സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 8, 2025

Year : 2026

ഹൈദരാബാദിൽ ചേരികളുടെ ബ്രഹ്മാണ്ഡ സെറ്റ് ഒരുക്കി നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിനായി ഹൈദരാബാദിൽ നിർമ്മിക്കുന്ന ചേരികളുടെ സെറ്റ് ആണ് ഇപ്പൊൾ ശ്രദ്ധ നേടുന്നത്. 30 ഏക്കർ വലുപ്പത്തിൽ നിർമ്മിക്കുന്ന ഈ ചേരി സെറ്റ് ഇന്ത്യയിൽ തന്നെ ഒരു ചിത്രത്തിനായി ഒരുക്കിയ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- […]
Read more

ലേഡീസ് കോച്ചുകളിൽ പുരുഷന്മാർ, ചോദ്യം ചെയ്താൽ കയർത്ത് സംസാരിക്കും

കൊച്ചി: ട്രെയിനുകളിലെ ലേഡീസ് കോച്ചുകളിൽ പുരുഷന്മാരുടെ കടന്നുകയറ്റം പതിവാകുന്നുവെന്ന് പരാതികൾ വർദ്ധിക്കുന്നു. ട്രെയിനുകളിൽ പൊലീസ് സഹായം ലഭ്യമാകുന്നില്ലെന്നും കോച്ചുകളിലേയ്ക്ക് പ്രവേശനം പോലും തടഞ്ഞുകൊണ്ടാണ് പുരുഷന്മാരുടെ യാത്രയെന്നും പരാതിക്കാർ ആരോപിക്കുന്നു. ഇവ ചോദ്യം ചെയ്താൽ സ്ത്രീകളോട് പുരുഷന്മാർ കയർത്ത് സംസാരിക്കുന്നെന്നും പരാതിയിൽ പറയുന്നു. കൊല്ലം- എറണാകുളം മെമുവിൽ പല സ്റ്റേഷനുകളിലും സ്ത്രീകൾ കയറാനും ഇറങ്ങാനും പ്രയാസപ്പെട്ടതായി കാട്ടി വനിതാ യാത്രികർ പരാതി നൽകി. കൊല്ലം- എറണാകുളം സ്‌പെഷ്യൽ മെമുവിലും വനിതാ കോച്ചുകളിൽ പുരുഷ യാത്രക്കാരാണെന്ന് പരാതിയുണ്ട്. കോട്ടയം എക്സ്പ്രസിൽ […]
Read more

കളർപ്ലാനറ്റ് സ്റ്റുഡിയോസ് വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി ഋഷഭ് ഷെട്ടി

കാക്കനാട് പ്രവർത്തിക്കുന്ന കളർപ്ലാനറ്റ് സ്റ്റുഡിയോസിന്‍റെ വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി എത്തി കന്നഡയിലെ ശ്രദ്ധേയ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. അദ്ദേഹം ഭദ്രദീപം കൊളുത്തി സ്റ്റുഡിയോയുടെ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്റ്റുഡിയോയുടെ ഡയറക്ടർ ബോര്‍ഡ് അംഗങ്ങളായ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഗിരീഷ് എ.ഡി, രമേഷ് സി പി , ഡോ. ബിനു സി നായർ, ലീമ ജോസഫ് തുടങ്ങിയവരും ചടങ്ങിന്‍റെ ഭാഗമായി. ‘സു ഫ്രം സോ’യിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ഷാനൽ ഗൗതം, അനിരുദ്ധ് മഹേഷ് […]
Read more

“ആ പ്രതിസന്ധിഘട്ടത്തിൽ ദൈവദൂതനെ പോലൊരാൾ അവതരിച്ചു, അത് മമ്മൂട്ടിയായിരുന്നു

ഇന്നലെയായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം. ലക്ഷക്കണക്കിനാളുകളാണ് അദ്ദേഹത്തിന് ഫേസ്‌ബുക്കിലൂടെയും മറ്റും ആശംസകളറിയിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന് ആശംസകളുമായെത്തിയിരിക്കുകയാണ് മലങ്കര ഓർത്ത‍ഡോക്സ് സുറിയാനി സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. മമ്മൂട്ടി ചെയ്ത സഹായങ്ങളെക്കുറിച്ചാണ് അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പറയുന്നത്. കോട്ടയത്ത് കാൻസർരോഗികൾക്കുവേണ്ടി നടത്തിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തോട് ‘പ്രിയ പ്രതിഭ’യെക്കുറിച്ച് പറഞ്ഞു. നിറഞ്ഞ മനസ്സോടെ മമ്മൂട്ടി അതിന് കൂട്ടുവന്നു. അദ്ദേഹത്തെവച്ചുള്ള പരസ്യങ്ങൾക്കായി കോടികൾ ചെലവിടാൻ വലിയ കമ്പനികൾ തയ്യാറായി നിൽക്കെ ഒരു രൂപ […]
Read more

കശ്മീരിലെ തിരിച്ചറിയാത്ത കുഴിമാടങ്ങളിൽ 90 ശതമാനവും ഭീകരരുടേത്

വടക്കൻ കശ്മീരിലെ തിരിച്ചറിയാൻ കഴിയാത്ത 4056 കുഴിമാടങ്ങളിൽ തൊണ്ണൂറ് ശതമാനവും ഭീകരരുടേതാണെന്ന് പഠന റിപ്പോർട്ട്. സേവ് യൂത്ത് സേവ് ഫ്യൂച്ചർ ഫൗണ്ടേഷൻ എന്ന കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒ നടത്തിയ അൺറാവലിങ് ദ ട്രൂത്ത്: എ ക്രിട്ടിക്കൽ സ്റ്റഡി ഒഫ് അൺമാർക്ക്‌ഡ് ആൻഡ് അൺഐഡന്റിഫൈഡ് ഗ്രേവ്സ് ഇൻ കശ്മീർ വാലി പഠനത്തിലാണ് വ്യക്തമാക്കുന്നത്. വജാഹദ് ഫാറൂഖ് ഭട്ട്, സാഹിദ് സുൽത്താൻ, ഇർഷാദ് അഹമ്മദ് ഭട്ട്, അനിഖ നാസിർ, മുദ്ദാസിർ അഹമ്മദ് ദർ, ഷാബിർ അഹമ്മദ് എന്നിവർ നയിച്ച […]
Read more

‘വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരം’ എന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം; വ്യാജമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനമൊന്നും കമ്മീഷൻ ഇതുവരെ എടുത്തിട്ടില്ല. വോട്ടർ പട്ടിക പുതുക്കുന്നതിന് തീരുമാനിക്കുകയാണെങ്കിൽ, ആ വിവരം കമ്മീഷൻ ഔദ്യോഗികമായി അറിയിക്കുന്നതാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടര്‍ പട്ടിക പുതുക്കല്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ […]
Read more

നേപ്പാളിൽ സമൂഹ മാധ്യമ നിരോധനം; വെടിവയ്പിൽ മരണം 14

കഠ്മണ്ഡു: അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. പാർലമെന്റിലേക്കു നടന്ന പ്രതിഷേധ മാർച്ചിനു നേരേ പൊലീസ് നട‌ത്തിയ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ‌ പത്തോളം പേരുടെ നില ഗുരുതരമാണെന്ന് ന്യൂ ബനേശ്വറിലെ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ കഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധ റാലികൾ നടക്കുകയാണ്. റാലികൾക്കു നേരെ […]
Read more

ലിപ്‌സ്റ്റിക് മാത്രമല്ല വില്ലൻ; ഇത് പ്രത്യുത്പാദന ശേഷിയെ ബാധിക്കും, ക്യാൻസറിന് പോലും കാരണമായേക്കാം

വീട്ടിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ മുഖവും നഖങ്ങളുമൊക്കെ തിളങ്ങണമെന്ന് നിർബന്ധമുള്ള നിരവധി പേരുണ്ട്. ഇതിനായി മാർക്കറ്റിൽ കിട്ടുന്ന ബ്യൂട്ടി പ്രൊഡക്ടുകളെല്ലാം ഉപയോഗിക്കുകയും ചെയ്യും. അതിൽ മിക്ക സ്ത്രീകൾക്കും ഒഴിച്ചുകൂടാനാകാത്ത ഒരു സാധനമാണ് നെയിൽ പോളിഷ്. നഖങ്ങൾ പൊട്ടിപ്പോകുന്നതിനുള്ള പരിഹാരമെന്നോണം ജെൽ മാനിക്യൂർ ചെയ്യുന്നവരുമുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയൻ അടുത്തിടെ ജെൽ നെയിൽ പോളിഷ് നിരോധിച്ചിരുന്നു. ആരോഗ്യത്തിന് ഹാനികരമാണെന്ന് പറഞ്ഞുകൊണ്ടാണ് ഈ മാസം തൊട്ട് ട്രെമെഥൈൽബെൻസോയിൽ ഡൈഫെനൈൽഫോസ്‌ഫൈൻ ഓക്‌സൈഡ് അഥവാ ടിപിഒ ഉള്ള ജെല്ലുകൾ നിരോധിച്ചിരിക്കുന്നത്. ഈ നിരോധനം ആളുകളിൽ […]
Read more

മന്ത്രിമാർക്ക് ഇൻചാർജ് ഭാര്യമാരുണ്ട്,പക്ഷെ ബഹുഭാര്യത്വം എതിർക്കും: ആക്ഷേപിച്ച് സമസ്ത നേതാവ്

കോഴിക്കോട്: മന്ത്രിമാർക്കും എംഎൽഎമാർക്കുമെതിരേ അധിക്ഷേപ പരാമർശവുമായി സമസ്ത ഇകെ വിഭാഗം നേതാവും മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീൻ നദ്വി. പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്നാണ് ബഹാഉദ്ദീൻ നദ്വിയുടെ പരാമർശം. ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാൽ, വൈഫ് ഇൻചാർജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവർ കൈയുയർത്താൻ പറഞ്ഞാൽ ആരുമുണ്ടാവില്ലെന്നും ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിർത്ത് സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ നൂറ്റാണ്ടിൽ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തൊക്കെ പ്രവർത്തിച്ച നേതാവായിരുന്നു ഇഎംഎസ്. […]
Read more

17 കാരി ഗർഭിണിയായ സംഭവം; ആൺസുഹൃത്ത് പിടിയിൽ

കൊച്ചി: പതിനേഴ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. എറണാകുളം കറുകപ്പള്ളി സ്വദേശി അലിഫ് അഷ്കറിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിക്ക് 20 വയസാണ് പ്രായം. പീഡനത്തിന് ഇരയായ പെൺകുട്ടി താൻ ഗർഭിണിയാണെന്ന വിവരം വീട്ടുകാരെ അറിയിച്ചില്ല. മാസങ്ങൾക്ക് ശേഷമാണ് വിവരം വീട്ടുകാർ അറിഞ്ഞത്. കളമശേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ വച്ച് പെൺകുട്ടി പ്രസവിച്ചു. പിന്നാലെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ ആൺസുഹൃത്തായ അലിഫ് അഷ്‌കർ വിവരമറിഞ്ഞ് ഒളിവിൽ […]
Read more

Recent News

Advertisement