സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: August 28, 2025

Year : 2026

പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി’ കാനഡയിലെ വാൻകൂവർ ചലച്ചിത്ര മേളയിലേക്ക്

കൊച്ചി: ലോകത്തിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലൊന്നായ 44ാ മത് വാൻകൂവർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി’ തെരഞ്ഞെടുക്കപ്പെട്ടു. ദീപിക സുശീലൻ ക്യൂറേറ്റ് ചെയ്യുന്ന “എഡ്ജസ് ബിലോങ്ങിംഗ്: ടെയിൽസ് ഓഫ് ഗ്രിറ്റ് ആൻഡ് ഗ്രേസ് ഫ്രം ഇന്ത്യ എന്ന ഫോക്കസ് വിഭാഗത്തിലാണ് ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നത്. 2025 ഒക്ടോബർ 2 മുതൽ 12 വരെ കാനഡയിൽ വച്ച് നടക്കുന്ന ഫെസ്റ്റിവലിൽ 7 , 8 തീയ്യതികളിലായി ഞാൻ രേവതിയുടെ രണ്ട് […]
Read more

ക്ഷേത്രങ്ങളുടെ പണം ക്ഷേത്രാവശ്യങ്ങള്‍ക്കേ ഉപയോഗിക്കാനാവൂ: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. സംസ്ഥാനത്തെ 27 ക്ഷേത്രങ്ങളില്‍ മിച്ചമുള്ള പണം ഉപയോഗിച്ച് കല്യാണമണ്ഡപങ്ങള്‍ പണിയാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യനും ജസ്റ്റിസ് ജി. അരുള്‍ മുരുകനുമടങ്ങുന്ന ബെഞ്ചിന്റെ വിധി. ക്ഷേത്രങ്ങള്‍ക്ക് പണമായും സാധനങ്ങളായും നല്‍കുന്ന വഴിപാടും സംഭാവനകളും ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് അവകാശപ്പെട്ടതാണ്. ക്ഷേത്രത്തിലെ പ്രതിഷ്ഠയെ നിയമദൃഷ്ടിയില്‍ പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവിടത്തെ സ്വത്തിന്റെ മേല്‍നോട്ടച്ചുമതല കോടതിക്കാണ്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനോ […]
Read more

ആലുവയില്‍ നിന്ന് എട്ട് കിലോമീറ്റര്‍; കൊച്ചി വിമാനത്താവളത്തിലേക്ക് വാട്ടര്‍മെട്രോ സാധ്യത

കൊച്ചി: വാട്ടര്‍ മെട്രോ ആലുവയില്‍ നിന്ന് സിയാല്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യത പഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആരംഭിച്ചു. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മറ്റി പ്രവര്‍ത്തനം തുടങ്ങി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കും പ്രാന്ത പ്രദേശങ്ങളിലേക്കും വാട്ടര്‍മെട്രോ സര്‍വ്വീസ് ആരംഭിക്കണമെന്ന പൊതുജനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. കൊച്ചി മെട്രോയെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന സമാന്തര ഗതാഗത മാര്‍ഗമായി […]
Read more

അൻസൺ പോൾ നായകനായ ക്യാംപസ് ത്രില്ലർ “താൾ” ഒടിടി യിൽ

നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത ചിത്രം താൾ ഓ റ്റി റ്റി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ ലോകവ്യാപകമായി സ്ട്രീമിങ് ആരംഭിച്ചു. താളിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ. ജി കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഒരു കോളേജിൽ രണ്ട് കാലഘട്ടങ്ങളിൽ പഠിച്ച വിശ്വാ, മിത്രൻ എന്നിവരുടെ കഥ പറയുന്ന ചിത്രം താളിൽ ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി […]
Read more

മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: മധ്യ, വടക്കൻ ജില്ലകളിൽ ശക്തയായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി.
Read more

ഓണം അവധിക്കായി നാളെ സ്കൂളുകൾ അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണ അവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷ പരിപാടികൾക്ക് ശേഷം വിദ്യാലയങ്ങൾ അടയ്ക്കും. അവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുക. ഓണപ്പരീക്ഷ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് ഏഴ് ദിവസത്തിനകം പരീക്ഷ ഫലം പ്രഖ്യാപിക്കും. അഞ്ച് മുതല്‍ ഒൻപത് വരെയുള്ള ക്ലാസുകളില്‍ ഓരോ വിഷയത്തിനും മുപ്പത് ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷല്‍ ക്ലാസ് നടത്തും. കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ലഹരി വ്യാപനം […]
Read more

ഭൂപതിവ് നിയമ ഭേദഗതി കുടിയേറ്റക്കാരെ കയ്യേറ്റക്കാരാക്കിയ ഭേദഗതി, നിർമ്മാണ നിയന്ത്രണം തുടരുന്നത് ഇടുക്കിയെ തകർക്കും: ബിജെപി

കോട്ടയം: അനധികൃത നിർമ്മാണങ്ങൾ സാധൂകരിക്കുന്നു എന്നതിന്റെ പേരിൽ ഇടുക്കിയിലെ കുടിയേറ്റക്കാരെ കയ്യേറ്റക്കാരാക്കി ചിത്രീകരിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് ബിജെപി. 2024 ജൂൺ 7 വരെയുള്ള നിർമ്മാണങ്ങൾക്ക് ഭേദഗതിയിലൂടെ ആനുകൂല്യം ലഭിക്കുമ്പോൾ അതിനുശേഷം നിർമ്മിച്ചവ അനധികൃതമായി മാറും. സ്വാഭാവികമായും ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയമസാധുത ലഭിക്കുന്നതിനുവേണ്ടി വലിയ അഴിമതിയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും ബിജെപി ഉപാധ്യക്ഷൻ അഡ്വ.ഷോൺ ജോർജ് പറഞ്ഞു. 3000 സ്ക്വയർ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് വലിയ തുകയാണ് പിഴയായി ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരിക്കൽ നികുതി അടച്ച് ലൈസൻസ് സ്വന്തമാക്കിയ […]
Read more

ഒരു കൂട്ടം യുവതാരങ്ങളുടെ ഫണ്‍ ആക്ഷന്‍ മൂവി; ‘ഡർബി’ ചിത്രീകരണം ആരംഭിച്ചു

ആക്ഷന് ഏറെ പ്രാധാന്യം നൽകിയ ‘കടകൻ’ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഡർബി’യുടെ ചിത്രീകരണം നിലമ്പൂരിൽ ആരംഭിച്ചു. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ന്യൂജെൻ ഫൺ ആക്ഷൻ മൂവി ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾ റസാഖ് ആണ് നിർമ്മിക്കുന്നത്. ആദം സാബിക്ക്, ഹരി ശിവറാം, അമീൻ, അനു, ഋഷി എൻ.കെ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആൻ മെർലെറ്റ്, നോയില ഫ്രാൻസി, സുപർണ്ണ എസ് എന്നിവരാണ് […]
Read more

അമേരിക്കയുടെ അധിക തീരുവ; തമിഴ്നാട്ടിലെ വ്യവസായത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

അമേരിക്കയുടെ അധിക തീരുവ തമിഴ്നാട്ടിലെ വ്യവസായത്തെ ആഴത്തിൽ ബാധിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരുപ്പൂരിലെ തുണി വ്യവസായത്തെ യുഎസ് തീരുമാനം സാരമായി ബാധിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. 3000 കോടിയുടെ വിപണി നഷ്ടമുണ്ടാകും. വലിയതോതിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്നും സർക്കാർ വ്യവസായികൾക്കും തൊഴിലാളികൾക്കും ഉടൻ സഹായം നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് അടിയന്തര ശ്രദ്ധ വേണമെന്നും സ്റ്റാലിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തുണി വ്യവസായത്തിൽ ഏകദേശം 3,000 കോടി രൂപയുടെ വ്യാപാര ആഘാതം […]
Read more

തേജ സജ്ജ- കാർത്തിക് പാൻ ഇന്ത്യൻ ചിത്രം ‘മിറൈ’; ട്രെയിലർ

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ചിത്രം “മിറൈ” യുടെ ട്രെയിലർ പുറത്ത്. 12 ന് റിലീസ് ആവുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിൽ ഉള്ള ഗോകുലം മൂവീസ് ആണ്. തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്‍ത സിനിമ ആണ് “മിറൈ”. ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ തേജ സജ്ജ നായകനായി എത്തുകയാണ്. പീപ്പിൾ മീഡിയ […]
Read more

Recent News

Advertisement