സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 26, 2025

Year : 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഹൈക്കോടതി ജീവനക്കാരനെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് ടി.വി. സെന്ററിന് സമീപമുള്ള ഫ്ലാറ്റിൽ താമസിക്കുന്ന ഹരീഷ് ആണ് പിടിയിലായത്. ഇയാൾ ഹൈക്കോടതിയിലെ കംപ്യൂട്ടർ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾക്കായി ഇയാളെ കോടതിയിൽ ഹാജരാക്കി.
Read more

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

തൃശ്ശൂർ: മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഭോപ്പാലിലെ എൻ.ഐ.എച്ച്.എസ്.എ.ഡി. ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയാൻ മൃഗസംരക്ഷണ വകുപ്പ് ദ്രുത കർമ്മസേന (റാപ്പിഡ് റെസ്പോൺസ് ടീം) പ്രവർത്തനം ആരംഭിച്ചു. രോഗബാധിത ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി രോഗബാധിത പ്രദേശമാക്കി, 10 കിലോമീറ്റർ പരിധി നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ നിന്നുള്ള പന്നി മാംസം വിതരണം, കടകളുടെ പ്രവർത്തനം, പന്നികളെ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകൽ […]
Read more

ലഡാക്ക് പ്രക്ഷോഭം: സോനം വാങ്ചുക് അറസ്റ്റില്‍

ലഡാക്ക്: ലേ- ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവും സാമൂഹികപ്രവര്‍ത്തകനുമായ സോനം വാങ്ചുക് അറസ്റ്റില്‍. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ 4 പേര്‍ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. സൈനികരടക്കം എണ്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വാങ്ചുക്കിനെ ലേ പൊലീസ് അറസ്റ്റ് ചെയ്തത്. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ദേശസുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ് വാങ്ചുക്ക് ഉള്‍പ്പെടെ 15 പേര്‍ സെപ്റ്റംബര്‍ 10 മുതല്‍ 35 ദിവസം നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു. നിരാഹാരമനുഷ്ഠിച്ച […]
Read more

യുകെ യാത്രയ്ക്ക് മേയർ ആര്യയുടെ ചെലവ് 2 ലക്ഷം രൂപ

തിരുവനന്തപുരം: വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം സ്വീകരിക്കാൻ ലണ്ടനിലേക്ക് പോയ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് 2 ലക്ഷം രൂപയ്ക്ക് മുകളിലായി ചെലവായത് അധികൃതർ വ്യക്തമാക്കി. വിമാന ടിക്കറ്റിനായി 1.31 ലക്ഷം രൂപ, വീസയ്ക്കായി 15,000 രൂപ ചെലവായിട്ടുണ്ട്. ഭക്ഷണം, താമസം ഉൾപ്പെടെയുള്ള ചെലവുകൾക്ക് ബാക്കി തുക പോവുകയാണെന്ന് അറിയിപ്പിൽ സൂചിപ്പിച്ചു. ഹോട്ടൽ താമസത്തിന് കോർപറേഷൻ കുറഞ്ഞ നിരക്കുള്ള ത്രീ സ്റ്റാർ ഹോട്ടലിൽ ക്രമീകരണം നടത്തിയതായും അധികൃതർ അറിയിച്ചു.പഞ്ചായത്ത് തനതു ഫണ്ടിൽ നിന്ന് മാത്രമേ ഈ […]
Read more

പെർപ്ലെക്‌സിറ്റിയുടെ എഐ സെർച്ച് ബ്രൗസർ കോമറ്റ് ഇന്ത്യയിൽ

ന്യൂഡൽഹി : പെർപ്ലെക്‌സിറ്റി സ്റ്റാർട്ടപ്പിന്റെ എഐ സെർച്ച് ബ്രൗസർ “കോമറ്റ്” ഇന്ത്യയിലെ വിൻഡോസ്, മാക് ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. പ്രോ സബ്‌സ്‌ക്രൈബർമാർക്ക് കോമറ്റ് നേരിട്ട് ലഭ്യമാവുമെന്നും പെർപ്ലെക്‌സിറ്റിയുടെ സിഇഒ അരവിന്ദ് ശ്രീനിവാസ് അറിയിച്ചു. നിലവിൽ ബ്രൗസർ മാക്, വിൻഡോസ് പ്ലാറ്റ്‌ഫോമുകളിൽ മാത്രമേ ലഭ്യമാകൂ. ആൻഡ്രോയ്ഡ് ഉപകരണങ്ങൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാം; റിലീസ് തീയതി സ്ഥിരീകരിച്ചിട്ടില്ല. ജോലി, ഗവേഷണം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഇന്റർനെറ്റ് ആശ്രയിക്കുന്നവരെ ലക്ഷ്യമിട്ട് കോമറ്റ് വികസിപ്പിച്ചെടുത്തതാണ്. കോമറ്റ് ഒരു […]
Read more

ലഡാക്ക് സംഘർഷം: സഞ്ചാരികൾക്ക് യാത്രാ മുന്നറിയിപ്പ്

ശ്രീനഗർ: ലഡാക്കിലേക്കുള്ള യാത്രയ്ക്കൊരുങ്ങുന്ന സഞ്ചാരികൾക്ക് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സെപ്റ്റംബർ 24-ന് ലേയിൽ വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒരു ബിജെപി ഓഫീസ്, പോലീസ് വാഹനം അഗ്നിക്കിരയാക്കിയതാണ് ശ്രദ്ധേയമായ സംഭവം. നാല് പേർ മരിക്കുകയും 80 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് ലഡാക്ക് ഫെസ്റ്റിവൽ റദ്ദാക്കി. പ്രാദേശികർ സുരക്ഷിതത്വത്തിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും, ആവശ്യമെങ്കിൽ താൽക്കാലിക അഭയകേന്ദ്രങ്ങൾ ഉപയോഗിക്കണമെന്നും പറഞ്ഞു. ഇന്ത്യൻ ഭരണഘടനയിൽ സംസ്ഥാന പദവി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലേ […]
Read more

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നതിന് കേരളം മുൻപിൽ: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ സ്വീകാര്യതയിൽ കേരളം ദേശീയ ശരാശരിയെ രണ്ടിരട്ടി മറികടക്കുന്നുെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഇലക്ട്രിക് ബൈക്കുകളുടെ ഉപയോഗം 41.9% ആയി ഉയർന്നിട്ടുണ്ടെന്നും, ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും മന്ത്രി വ്യക്തമാക്കി.നീതി ആയോഗ്, കെ.എസ്.ഇ.ബി., ആർ.എം.ഐ. സംയുക്തമായി സംഘടിപ്പിച്ച ‘ദി ശൂന്യ ഇവി കോൺക്ലേവ് 2025 – കേരള ചാപ്റ്റർ’ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. “കാർബൺ മലിനീകരണമില്ലാത്ത ഭാവിയിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ നിർണായക നാഴികക്കല്ലാണ് ഈ കോൺക്ലേവ്,” എന്നും മന്ത്രി […]
Read more

വിടപറഞ്ഞ് മിഗ് 21; യാത്രയയപ്പ് ഒരുക്കി വ്യോമസേന

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിലെ ദീർഘകാലം സേവനമനുഷ്ഠിച്ച പോരാളി, മിഗ് 21 യുദ്ധവിമാനങ്ങൾ സർവീസിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു. 60 വർഷത്തിലേറെ സേവനത്തിനൊടുവിൽ, ചണ്ഡീഗഡിൽ വച്ച് ഇന്ത്യയുടെ അന്താരാഷ്ട്ര കെട്രഡിറ്റിന് പലവട്ടം തിളക്കമേകിയ ഈ യുദ്ധവിമാനത്തിന് വൈഭവമായ യാത്രയയപ്പ് നൽകി. ഇന്ന് ഉച്ചയ്ക്ക് 12.05നാണ്, മിഗ് 21 യുദ്ധവിമാനങ്ങൾ അവസാനമായി ആകാശത്ത് പറന്നത്. ചണ്ഡീഗഡിൽ നിന്നാണ് 1963-ൽ മിഗ് 21 ഇന്ത്യൻ വ്യോമസേനയിൽ ആദ്യമായി എത്തിയത്. അതിനാൽ യാത്രയയപ്പിനായി അതേ വിമാനത്താവളം തന്നെ തിരഞ്ഞെടുത്തിരുന്നു. ലാൻഡ് ചെയ്യുന്ന മിഗ് […]
Read more

ദില്ലിയിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദനം

ന്യൂഡൽഹി: മലയാളി വിദ്യാർത്ഥികൾക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് നടന്ന മർദനത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ചെങ്കോട്ട പരിസരത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സാക്കിർ ഹുസൈൻ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ അശ്വന്തും സുധീനും ആണ് മർദനത്തിനിരയായത്. ഡൽഹി പൊലീസും ഒരു സംഘവും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് നടപടികൾ ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി.
Read more

മലക്കപ്പാറ വാല്‍പ്പാറയില്‍ കരടിയാക്രമണം; കുട കൊണ്ട് പ്രതിരോധിച്ച് ജീവനക്കാരൻ

തൃശൂർ: മലക്കപ്പാറ വാല്‍പ്പാറയില്‍ കരടിയാക്രമണം ജനജീവിതം ദുസഹമാക്കുന്നു. വ്യാഴാഴ്ച രണ്ടിടത്താണ് കരടി ജനവാസ കേന്ദ്രത്തിലെത്തിയത്. വാല്‍പ്പാറ താഴെ പറളി ഇന്‍ഡസ്ട്രിയല്‍ റോഡിന് സമീപമാണ് കരടിയെത്തിയത്. തേയില തോട്ടത്തില്‍ ജോലി നോക്കുന്നവര്‍ക്ക് നേരെ കരടി പാഞ്ഞടുക്കുകയായിരുന്നു. കുട കൊണ്ട് പ്രതിരോധിച്ച ജീവനക്കാരന്‍ ഭാഗ്യം കൊണ്ട് കരടിയാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു. ഇതിന് കുറച്ചകലെ ഇ എല്‍ പാടിയില്‍ ഡാനിയേലിന്റെ വീടിന് മുന്നില്‍ കരടിയെത്തി. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കരടി ഓടിമറിയുകയും ചെയ്തു. ഒരു മാസം മുമ്പാണ് വാല്‍പ്പാറയില്‍ ആറുവയസ്സുകാരനെ […]
Read more

Recent News

Advertisement