സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: July 27, 2025

Year : 2026

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; തെറ്റായ വിവരങ്ങൾ പങ്കുവെച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെയാണ് സസ്‌പെൻഡ് ചെയ്തത്. മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനാണ് അച്ചടക്ക നടപടി. ഇതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പത്താം ബ്ലോക്കിലെ സെല്ലിന്റെ താഴ് ഭാഗത്തെ കമ്പികകൾ മുറിച്ചുമാറ്റി ഗോവിന്ദച്ചാമി പുറത്തേക്ക് കടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Read more

17കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ബിജെഡി നേതാവ് അറസ്റ്റിൽ

ഭുവനേശ്വർ: ഒഡീഷയിൽ ഭുവനേശ്വർ മുൻസിപ്പൽ കോർപറേഷനിലെ ബിജു ജനതാദൾ അംഗം അമരേഷ് ജെന ബലാത്സംഗക്കേസിൽ അറസ്റ്റിലായത്. പൊലീസ് കേസെടുത്തതോടെ വീട്ടിൽനിന്നു മുങ്ങിയ അമരേഷിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഒടുവിൽ, ബാലസോറിലെ നീലഗിരി പ്രദേശത്തെ ബെർഹാംപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസിൽനിന്നു രക്ഷപ്പെടാൻ വനത്തിനോട് ചേർന്നാണ് അമരേഷ് ഒളിവിൽ കഴിഞ്ഞിരുന്നത്. അറസ്റ്റിനു പിന്നാലെ അമരേഷിനെ ബിജെഡിയിൽനിന്നു സസ്പെൻഡ് ചെയ്തു. അമരേഷിന് അഭയം നൽകിയ അഞ്ച് സഹായികളെ പൊലീസ് […]
Read more

പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകി; രണ്ട് പേർ പൊലീസ് പിടിയിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകി വലിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ. ആലപ്പുഴ ജില്ലയിലെ പൂച്ചാക്കൽകുളങ്ങര വെളിവീട്ടിൽ ആദിത്യൻ ( 18), പാണാവളളി അടിച്ചീനികർത്തിൽ വീട്ടിൽ അഭിജിത്ത് ( 25) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവർ കഞ്ചാവ് നൽകിയ കുട്ടികളുടെ മാതാപിതാക്കൾക്ക് തോന്നിയ സംശയമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പൂച്ചാക്കൽകുളങ്ങര ശക്തിമൂർത്തി അമ്പലത്തിനടുത്തുള്ള കടവിൽ വെച്ചാണ് പ്രദേശവാസികളായ വിദ്യാർത്ഥികൾക്ക് പ്രതികൾ കഞ്ചാവ് നൽകിയത്. ഇവിടെ വച്ച് തന്നെ […]
Read more

കൊല്ലത്ത് ഭാര്യയെയും ഭർത്താവും മരിച്ച നിലയിൽ

കൊല്ലത്ത് ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ വിളക്കുപാറ ചാഴിക്കുളത്താണ് സംഭവം. ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭ (48) യും ഭർത്താവ് റെജി (56) യെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത് പ്രശോഭയെ കൊലപ്പെടുത്തിയ ശേഷം റെജി തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. സംഭവത്തിനു പിന്നിൽ കുടുംബ പ്രശ്നങ്ങളാണെന്നാണ് നിഗമനം. ഇന്നലെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായെന്നാണ് വിവരം. Content: Husband and wife found dead in Kollam
Read more

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വേട്ട; ബിജാപൂരിൽ 4 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ സ്ത്രീകളാണ്. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ പക്കൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. റായ്പൂരിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ തെക്ക് മാറിയുള്ള മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് തിരച്ചിൽ നടത്തുന്നതിനായി സുരക്ഷാ സേന സംയുക്ത സംഘത്തെ അയച്ചത്. Content: Maoist hunt in Chhattisgarh; 4 Maoists killed by security forces in Bijapur
Read more

ജയിൽ ചാട്ടം ഇങ്ങനെ ; കൊടും ക്രിമിനല്‍ ഗോവിന്ദ ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങൾ പുറത്ത്

കണ്ണൂര്‍: കൊടും ക്രിമിനല്‍ ഗോവിന്ദ ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങൾ പുറത്ത്. പുലര്‍ച്ചെ 1.15 നാണ് ജയില്‍ ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ല് മുറിച്ച് മാറ്റിയ ഗ്യാപ്പിലൂടെ നിരങ്ങിയാണ് ഇയാൾ സെല്ലിന് പുറത്തേക്കിറങ്ങിയത്.സെല്ലിന് പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ എടുത്തു. 1.20 കഴിയുന്നതോടെയാണ് ഇയാൾ പുറത്തേക്ക് ഇറങ്ങുന്നത്. പിന്നീട് പത്താം ബ്ലോക്കിന്‍റെ മതില്‍ ചാടിക്കടന്നു. ശേഷം വലിയ മതിലായ പുറം മതില്‍ ചാടിക്കടന്നു. മതില്‍ ചാടിക്കടക്കുമ്പോഴേക്കും നാലുമണി […]
Read more

4 വയസുകാരന്‍റെ കാൽ കുടുങ്ങിയത് സോപാനത്തിൽ; സംഭവ൦ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി. പാലോട് സത്രക്കുഴി ലേഖാഭവനിൽ ഹരികുമാറിന്‍റെ മകൻ ഹർഷിദിന്‍റെ കാലാണ് ശനിയാഴ്ച രാവിലെ വീടിന് മുന്നിലെ കോൺക്രീറ്റ് സോപാനത്തിൽ കുടുങ്ങിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ സോപാനത്തിനിടയിൽ കുടുങ്ങിയതോടെ കുട്ടി പരിഭ്രമിച്ചു. വീട്ടുകാർ എത്ര ശ്രമിച്ചിട്ടും കാൽ പുറത്തെടുക്കാൻ കഴിയാതെവന്നതോടെ വിതുരയിലെ അഗ്നിരക്ഷാസേനാവിഭാഗത്തെ വിവരമറിയിച്ചു. ഉടൻ തന്നെ ഹൈഡ്രോ കട്ടറുമായെത്തിയ സംഘം സിമന്‍റ് പാളി മുറിച്ചുമാറ്റി കുഞ്ഞിന്‍റെ കാൽ സുരക്ഷിതമായി പുറത്തെക്കുകയായിരുന്നു. വിതുര അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ കെ എസ് […]
Read more

ആകാംക്ഷ ഉണർത്തുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ പോസ്റ്റർ പുറത്ത്

ആകാംക്ഷ ഉണർത്തുന്ന പോസ്റ്റർ… താരങ്ങളുടെ വ്യത്യസ്തമായ ലുക്ക്… “ഒരു ദുരൂഹ സാഹചര്യത്തിൽ” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇങ്ങനെയാണ്. “എന്നാ താൻ കേസ് കൊട് “എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബൻ- രതീഷ് പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമായ “ഒരു ദുരൂഹ സാഹചര്യത്തിൽ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിനായി മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ഒരുമിക്കുന്നു. ലിസ്റ്റിൻ സ്റ്റീഫനൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാണ്. കുഞ്ചക്കോ […]
Read more

കേരളത്തിലെ അടുത്ത സ്റ്റാർട്ടപ് ഹബ്ബ് ആയി വയനാട്

വയനാടിനെ അടുത്ത സ്റ്റാർട്ടപ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സ്റ്റാർട്ടപ് ഇന്ത്യ. കൊച്ചിയിൽ നടന്ന കേരള ഇന്നവേഷൻ ഫെസ്റ്റിവലിലാണ് പുതിയ പ്രഖ്യാപനം. ദേശീയ തലത്തിൽ ‘Aspirational Districts Programm’e (ADP) ലിസ്റ്റിൽ ഉൾപ്പെട്ട കേരളത്തിലെ ഒരേയൊരു ജില്ല വായനാടാണ്. ഇതേത്തുടർന്നാണ് മലയോര ജില്ലയെ ‘കൈപിടിച്ചുയർത്താൻ’ തീരുമാനമുണ്ടായത്. വയനാട്ടിലെ ടയർ II/III പ്രദേശങ്ങളിൽ ഇൻക്യുബേഷൻ സെന്ററുകൾ വികസിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകുമെന്ന് സ്റ്റാർട്ടപ് ഇന്ത്യ മേധാവി മമത വെങ്കടേഷ് അറിയിച്ചു. കേരള സർക്കാരുമായും, ആത്മനിർമർ ഭാരത് പോലെയുള്ള കേന്ദ്ര പദ്ധതികളുമായും […]
Read more

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; അമിത് ഷായ്ക്ക് കത്തയച്ച് കെ സി വേണുഗോപാൽ

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് കെ സി വേണുഗോപാൽ എംപി. കൂടാതെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിക്കും കത്തയച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ വലിയ ആക്രമണമാണ് നേരിടുന്നതെന്നും അടുത്തിടെ ആക്രമണങ്ങൾ വർധിച്ചുവെന്നും കത്തിൽ പറയുന്നു. കുറ്റവാളികൾക്കെതിരെ കർശന ശിക്ഷ നൽകമെന്നും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും കെ സി വേണുഗോപാൽ അയച്ച കത്തിൽ പറഞ്ഞു. കണ്ണൂർ തലശേരി ഉദയഗിരി […]
Read more

Recent News

Advertisement