സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 12, 2025

Year : 2026

ശബരിമല സ്വര്‍ണ കൊള്ള കേസ്; ഇഡിക്കും, ദേവസ്വം ബോര്‍ഡിനുമെതിരെ നടപടി വേണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ള കേസിൽ അന്വേഷണവുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കാണാതായ സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി. ഇതിനിടെ, ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പുറത്ത് വന്നു. സ്വര്‍ണക്കവർച്ചയിലെ ദുരൂഹത വ്യക്തമാക്കുന്ന വിവരങ്ങളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. ദേവസ്വം ബോർഡിനെ സംശയിച്ചാണ് ദേവസ്വം വിജിലൻസ് റിപ്പോര്‍ട്ട്. നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ ചെയ്തത് […]
Read more

‘വീട്ടിൽ മോഷണം നടന്നാൽ വീട്ടുകാരൻ ഉത്തരം പറയേണ്ട അവസ്ഥ’, അന്വേഷണത്തെ നിയമപരമായി നേരിടും: എ പത്മകുമാര്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത എഫ്ഐറിൽ 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിചേര്‍ത്തതിൽ പ്രതികരണവുമായി മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. താൻ ഉള്‍പ്പെട്ട അന്നത്തെ ദേവസ്വം ബോര്‍ഡിനെ പ്രതി പട്ടികയിൽ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്നും ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും എ പത്മകുമാര്‍ വ്യക്തമാക്കി. വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും തന്‍റെ കാലത്ത് ശബരിമലയിൽ ചെയ്തിട്ടില്ലെന്നും ആക്രമിച്ച് ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും എ പത്മകുമാര്‍ പറഞ്ഞു. ഉടമസ്ഥൻ വീട് […]
Read more

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വർണ്ണവസ്ത്രം; വില 9,65 കോടി രൂപ!

ലോകത്തെ തന്നെ ഞെട്ടിച്ച് ഒരു വസ്ത്രം. അതും അമ്പരപ്പിക്കുന്ന സവിശേഷതയോടെ ഇപ്പോൾ ലോകമെമ്പാടുമുള്ള ജനങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ഒരു മില്യണ്‍ ഡോളറാണ് ആ വസ്ത്രത്തിന്‍റെ മൂല്യം. ഈ വസ്ത്രം നിർമ്മിച്ചിരിക്കുന്നത് പൂർണ്ണമായും സ്വർണ്ണത്തിലാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ച ഈ അസാധാരണ വസ്ത്രം ഇന്ന് ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വർണ്ണ വസ്ത്രം കൂടിയാണ്. അതിന്‍റെ യഥാര്‍ത്ഥ വില10,88,000 ഡോളറാണ് (ഏതാണ്ട് 9,65,26,326 ഇന്ത്യന്‍ രൂപ)!. 10 കിലോയിൽ കൂടുതൽ ഭാരമുള്ള ഈ സ്വർണ്ണ വസ്ത്രം […]
Read more

നവ്യ നായര്‍- സൗബിന്‍ ഷാഹിര്‍- റത്തീന ചിത്രം ‘പാതിരാത്രി’ ഒക്ടോബര്‍ 17 റിലീസ്

നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബര്‍ 17 ന് ചിത്രം ആഗോള റിലീസായത്തും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ വി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ […]
Read more

പരിസ്ഥിതിക്ക് ഇണങ്ങിയ വാഹനങ്ങള്‍ പുറത്തിറക്കാൻ സുസുക്കി

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി പരിസ്ഥിതിക്ക് ഇണങ്ങിയ വാഹനങ്ങള്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഹൈഡ്രജന്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ബര്‍ഗ്മാന്‍ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സുസുക്കി. ഈ പുതിയ മോഡലിലൂടെ, മോട്ടോര്‍ സൈക്കിളിന്റെ ആനന്ദവും എക്സ്ഹോസ്റ്റ് ശബ്ദവും സംയോജിപ്പിക്കുന്നതും പരിസ്ഥിതി ബോധമുള്ളതുമായ ഒരു ഇരുചക്ര വാഹനം സൃഷ്ടിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വാഹനം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം കമ്പനിയില്‍ തുടരുകയാണ്. സുസുക്കി ജപ്പാന്‍ മൊബിലിറ്റി ഷോ 2025 ല്‍ ഇത് പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ […]
Read more

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ്

കൊച്ചി: കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യ ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ് കേസില്‍ പ്രതിയായ റമീസ് യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. പ്രണയം തുടരാനാകില്ലെന്ന മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്യതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഈയാഴ്ചയാണ്. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുക. ആണ്‍സുഹൃത്തായ റമീസ് പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ നിരാശയിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ റമീസിന് പുറമെ റമീസിന്റെ മാതാവും പിതാവും […]
Read more

വെടിനിർത്തൽ കരാർ ഉച്ചകോടിക്കായി ഈജിപ്തിലേക്ക് പോകവേ മൂന്ന് ഖത്തർ നയതന്ത്രജ്ഞർ അപകടത്തിൽപെട്ട് മരിച്ചു

കയ്റോ: ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടല്‍ ഉച്ചകോടിക്കു മുന്നോടിയായി ഈജിപ്തിലെ ഷാം എൽ-ഷൈഖിലേക്ക് പോകവേ മൂന്ന് ഖത്തർ നയതന്ത്രജ്ഞർ അപകടത്തിൽപെട്ട മരിച്ചു. രണ്ട് നയതന്ത്രജ്ഞർക്ക് പരുക്കേറ്റു. ഷാം എൽ-ഷെയ്ക്കിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്. ഖത്തർ പ്രോട്ടോക്കോൾ ടീമിൽ നിന്നുള്ളവരായിരുന്നു ഇവർ. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുള്ള ഉച്ചകോടിക്ക് മുന്നോടിയായി നഗരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവരെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read more

പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; 325 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് പൊലീസിന്‍റെ ലാത്തിചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘചിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 325 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 320 പേര്‍ക്കെതിരെയുമാണ് കേസ്. അന്യായമായി സംഘം ചേർന്നെന്നും പൊലീസിനെതിരെ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ് എഫ്ഐആര്‍. അതേസമയം, ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയിൽ റൂറൽ എസ്പി അടക്കം മേലുദ്യോഗസ്ഥരെ കീഴുദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോയെന്ന് പൊലീസ് അന്വേഷിക്കും. ഷാഫിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ല […]
Read more

അട്ടക്കുളങ്ങര വനിത സെന്‍ട്രൽ ജയിൽ ഇനി പുരുഷ സ്പെഷ്യൽ ജയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിത സെൻട്രൽ ജയിൽ മാറ്റാൻ ഉത്തരവിറക്കി. പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക് വനിതാ തടവുകാരെ മാറ്റും. അട്ടക്കുളങ്ങര ജയിൽ പുരുഷ സ്പെഷ്യൽ ജയിലാക്കി മറ്റും. തടവുകാരുടെ ബാഹുല്യം നിയന്ത്രിക്കാനാണ് തീരുമാനമെന്നാണ് ഈ നടപടിയെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. വനിതാ ജീവനക്കാരുടെ ശക്തമായ പ്രതിഷേധം നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ തീരുമാനം. മുഖ്യമന്ത്രിതല യോഗ തീരുമാനപ്രകാരമാണ് ഉത്തരവിറക്കിയത്. നിലവിൽ അട്ടക്കുളങ്ങരയിലെ വനിത ജയിലിൽ 90നും 100 നുമിടയിൽ തടവുകാരുണ്ട്. 2011 സെപ്റ്റംബര്‍ 29നാണ് അട്ടക്കുളങ്ങര ജയിൽ വനിതാ […]
Read more

“ആ കാരണങ്ങൾ കൊണ്ട് ‘രാവണപ്രഭു’വിൽ എന്നെ കാസ്റ്റ് ചെയ്യരുതെന്ന് പലരും രഞ്ജിത്തിനോട് പറഞ്ഞു”: മനസ്സുതുറന്ന് വസുന്ധര ദാസ്

രാവണപ്രഭു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വസുന്ധര ദാസ്. ചിത്രത്തിൽ ജാനകി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഇപ്പോൾ റീ റിലീസിന് ശേഷവും രാവണപ്രഭുവിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുമ്പോൾ ജാനകി എന്ന കഥാപാത്രവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ തന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യരുതെന്ന് സംവിധായകൻ രഞ്ജിത്തിനോട് പലരും പറഞ്ഞിരുന്നതായി വസുന്ധര ദാസ് തുറന്നുപറയുന്നു. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ച സ്‌നേഹവും അംഗീകാരവും വലിയ നേട്ടമാണെന്നും, […]
Read more

Recent News

Advertisement