സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: August 6, 2025

Year : 2026

‘ദി കേസ് ഡയറി’ ഓ​ഗസ്റ്റ് 21ന്

അസ്കർ സൗദാൻ,രാഹുൽ മാധവ്,സാക്ഷി അഗർവാൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന “ദി കേസ് ഡയറി” ഓഗസ്റ്റ് ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു. വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല, റിയാസ് ഖാൻ, മേഘനാദൻ, അജ്മൽ നിയാസ്, കിച്ചു, ഗോകുലൻ, അബിൻജോൺ, രേഖനീരജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽനാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണവും പി സുകുമാർ നിർവ്വഹിക്കുന്നു. എ കെ സന്തോഷ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണമൊരുക്കിയത്. എസ് […]
Read more

നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴ നൂറനാട് നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം. കുട്ടിയുടെ മുഖത്തും കാലിലും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. നൂറനാട് പൊലീസ് വിദ്യാര്‍ഥിനിയുടെ മൊഴിയെടുക്കുന്നു. പിതാവും ഉപദ്രവിച്ചെന്ന് പറയുന്ന കുട്ടിയുടെ കുറിപ്പ് ലഭിച്ചു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ സംഘത്തെ കുട്ടിയുടെ പിതൃമാതാവ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഉമ്മി ഇല്ല, രണ്ടാനമ്മയാണുള്ളത്. വാപ്പയും ക്രൂരതയാണ് കാണിക്കുന്നതെന്നാണ് കുട്ടി കുറിപ്പില്‍ പറയുന്നത്. രണ്ടാനമ്മ മുഖത്ത് അടിച്ചുവെന്നും പേടിപ്പിച്ചുവെന്നും വിരട്ടിയെന്നും കുട്ടി കുറിപ്പില്‍ പറയുന്നു. വീട്ടിലെ സെറ്റിയില്‍ ഇരിക്കരുത്, ഫ്രിഡ്ജ് തുറക്കരുത് […]
Read more

അടൂർ ​ഗോപാലകൃഷ്ണനേയും യേശുദാസിനേയും അധിക്ഷേപിച്ച് വിനായകൻ

സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനും ​ഗായകൻ കെ ജെ യേശുദാസിനുമെതിരേ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഇരുവരുടേയും പേര് പരാമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും നടൻ പങ്കുവെച്ചിട്ടുണ്ട്.നിരവധിപേരാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ വിമർശനവുമായി എത്തിയിരിക്കുന്നത്. പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിക്ഷേപിക്കുന്ന തരത്തിൽ സിനിമാ കോൺക്ലേവിൽ അടൂർ ​ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെ പ്രമുഖരടക്കം ഒട്ടേറെപ്പേർ അടൂരിനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു.
Read more

മദ്യപാനത്തിനിടെ ഫാം ഹൗസില്‍ തര്‍ക്കം; അന്വേഷണത്തിനെത്തിയ എസ്‌ഐയെ വെട്ടിക്കൊന്നു

തിരുപ്പൂര്‍: അണ്ണാ ഡിഎംകെ എംഎല്‍എ സി.മഹേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ വച്ച് സബ് ഇന്‍സ്‌പെക്ടറെ വെട്ടി കൊന്നു. ഉദുമല്‍പേട്ട കൂടിമംഗലം മുങ്കില്‍തൊഴുവ് ഗ്രാമത്തിലെ ഒരു ഫാംഹൗസില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം അന്വേഷിക്കാനെത്തിയ സ്‌പെഷല്‍ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ ഷണ്‍മുഖവേല്‍ (52) ആണ് മരിച്ചത്. കേസില്‍ 5 പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ഫാം ഹൗസിലെ ജോലിക്കാരനായ മൂര്‍ത്തി, മകന്‍ തങ്കുപാണ്ഡി എന്നിവര്‍ തമ്മില്‍ മദ്യലഹരിയിലുണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്ക് കടന്നതോടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫാംഹൗസില്‍ […]
Read more

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന് പരാതി: ശ്വേതാ മേനോനെതിരെ കേസ്

കൊച്ചി: നടി ശ്വേത മേനോനെതിരെ പൊലീസ് കേസ്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശ്വേത മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ […]
Read more

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസ്; പി കെ ബുജൈറിന്റെ ജാമ്യപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസിൽ പി.കെ ബുജൈറിന്റെ ജാമ്യപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. പി.കെ ബുജൈറിന് രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രൊസിക്യൂഷൻ പറഞ്ഞു. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വാദം നടക്കുന്നത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരനാണ് പി.കെ ബുജൈർ. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ലഹരി വസ്തുക്കൾ ഉപയോഗിക്കാനുള്ള ഉപകരണം കൈവശം വെച്ചതിനുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് പടനിലത്തിന് സമീപം ചൂലാവയലില്‍ വച്ചായിരുന്നു […]
Read more

ഉത്തരാഖണ്ഡ് ദുരന്തം; തീര്‍ത്ഥാടനത്തിന് പോയ 28 അംഗ മലയാളി സംഘം സുരക്ഷിതരെന്ന് സൂചന

കൊച്ചി : ഉത്തരകാശിയിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ മലയാളികള്‍ സുരക്ഷിതരെന്ന് സൂചന. ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കള്‍. എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്നാണ് സൈന്യം മുഖേന ബന്ധുക്കള്‍ക്ക് ലഭിച്ച പ്രാഥമിക വിവരം. കേരളത്തില്‍ നിന്നുള്ള എട്ട് പേരും മുംബൈയില്‍ നിന്നുള്ള മലയാളികളായ 20 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. തൃപ്പുണ്ണിത്തുറ, കായംകുളം, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നുള്ള എട്ട് പേരും ബന്ധുക്കളാണ്. തൃപ്പുണ്ണിത്തുറ സ്വദേശിയായ നാരായണന്‍ നായരും ഭാര്യ ശ്രീദേവിയും അവരുടെ ബന്ധുക്കളുമാണ് എട്ടംഗ സംഘത്തിലുള്ളത്. […]
Read more

ജോലിഭാരമെന്ന് പറഞ്ഞ് ഇനി വിട്ടു നിൽക്കാനാകില്ല; നിയന്ത്രണം ഏർപ്പെടുത്താൻ ബിസിസിഐ

ക്രിക്കറ്റ് താരങ്ങൾ ജോലിഭാരമെന്നു പറഞ്ഞ് മത്സരങ്ങൾ തിരഞ്ഞെടുത്ത് കളിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ബിസിസിഐ. വ്യക്തിയേക്കാൾ പ്രധാനം ടീമിനാണെന്നും അതുകൊണ്ടു തന്നെ ഒരു മികച്ച ടീമിനെ പടുത്തുയര്‍ത്തുക എന്നതിലാണ് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ശ്രദ്ധിക്കുന്നത്. അതുകൊണ്ടു തന്നെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മുഹമ്മദ് സിറാജിന്റെ പ്രകടനം ജോലിഭാരം എന്നതിനെ പൊളിച്ചടുക്കുന്നതായിരുന്നു. ജോലിഭാരം കൈകാര്യം ചെയ്യാനെന്ന പേരിൽ താരങ്ങൾ നിർണായക മത്സരങ്ങളിൽ നിന്ന് വരെ […]
Read more

തമിഴ്നാട്ടിലെ സർക്കാർ പദ്ധതികൾക്ക് സ്റ്റാലിന്‍റെ പേര് നൽകാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തമിഴ്നാട്ടിലെ സർക്കാർ പദ്ധതികൾക്ക് സ്റ്റാലിന്റെ പേര് നൽകാമെന്ന് സുപ്രീംകോടതി. ഡിഎംകെ സർക്കാരിന് സുപ്രീം കോടതിയിൽ വിജയം. മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. രാജ്യത്ത് 45 പദ്ധതികൾക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്നും പിന്നെ എന്തുകൊണ്ടാണ് ഒരു പദ്ധതിക്കെതിരെ മാത്രം പരാതി എന്നും കോടതി ചോദിച്ചു. പരാതിക്കാരനായ എഐഎഡിഎംകെ എംപിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. ഇത് സംസ്ഥാനത്തെ ക്ഷേമപദ്ധതിക്ക് ഉപയോഗിക്കാനും കോടതി ഉത്തരവിട്ടു. ‘ ഉങ്കളുടൻ സ്റ്റാലിൻ ‘പദ്ധതിക്കെതിരെ ആണ് പരാതി നൽകിയത്. […]
Read more

ഒറ്റ ദിവസം 70 കോടിയിലധികം ഇടപാടുകൾ; ചരിത്രനേട്ടം കൈവരിച്ച് യുപിഐ

ഡിജിറ്റൽ ഇടപാടുകളിൽ റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ച് യൂണിഫൈഡ് പേയ്‌മെൻ്റ്സ് ഇൻ്റർഫേസ്. 2025 ഓഗസ്റ്റ് 2-ന് ഒറ്റ ദിവസംകൊണ്ട് 70 കോടിയിലധികം ഇടപാടുകൾ എന്ന ചരിത്രനേട്ടം ഇനി യുപിഐയ്ക്ക് സ്വന്തം. രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയിൽ യുപിഐ സംവിധാനം ചെലുത്തുന്ന സ്വാധീനം എത്ര വലുതാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. യുപിഐയുടെ വളർച്ച അതിശയിപ്പിക്കുന്നതാണ്. 2023-ൽ പ്രതിദിനം ഏകദേശം 35 കോടി ഇടപാടുകളാണ് നടന്നിരുന്നത്. എന്നാൽ, 2024 ഓഗസ്റ്റിൽ ഇത് 50 കോടി കവിഞ്ഞു ഇപ്പോൾ 70 കോടിയും മറികടന്നു. 2026 […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.