സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 29, 2025

Year : 2026

ഒരു കുടുംബത്തിലെ 3 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു; സംഭവം മലപ്പുറത്ത്

മലപ്പുറം: മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. 3 പേരും 4 ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്നും വണ്ടൂരിലെത്തിയവരാണ്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനവും വീടുകൾ കയറി ബോധവത്ക്കരണവും ആരംഭിച്ചു. തിങ്കളാഴ്ച 17, 18 വാർഡുകളിൽ ഉൾപ്പെട്ട അമ്പലപ്പടി, പുല്ലൂർ, ഗവ. വിഎംസി സ്കൂൾ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കൽ ഭാഗങ്ങളിലെ വീടുകളിൽ വണ്ടൂർ, […]
Read more

‘മനപ്പൂര്‍വം നാലു മണിക്കൂര്‍ വൈകിയെത്തി, അനുമതിയില്ലാതെ റോഡ് ഷോ നടത്തി’; എഫ്ഐആറിൽ വിജയ്‍ക്കെതിരെ ഗുരുതര പരാമര്‍ശം

ചെന്നൈ: കരൂര്‍ ദുരന്തത്തിൽ പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ ഗുരുതര ആരോപണം. വിജയ് മനപ്പൂര്‍വം റാലിക്കെത്താൻ നാലുമണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്. എഫ്ഐആറിന്‍റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. കരൂരിൽ അനുമതിയില്ലാതെയാണ് റോഡ്‍ ഷോ നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതെന്നും അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങിയെന്നും ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു.
Read more

സുധീര്‍ ആനന്ദ് – പ്രസന്ന കുമാര്‍ കോട്ട ചിത്രം ‘ഹൈലേസോ’ ആരംഭിച്ചു

സുധിഗാലി സുധീര്‍ എന്നറിയപ്പെടുന്ന സുധീര്‍ ആനന്ദ് നായകനായ ‘ഹൈലേസോ’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്ത്. പ്രസന്ന കുമാര്‍ കോട്ട സംവിധാനം ചെയ്യുന്ന ഈ ചിത്രം, വജ്ര വരാഹി സിനിമാസിന്റെ ബാനറില്‍ ശിവ ചെറിയും രവികിരണും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രവുമാണ്. സുധീര്‍ ആനന്ദ് നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രമായാണ് ഈ പ്രോജക്ട് ഒരുങ്ങുന്നത്. ഒരു റൂറല്‍ ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിലെ വില്ലനായി എത്തുന്നത്, വമ്പന്‍ ഹിറ്റായ ‘ കോര്‍ട്ട്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ […]
Read more

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര്‍ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: കല്ലിയൂര്‍ കാക്കമൂലയില്‍ ഓട്ടോ ഡ്രൈവറെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കാമൂല സ്വദേശി രാജന്‍ (53) ആണ് മരിച്ചത്. മൂന്നുദിവസമായി രാജനെ കാണാനില്ലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. രാജന്‍ കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ വീടിന് മുന്നിലെ കിണറ്റില്‍ ആണ് രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നേമം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് […]
Read more

രാഹുൽ ഗാന്ധി ഏഷ്യാ കപ്പ് വിജയം അഭിനന്ദിക്കില്ല; കോൺഗ്രസിനെതിരെ ബിജെപി

ബെംഗളൂരു: ഏഷ്യാ കപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാത്ത കോൺഗ്രസിനെതിരെ ബിജെപി ശക്തമായി രംഗത്ത്. ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി രാഹുൽ ഗാന്ധിയെ പാകിസ്താൻ ആർമി ചീഫ് അസിം മുനീറിന്റെ “ഉറ്റ സുഹൃത്ത്” എന്ന് വിശേഷിപ്പിച്ചു. കോൺഗ്രസ് രാജ്യ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും, പാകിസ്താനെ തോൽപ്പിച്ച ഇന്ത്യൻ ടീമിനെ രാഹുൽ ഗാന്ധി അഭിനന്ദിക്കുന്നില്ലെന്നും ,പാകിസ്താന്റെ “ബി ടീം” നിലപാട് ചില കോൺഗ്രസ് നേതാക്കളിൽ കാണപ്പെടുന്നുവെന്നും, സ്പോർട്സ്മാൻ സ്പിരിറ്റ് കാഴ്ചവെക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഓപ്പറേഷൻ സിന്ദൂരിലും […]
Read more

കെഎസ്ആർടിസിക്ക് റെക്കോർഡ്; 1.19 കോടി വരുമാനം, യാത്രക്കാർ 1 ലക്ഷം

കൊല്ലം: കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം. പ്രതിദിന യാത്രക്കാരുടെ എണ്ണം ആദ്യമായി ഒരു ലക്ഷത്തിലെത്തി. അതോടൊപ്പം 1.19 കോടി രൂപ വരുമാനവും കൈവരിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ പുതുതായി ആരംഭിക്കുന്ന സർവീസുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഡിപ്പോ നവീകരണത്തിനായി അഞ്ച് കോടി രൂപയും സംസ്ഥാനത്തെ വിവിധ ബസ് സ്റ്റേഷനുകളുടെ വികസനത്തിനായി 120 കോടി രൂപയും സർക്കാർ വകയിരുത്തിയതായി അദ്ദേഹം വ്യക്തമാക്കി. കൊട്ടാരക്കര, കായംകുളം, തൃശ്ശൂർ, കൊല്ലം, ആറ്റിങ്ങൽ, എറണാകുളം, ചെങ്ങന്നൂർ, […]
Read more

സ്വര്‍ണ്ണം കുതിപ്പ് തുടരുന്നു: പവന് 85,360 രൂപയായി

കോഴിക്കോട്: വീണ്ടും റെക്കോഡ് ഉയരം കുറിച്ച് സ്വര്‍ണം. തിങ്കളാഴ്ച പവന്റെ വില 680 രൂപ കൂടി 85,360 രൂപയായി. ഗ്രാമിനാകട്ടെ 85 രൂപ വര്‍ധിച്ച് 10,670 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,15,590 രൂപയുമായി. റെക്കോഡ് ഉയരത്തിലാണ് കമ്മോഡിറ്റി വിപണിയിലും സ്വര്‍ണത്തിന്റെ നിലവാരം. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,828 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഡോളറിന്റെ മൂല്യം ഇടിയുന്നതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് […]
Read more

ആസിഫ് അലി നായകനായ മിറാഷ് ഒടിടിയിലേക്ക്

ആസിഫ് അലിയും അപര്‍ണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ മിറാഷ് ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബര്‍ 23ന് സോണിലിവിലൂടെയാകും ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് തുടങ്ങുക എന്നാണ് ഒടിടിപ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.കൂമന്‍ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിച്ച ചിത്രമാണ് മിറാഷ്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, […]
Read more

തേങ്ങ വലിച്ചെറിഞ്ഞ് ട്രെയിൻ യാത്രികൻ; പാലത്തിലൂടെ നടന്ന യുവാവിന് ദാരുണാന്ത്യം

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാർ നദിയിലേക്ക് വലിച്ചെറിഞ്ഞത് തേങ്ങ തലയിൽ തേങ്ങ വീണ് 30 കാരന് ദാരുണാന്ത്യം. വസായി പഞ്ജു ദ്വീപ് സ്വദേശിയായ സഞ്ജയ് ബോർ ആണ് മരിച്ചത് . ശനിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം നടന്നത്. നൈഗോൺ റെയിൽവേ സ്റ്റേഷനിലേക്കു നടന്നുപോകുകയായിരുന്ന സഞ്ജയുടെ തലയിൽ, നൈഗോൺ–ഭയന്ദർ പാലത്തിന് സമീപം ട്രെയിനിൽ നിന്ന് എറിഞ്ഞ തേങ്ങ പതിച്ചു. കുഴഞ്ഞുവീണ യുവാവിനെ ആദ്യം വസായിയിലെ സർ ഡിഎം പെറ്റിറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥ കാരണം തുടർന്ന് മുംബൈയിലെ […]
Read more

കേരള നിയമസഭ ഏകകണ്ഠമായി എസ്ഐആറിനെതിരെ പ്രമേയം പാസാക്കി

തിരുവനന്തപുരം: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന രാജ്യവ്യാപകമായി നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം, ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവരാനുള്ള വളഞ്ഞ വഴിയാണെന്ന ആശങ്ക ശക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ബിഹാറിൽ നടന്ന എസ്ഐആർ പ്രക്രിയയാണ് ഇത്തരം ആശങ്കകൾക്ക് തെളിവ്. അവിടെ യുക്തിരഹിതമായ പേരൊഴിവാക്കലുകളും പുറന്തള്ളലിന്‍റെ രാഷ്ട്രീയവും വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രകടമായിരുന്നു. അതേ മാതൃക ദേശീയതലത്തിൽ നടപ്പാക്കുകയാണെന്ന് സംശയിക്കപ്പെടുന്നുവെന്നും ഏകകണ്ഠേന അംഗീകരിച്ച പ്രമേയത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. എസ്ഐആറിന്റെ ഭരണഘടനാസാധുത സുപ്രീം കോടതിയുടെ പരിഗണനയിൽ തന്നെയിരിക്കെ, […]
Read more

Recent News

Advertisement