സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 28, 2025

Year : 2026

സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്

കണ്ണൂര്‍: വിന്‍റര്‍ ഷെഡ്യൂളിന്‍റെ ഭാഗമായി സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്‍പ്രസ്. കു​വൈ​ത്തി​ൽ നി​ന്നും മ​റ്റു ജിസിസി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സർവീസുകളാണ് ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ വെട്ടിക്കുറച്ചത്. കു​വൈ​ത്തി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള മു​ഴു​വ​ൻ സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. സ​മ്മ​ർ ഷെ​ഡ്യൂ​ളി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് കു​വൈ​ത്ത്, അ​ബു​ദാബി, ദു​ബൈ, ഷാ​ർ​ജ, ജി​ദ്ദ, ബ​ഹ്റൈ​ൻ, ദ​മാം, റാ​സ​ൽ​ഖൈ​മ, മ​സ്ക​ത്ത് റൂ​ട്ടു​ക​ളി​ൽ ആ​ഴ്ച​യി​ൽ 96 സ​ർ​വി​സു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ന്റ​ർ ഷെ​ഡ്യൂ​ളി​ൽ ഇ​ത് 54 […]
Read more

ദുരന്തത്തിന് പിന്നാലെ ടിവികെ ഓഫീസ് പൂട്ടി

ചെന്നൈ: നാല്‍പത് പേരുടെ മരണത്തിന് ഇടയാക്കിയ ടിവികെ റാലിക്കിടെ അപകടത്തിന് പിന്നാലെ കരൂരിലെ ടിവികെ നേതാക്കള്‍ പരിധിക്ക് പുറത്ത്. കരൂര്‍ വെസ്റ്റ് ജില്ലയിലെ ആണ്ടാള്‍ കോവില്‍ സ്ട്രീറ്റിലെ പാര്‍ട്ടി ഓഫീസ് അപകടത്തിന് ശേഷം അടഞ്ഞുകിടക്കുകയാണ്. ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളായ ജില്ലാ സെക്രട്ടറി വി പി മതിയഴകനെ ഉള്‍പ്പെടെ ബന്ധപ്പെടാനും സാധിക്കുന്നില്ല. മുതിര്‍ന്ന നേതാക്കളുടെയെല്ലാം ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കരൂര്‍ അപകടത്തില്‍ മതിയഴകന്റെ ഭാര്യയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകിക്കാന്‍ പോലും […]
Read more

കരൂർ ദുരന്ത൦; അനുശോചനം അറിയിച്ച് മമ്മൂട്ടി

കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടി. കരൂരിലെ ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം അനുഭവിക്കുന്നുവെന്നും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനമെന്നും, പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖപ്രാപ്തിയും നേരുന്നുവെന്നും മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു. തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് അൽപ്പസമയം മുൻപ് മരിച്ചത്. ഇയാൾ ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് […]
Read more

ബിസിസിഐയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു: മിഥുന്‍ മന്‍ഹാസ് സ്ഥാനത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ(BCCI) പുതിയ പ്രസിഡന്റായി മുന്‍ ഡല്‍ഹി ക്രിക്കറ്റ് താരം മിഥുന്‍ മന്‍ഹാസിനെ തിരഞ്ഞെടുത്തു. ഞായറാഴ്ച മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗമാണ് മിഥുന്‍ മന്‍ഹാസിനെ തിരഞ്ഞെടുത്തത്. ബിസിസിഐയുടെ 37-ാമത് പ്രസിഡന്റാണ് മിഥുന്‍. റോജര്‍ ബിന്നിയുടെ ഒഴിവിലേക്കാണ് മിഥുന്‍ എത്തുന്നത്. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള മിഥുന്‍ ദേശീയ ടീമില്‍ കളിച്ചിട്ടില്ല. അതേസമയം, ദേവജിത് സൈക്കിയ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് തുടരും. ജയ് ഷായ്ക്ക് പകരക്കാരനായാണ് സൈക്കിയ സെക്രട്ടറി സ്ഥാനത്തെത്തിയത്. വൈസ് പ്രസിഡന്റായി രാജീവ് […]
Read more

കരൂര്‍ ദുരന്തം: മരണം 40 ആയി

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂര്‍ സ്വദേശിയായ കവിന്‍ ആണ് അല്‍പ്പസമയം മുന്‍പ് മരിച്ചത്. ഇയാള്‍ ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് വാങ്ങി പോയിരുന്നു. ശേഷം വീട്ടിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. 111 ഓളം പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്്. അതേസമയം, മരിച്ചവരില്‍ 39 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തില്‍ […]
Read more

സ്വത്ത് തർക്കം; അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ

കോഴിക്കോട്: സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബിനീഷാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു ബിനീഷ് അമ്മയെ മർദ്ദിച്ചതെന്നാണ് വിവരം. സ്വത്ത് എഴുതി നൽകാത്തതിൽ പ്രകോപിതനായി പ്രതി അമ്മയെ മർദിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read more

ഭക്തർക്ക് വീട്ടിലിരുന്നും വഴിപാട് നടത്താം; തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടുതൽ ഡിജിറ്റലാകുന്നു

തിരുവനന്തപുരം: ഭക്തർക്ക് വീട്ടിലിരുന്നും വഴിപാട് നടത്താനുള്ള സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് ദേവസ്വം ബോർഡ് ഒരുക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ എല്ലാ വഴിപാടുകളും ഇത്തരത്തിൽ ഓൺലൈനായി ബുക്ക് ചെയ്യാനാകും. വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം നാളെ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. നാളെ വൈകിട്ട് അഞ്ചുമണിക്ക് കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിലാണ് കൗണ്ടർ ബില്ലിംഗ് മൊഡ്യൂൾ ഉദ്ഘാടനം ചെയ്യുക.
Read more

യുവതിയെ ഇടിച്ചു വീഴ്ത്തി ​പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരിക്കു സമീപമാണ് സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ഈ സമയം ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടെ യുവതി ബഹളം വെച്ചതോടെ വിഷ്ണു […]
Read more

ഡിജിറ്റല്‍ അറസ്റ്റ്: വീട്ടമ്മയില്‍ നിന്നും മൂന്ന് കോടി രൂപ തട്ടിയ പ്രതി പിടിയില്‍

കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും മൂന്ന് കോടിയോളം രൂപ തട്ടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മഹാരാഷ്ട്ര ഗോണ്ട ജില്ലയിലെ സന്തോഷ് മന്‍സാര(50)എന്നയാളാണ് പിടിയിലായത്. വീട്ടമ്മയില്‍നിന്നും രണ്ടു കോടി 80 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. മട്ടാഞ്ചേരി പൊലീസ് മഹാരാഷ്ട്രയിലെത്തി ഇയാളെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു. എയര്‍വേഴ്സ് തട്ടിപ്പില്‍ പങ്കുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി മുംബൈയില്‍ വ്യാജ കോടതിയും സാക്ഷിയെയും സൃഷ്ടിച്ച് ഇത് കാണിച്ചാണ് ഇയാള്‍ വീട്ടമ്മയെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്. കേസില്‍നിന്ന് […]
Read more

സിപിഎം നേതാവ് ലോഡ്‌ജ് മുറിയിൽ മരിച്ചനിലയിൽ

തിരുവനന്തപുരം: വിഴിഞ്ഞത് സിപിഎം നേതാവ് മരിച്ചനിലയിൽ. സിപിഎമ്മിന്റെ വിഴിഞ്ഞം മുൻ ലോക്കൽ സെക്രട്ടറി സ്റ്റാൻലിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.24-ാം തീയതി വീട്ടിൽ നിന്ന് ഇറങ്ങിയ സ്റ്റാൻലിയെ ചാലക്കുഴിയിലെ ലോഡ്‌ജിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. 25-ാം തീയതി മുതൽ ലോഡ്ജിൽ മുറിയെടുത്ത സ്റ്റാൻലിയെ പുറത്ത് കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം […]
Read more

Recent News

Advertisement