ‍ർവ്വത മുഖത്തേക്ക് വീണത്. ഒപ്പമുണ്ടായിരുന്നവർ ജൂലിയാനയ്ക്കായി തെരച്ചിൽ നടത്തിയപ്പോൾ യുവതിയുടെ സഹായം തേടിയുള്ള നിലവിളി കേട്ടിരുന്നു. ഇതിന് പിന്നാലെ മൗണ്ട് റിൻജാനി പാർക്ക് അധികൃതർ അടക്കം തെരച്ചിൽ നടത്തുകയായിരുന്നു. പിന്നീട് 1968 അടി താഴ്ചയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്താനായത്. ചൊവ്വാഴ്ചയോടെയാണ് തെരച്ചിൽ സംഘത്തിന് യുവതിയുടെ അടുത്തേക്ക് എത്താനായത്. എങ്കിലും ജൂലിയാന മരിൻസ് അതിന് മുൻപ് […]
Read more

‘റെയ്‍ഡ് 2’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് ജൂൺ 26 മുതൽ

ഈ അടുത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് റെയ്‌ഡ്‌ 2. അജയ് ദേവ്ഗണിനെ നായകനാക്കി രാജ് കുമാർ ഗുപ്ത സംവിധാനം ചെയ്ത റെയ്ഡ് 2 എന്ന ഹിന്ദി ചിത്ര൦ ഇപ്പോൾ ഒടിടിയിൽ സ്ട്രീമിംഗിന് എത്തുകയാണ്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ എത്തുന്ന ചിത്രത്തിൻറെ സ്ട്രീമിംഗ് തീയതി ജൂൺ 26 ആണ്. ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം 2018 ൽ പുറത്തെത്തിയ റെയ്‍ഡിൻറെ സീക്വൽ ആണ്. ആദ്യ ഭാഗത്തിൻറെ സംവിധാനവും രാജ് […]
Read more

കുവൈത്തിൽ കാറ്റ് ശക്തം, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തിയേറിയ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്ത് ശക്തിയേറിയ കാറ്റിൽ പൊടി ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഇന്ന് ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദ സ്വാധീനം ഉണ്ടാകുമെന്നും അറിയിപ്പിലുണ്ട്. മിതമായതോ ശക്തമായതോ ആയ വടക്ക് പടിഞ്ഞാറൻ കാറ്റായിരിക്കും ഇത്. ചിലപ്പോൾ ഇതിന് മണിക്കൂറിൽ 25 മുതൽ 60 കിലോമീറ്റർ വരെ വേഗതയുണ്ടാകാം. ഈ കാറ്റ് ചില പ്രദേശങ്ങളിൽ […]
Read more

കണ്ണൂരിൽ മോഷണ പരമ്പര തുടർക്കഥയാകുന്നു

കണ്ണൂർ: പയ്യന്നൂർ കവ്വായിയിൽ മൂന്ന് വീടുകളിൽ മോഷണം. തേങ്ങയും കുടയുമൊക്കെയാണ് മോഷണം പോയത്. കണ്ണൂർ പയ്യന്നൂർ കവ്വായിലാണ് മൂന്നു വീടുകളിൽ മോഷണം നടന്നത്. പുലർച്ചെയാണ് മോഷണ ശ്രമം നടന്നത്. വാടിപ്പുറം അംഗൻവാടിക്ക് സമീപത്തെ ചന്ദ്രൻ്റെ വീട്ടിൽ നിന്നും മൊബൈൽ ഫോണും, തൊട്ടടുത്ത സി.വി.രാമകൃഷ്ണൻ്റെ അടുക്കള ഭാഗത്ത് സൂക്ഷിച്ച 160 തേങ്ങകളുമാണ് മോഷണം പോയത്. കുഞ്ഞമ്പുവിൻ്റെ വീട്ടിൽ പുറത്തുവച്ച കുടയും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടാവിന്റെ ദൃശ്യം വീടുകളിലെ സിസിടിവിയിൽ നിന്നും പോലീസ് ശേഖരിച്ചു. മറ്റൊരിടത്തുനിന്ന് കവർന്ന സൈക്കിളുമായി എത്തിയാണ് ഇയാൾ […]
Read more

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ കണ്ടെത്തൽ. ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്നും 240 പേരുടെ പട്ടിക ലഭിച്ചെന്നും എൻഐഎ റിപ്പോർട്ട്‌. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎ കോടതിയിൽ നൽകിയ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത്തരം ഗുരുതര കണ്ടെത്തലുകൾ ഉള്ളത്. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ ഒരാൾ മുൻ ജില്ലാ ജഡ്ജിയാണെന്നും എൻഐഎ റിപ്പോർട്ടറിലുണ്ട്. അറസ്റ്റിലായ അയൂബിന്റെ വീട്ടിൽ നിന്നും 500 പേരുടെ പട്ടികയായിരുന്നു പിടിച്ചെടുത്തത്. പെരിയാർവാലിയിൽ നിന്ന് 232 […]
Read more

പോസ്റ്റൽ വോട്ട് തിരുത്തൽ; ജി സുധാകരനെതിരായ കേസിൽ അന്വേഷണം നിലച്ചു

ആലപ്പുഴ: പോസ്റ്റൽ വോട്ട് തിരുത്തിയെന്ന സിപിഎം നേതാവ് ജി സുധാകരന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നിലച്ചു. തെളിവുകളുടെ അഭാവത്തിൽ കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. 1989ൽ അന്നത്തെ പോസ്റ്റൽ വോട്ടുകളിൽ തിരുത്തൽ നടത്തിയെന്നായിരുന്നു ജി സുധാകരൻ്റെ വെളിപ്പെടുത്തൽ. എൻജിഒ സമ്മേളന വേദിയിലായിരുന്നു പരാമർശം. വിവാദമായതോടെ ജി സുധാകരൻ തന്നെ പരാമർശം തിരുത്തുകയും ചെയ്തു. പരാമർശം പുറത്തുവന്നതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിന് വേണ്ടി […]
Read more

പണമിടപാട് സ്ഥാപനത്തിൽ കവർച്ചാശ്രമം; സംഭവം പാലക്കാട്

പാലക്കാട്: മണ്ണാർക്കാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കവർച്ച ശ്രമം. ആര്യമ്പാവിലെ പി.എൻ.വൈ. ഫിനാൻസ് ലിമിറ്റഡിലാണ് കവർച്ച ശ്രമം നടന്നത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്. ജീവനക്കാരുടെ പരാതിയിൽ നാട്ടുകൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമാണിത്. ചൊവ്വാഴ്ച രാവിലെ പതിവുപോലെ ജോലിക്കെത്തിയ ജീവനക്കാരാണ് സ്ഥാപനത്തിൻ്റെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോൾ, സ്ഥാപനത്തിനകത്തെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറിൻ്റെ പൂട്ട് പൊളിക്കാൻ ശ്രമം നടന്നതായും കണ്ടെത്തി. കവർച്ചാശ്രമം […]
Read more

Recent News

Advertisement