സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 27, 2025

Year : 2026

ഗാസ ആക്രമണം: യുഎന്‍ പൊതുസഭയില്‍ നെതന്യാഹുവിനെതിരെ തിരിഞ്ഞ് അംഗങ്ങള്‍

ന്യൂയോര്‍ക്ക്: ഗാസയിലെ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങള്‍ കുറ്റപ്പെടുത്തി. പശ്ചിമേഷ്യന്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്റിന്റെ വിസ അമേരിക്ക റദ്ദാക്കി. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്‌കരണവും കൂകി വിളിയുമായിരുന്നു. പ്രസംഗിച്ച ഭൂരിഭാഗം നേതാക്കളും ഗാസയിലെ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് കൊളംബിയന്‍ […]
Read more

യുപി ബറേലിയിലെ സംഘ‌ർഷം; പിടിയിലായവരുടെ എണ്ണം 50 ആയി

ന്യൂഡൽഹി: ഐ ലവ് മുഹമ്മദ്’ കാമ്പയിനിനെ പിന്തുണച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ മേധാവി തൗഖീർ റാസ ഉൾപ്പെടെ 50 പേരെ യുപി ബറേലിയിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാർ പോലീസിന് നേരെ വെടിയുതിർത്തി, 10 പൊലീസുകാർക്ക് പരിക്കേറ്റുവെന്ന് ഡിഐജി അറിയിച്ചു. വെള്ളിയാഴ്ച പ്രാർത്ഥന കഴിഞ്ഞ് വിശ്വാസികളോട് സംഘർഷത്തിലേക്ക് ചേർക്കാൻ കൗൺസിൽ ആവശ്യപ്പെട്ടതും സംഘർഷത്തിന് കാരണമായതും യുപി പോലീസ് പറഞ്ഞു. പൊലീസിന് പരിപാടിക്ക് അനുമതി നിഷേധിച്ചതിനാൽ ആളുകൾ ഒഴിവാക്കാതെ ഒരുമിച്ചു പ്രതിഷേധിച്ചു. പ്രതിഷേധക്കാർ കല്ലും ചെരിപ്പും എറിഞ്ഞു, […]
Read more

എൽഡിഎഫ് യഥാർത്ഥ വിശ്വാസങ്ങളെ സ്വീകരിക്കും: ബിനോയ് വിശ്വം

തിരുവനന്തപുരം: എൽഡിഎഫ് മതങ്ങളെ മാനിക്കുകയും മതഭ്രാന്തിനെ പിന്തുണക്കുകയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. യഥാർത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുന്ന നിലപാടാണ് എൽഡിഎഫിന്റെ നിലപാട്, എന്നാൽ മതഭ്രാന്തിനോട് മുട്ടുമടക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവത്തിൽ സജി ചെറിയാന്റെ ചിത്രം കണ്ടിട്ടില്ലെന്നും, അതിനുള്ള മറുപടി സജി തന്നെ പറയേണ്ടതായിരിക്കും. ഇത്തരം കാര്യങ്ങൾ എൽഡിഎഫ് ചർച്ച ചെയ്യേണ്ടതില്ല എന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എൻഎസ്എസ് സംബന്ധിച്ച മാറ്റത്തെ പോസിറ്റീവായി കാണുന്നു എന്നും, ഇടതുപക്ഷം ശരിയെന്ന് തിരിച്ചറിഞ്ഞാൽ അത് പറയുന്നതിൽ വിമർശനം ഇല്ല […]
Read more

കൊലപാതക കേസിലെ പ്രതി മൂന്ന് വർഷത്തിനുശേഷം പിടിയിൽ

ദോഹ: കാനഡയിലെ പിടികിട്ടാപ്പുള്ളികളിൽ ഒരാൾ മൂന്ന് വർഷത്തെ ഒളിവുജീവിതത്തിന് ശേഷം ഖത്തറിൽ അറസ്റ്റിലായി. 38 വയസ്സുള്ള റാബിഹ് അൽഖലീൽ ആണ് പിടിയിലായത്. ഇയാളെതിരെ കൊലപാതകം, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കായി റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊലപാതക കേസിൽ വിചാരണ നടക്കുന്നതിനിടെ കാനഡയിലെ ജയിലിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നുവെന്ന് ഇന്‍റര്‍പോള്‍ വ്യക്തമാക്കി. അൽഖലീലിനെ കാനഡയിലേക്ക് തിരിച്ചയക്കുന്നത് വരെ ഖത്തറിൽ തടവിൽ വെക്കുമെന്ന് ഇന്‍റര്‍പോള്‍ സ്ഥിരീകരിച്ചു. അറസ്റ്റിന് ഖത്തറിലെ ആഭ്യന്തര മന്ത്രാലയവും, ദോഹയിലെയും ഓട്ടാവയിലെയും ഇന്റർപോൾ നാഷണൽ […]
Read more

സ്കൂൾ കലോത്സവത്തിൽ A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ

ആലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാർ 1000 രൂപയുടെ ഗ്രാൻഡ് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോടും പരാതി രഹിതത്വത്തോടും കൂടി കലോത്സവം നടത്തുക എന്നതാണ് ലക്ഷ്യം, കൂടാതെ താമസം, ഭക്ഷണം തുടങ്ങിയവ കൃത്യമായി സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കലോത്സവത്തിലെ സ്വർണക്കപ്പ് തൃശൂരിൽ ഉണ്ടാകുന്നതിനാൽ, ഘോഷയാത്ര തിരുവനന്തപുരത്തുനിന്നും കാസർഗോഡിനും തൃശൂരിലേക്ക് എത്തിക്കുന്നതിന് ക്രമീകരിക്കാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. സ്കൂൾ കായികമേളയും […]
Read more

എന്‍എസ്എസ്-യുഡിഎഫ് ബന്ധം; ആവശ്യമെങ്കില്‍ മധ്യസ്ഥതക്ക് ശ്രമിക്കും: മുസ്ലിം ലീഗ്

മലപ്പുറം: എന്‍എസ്എസ് നിലപാടില്‍ മാറ്റം വേണമെങ്കില്‍ മധ്യസ്ഥതക്ക് മുന്‍കൈയ്യെടുക്കുമെന്ന് മുസ്ലിം ലീഗ്. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീപരമായ നീക്കുപോക്കുകള്‍ക്കും ചര്‍ച്ചകള്‍ക്കും സമയമുണ്ട്. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. കേരളത്തിന്റെ ഭാവിയാണ് പ്രധാനം. വേണമെങ്കില്‍ മധ്യസ്ഥതക്ക് ലീഗ് മുന്‍കൈയ്യെടുക്കും. ചര്‍ച്ച ചെയ്യേണ്ടിടത്ത് ചര്‍ച്ച ചെയ്യും. യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് ലീഗിന്റെ ലക്ഷ്യമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗിനെ മാസങ്ങള്‍ക്ക് മുന്‍പ് പ്രശംസിച്ച വ്യക്തിയാണ് എംവി ഗോവിന്ദന്‍. മുസ്ലിം ലീഗിന് ഒരു […]
Read more

കൊച്ചിയിൽ 15.91 ലഹരിയുമായി മൂന്ന് യുവാക്കൾ പിടിയിൽ

കൊച്ചി: എറണാകുളത്ത് മൂന്ന് യുവാക്കൾ രാസ ലഹരിയുമായി പിടിയിലായി. കാസർകോട് സ്വദേശികളായ മുഹമ്മദ് അനസ് , ഖലീൽ ബദ്രുദ്ദീൻ , എൻഎച്ച് റാബിയത്ത് എന്നിവരാണ് എംഡിഎംഎ യുമായി പിടിയിലായത്.15.91 ഗ്രാം എംഡിഎംഎ കസ്റ്റംസ് സംഘം പിടിച്ചെടുത്തു. പ്രതികളെ എറണാകുളം നോർത്ത് ചിറ്റൂർ റോഡ്, അയ്യപ്പൻകാവ് പരിസരത്ത് നിന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചു.നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. അബ്ദുൽ സലാംയുടെ നേതൃത്വത്തിൽ കോച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Read more

അടച്ചിട്ട വീട്ടിൽ മോഷണം; കവർന്നത് 25 പവൻ സ്വർണം

കോഴിക്കോട്: പറമ്പിൽ ബസാർ മല്ലിശേരി താഴത്ത് അടച്ചിട്ട വീട്ടിൽ നിന്ന് 25 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയി. രണ്ട് ദിവസം മുൻപ് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ട വീട്ടുകാർ, ഇന്നലെ രാത്രിയാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ ടെറസിലൂടെയാകാം മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറികൾ പൂട്ടിയിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ, ഒരാൾ സംശയാസ്പദമായി കാമറയിൽ പെട്ടതായി കണ്ടിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. പൊലീസ് അന്വേഷണം […]
Read more

സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്

തൃശ്ശൂര്‍: സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ വനരക്ഷ എന്ന പേരിലാണ് ഇന്ന് രാവിലെ മുതല്‍ പരിശോധന ആരംഭിച്ചത്. ലാന്‍ഡ് എന്‍ഒസി, മരം മുറി അനുമതി തുടങ്ങിയ ഫയലുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ക്രമക്കേട് നടക്കുന്നുവെന്നു വിജിലന്‍സിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ആദിവാസി മേഖലയിലെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട ഫയലുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. മലപ്പുറത്തെ വനം വകുപ്പ് ഓഫീസുകളിളും തൃശ്ശൂര്‍ ജില്ലയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലും വിജിലന്‍സ് പരിശോധനയ്ക്കായെത്തി. മലപ്പുറത്ത് നിലമ്പൂര്‍, എടവണ്ണ, വഴിക്കടവ്, […]
Read more

കാറും ലോറിയും കൂട്ടിയിടിച്ച്; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയം: തലപ്പാറ കൊങ്ങിണി മുക്കിൽ ഉണ്ടായ കാറും ലോറിയും തമ്മിലുള്ള ഗുരുതര അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. കരിപ്പാടം ദാറു സുബഹ് വീട്ടിൽ ടി.എം. റഷീദിന്റെ മകൻ മുർത്തസ അലിൻ റഷീദ്, വൈക്കം പുളിംതുരുത്ത് അബുവിന്റെ മകൻ റിദിക് മുഹമ്മദ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്ന് കോട്ടയത്തേക്കുള്ള റഫ്രിജറേറ്റർ ലോറിയും എതിര്‍വശത്തുനിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ […]
Read more

Recent News

Advertisement