സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 22, 2025

Year : 2026

ആ നോട്ടത്തിലുണ്ട് എല്ലാം! ജോജു ജോർജ്ജിൻ്റെ ജന്മദിനത്തിൽ ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളന്‍റെ സ്പെഷൽ പോസ്റ്റർ പുറത്ത്

സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘വലതുവശത്തെ കള്ളന്‍റെ’ ജോജു ജോർജ്ജ് ജന്മദിന സ്പെഷൽ പോസ്റ്റർ പുറത്ത്. കണ്ണട താഴ്ത്തി ആരെയോ തീക്ഷ്ണമായി നോക്കുന്ന ജോജു ജോർജജാണ് പോസ്റ്ററിലുള്ളത്. ജോജുവിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം നടന്നത്. ഏറെ […]
Read more

ശബരിമല സ്വർണക്കൊള്ള; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് രാജീവ് രാജീവ് ചന്ദ്രശേഖറുടെ കത്ത്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയിലെ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കണമെന്നാണ് ആവശ്യപെട്ടാണ് കത്ത്. ഇതുവരെ പുറത്ത് വന്ന അന്വേഷണ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും വിശ്വാസികൾക്ക് ആത്മവിശ്വാസം ഉറപ്പാക്കാൻ ശക്തമായ അന്വേഷണം വേണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അധികൃതരുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതിൽ നിലവിലെ ദേവസ്വം ബോർഡിനെതിരെടയക്കം രൂക്ഷമായ വിമർശനങ്ങളാണ് […]
Read more

ശിവസേന ഔദ്യോഗിക വക്താവായി ടി ആർ ദേവൻ

കൊച്ചി: ശിവസേന കേരള സംസ്ഥാന കമ്മിറ്റിയുടെ മുഖ്യ വക്താവായി ടി ആർ ദേവനെ പാർട്ടി സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് പേരൂർക്കട ഹരികുമാർ നിയമിച്ചു. കൊച്ചിയിൽ നടന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം പ്രക്യാപിച്ചത്. ടി.ആർ ദേവനെ കൂടാതെ വക്താക്കളായി അഡ്വക്കേറ്റ് രാജീവ് രാജധാനി.വിനു വിജയൻ എന്നിവരെയും നിയമിച്ചതായി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബ്ലൂസ്റ്റാർ രാധാകൃഷ്ണ മേനോൻ അറിയിച്ചു.
Read more

എൻഇപി എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ കേരളത്തിലും നടപ്പിലാക്കണം: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ദേശീയ വിദ്യാഭ്യാസ നയം എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ കേരളത്തിലും നടപ്പിലാക്കണമെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ പറഞ്ഞാൽ സിപിഐയുടെ എതിർപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു. `ദേശീയ വിദ്യാഭ്യാസ നയം എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ നമ്മളും നടപ്പിലാക്കണം. എൻഇപി മറ്റെല്ലാവരും നടപ്പാക്കുമ്പോൾ കേരളം മാത്രം എന്തിന് മാറി നിൽക്കണം? സിപിഐ എല്ലാ കാര്യങ്ങളും അവസാനം സമ്മതിക്കും. മൗനം വിദ്വാന് ഭൂഷണം അതാണ്‌ സിപിഐക്ക് നല്ലത്. കാവി വൽക്കരണം എന്ന് പറഞ്ഞ് എതിർത്തിട്ട് കാവി എവിടെ […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; റെഡ് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനം അനുഭവപ്പെട്ടതോടെ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് മുഴുവനായും പിൻവലിച്ചു. മൂന്നു ജില്ലകളിൽ നിലനിന്നിരുന്ന റെഡ് അലർട്ട് റദ്ദാക്കിയെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതുപോലെ […]
Read more

പ്രഭാസ്- ഹനു രാഘവപുടി പാൻ ഇന്ത്യൻ ചിത്രം ടൈറ്റിൽ പോസ്റ്റർ നാളെ

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് വ്യാഴാഴ്ച രാവിലെ 11.07 നാണ് പോസ്റ്റർ പുറത്തു വിടുക. ‘സീതാ രാമം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് […]
Read more

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം സമീപത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. കാട്ടായിക്കോണം തെക്കതിൽ ബി.എസ് ഭവനിൽ എൽ. പ്രീതയാണ് മരിച്ചത്. സംഭവം കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ കാട്ടായിക്കോണം നരിക്കൽ ജംഗ്ഷൻ സമീപത്താണ് നടന്നത്. ബസിറങ്ങി റോഡ് മുറിച്ച് കടക്കുമ്പോൾ അമിതവേഗത്തിൽ എത്തിയ ബൈക്ക് പ്രീതയെ ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് ബൈക്ക് സ്ഥലത്ത് നിർത്താതെ പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. തീവ്ര പരിക്കേറ്റ പ്രീതയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ചികിത്സഫലപ്രദമായില്ല. കാര്യവട്ടം […]
Read more

കൊള്ളപ്പലിശക്കാരുടെ ഭീഷണി; വ്യാപാരി ജീവനൊടുക്കി

തൃശ്ശൂർ: ഗുരുവായൂരിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂർ സ്വദേശിയായ മുസ്തഫയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊള്ളപ്പലിശക്കാരുടെ നിരന്തരം നടക്കുന്ന ഭീഷണികളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് വ്യക്തമാക്കുന്ന കുറിപ്പും സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തി.മുസ്തഫയുടെ ഭൂമിയും മറ്റു സ്വത്തുക്കളും പലിശക്കാർ ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നും, ആദ്യം ആറു ലക്ഷം രൂപ കടമായി എടുത്തതിനു പകരം 40 ലക്ഷത്തോളം രൂപ തിരികെ നൽകിയിട്ടും ഭീഷണി തുടരുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം . പലിശക്കാർ സ്ഥിരമായി ഭീഷണി നൽകിയിരുന്നതായും, മുസ്തഫയുടെ കച്ചവട […]
Read more

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ള കേസ് സംബന്ധിച്ച് ദേവസ്വം ബോർഡിനെതിരെ ഹർജി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. 2025-ലെ ദേവസ്വം ബോർഡിനെതിരായ ദേവസ്വം ബെഞ്ചിന്റെ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. ഇതിന് ദേവസ്വം ബെഞ്ചിനെ തന്നെയാണ് ബോർഡ് സമീപിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുകൂലമായി ദേവസ്വം ബോർഡ് നിലപാടെടുത്തിട്ടില്ലെന്ന് ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് വ്യക്തമാക്കി. 2019-ലെ ദേവസ്വം ബോർഡ് യോഗത്തിന്റെ മിനിറ്റുകൾ എസ്‌ഐടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ വിഗ്രഹങ്ങൾക്ക് സ്വർണം പൂശാനുള്ള തീരുമാനത്തെക്കുറിച്ചുള്ള […]
Read more

പ്രശസ്ത ഹിന്ദി ​ഗായകൻ റിഷഭ് ടണ്ടൻ അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദി ഗായകനും നടനുമായ റിഷഭ് ടണ്ടൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഡൽഹിയിൽ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ എത്തിയതായിരുന്നു റിഷഭ് ടണ്ടൻ. മരിച്ച വിവരം അടുത്ത സുഹൃത്താണ് പങ്കുവച്ചത്. മുംബയിൽ ഭാര്യയോടൊപ്പമാണ് സ്ഥിര താമസം സംഗീതലോകത്ത് ‘ഫക്കീർ’ എന്ന പേരിൽ പ്രശസ്തരായ റിഷഭ് ടണ്ടൻ സംഗീതസംവിധാനത്തിലും മികവ് പുലർത്തിയിരുന്നു. ‘ഇഷ്ഖ് ഫഖിരാന’ അദ്ദേഹത്തിന്റെ വലിയ ഹിറ്റ് ഗാനമായിരുന്നു. ‘യേ ആഷിഖി’, ‘ചന്ദ് തു’, ‘ധു ധു കാർ കേ’, ‘ഫക്കീർ കി സുബാനി’ തുടങ്ങിയ ഗാനങ്ങളും […]
Read more

Recent News

Advertisement