സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 29, 2025

Year : 2026

കലൂര്‍ സ്റ്റേഡിയം വിവാദം; GCDA യോഗം ഇന്ന്

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജിസിഡിഎ യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 10.30 ന് കടവന്ത്രയിലെ ജിസിഡിഎ ആസ്ഥാനത്താകും യോഗം നടക്കുക. അര്‍ജന്റീന ടീമിന്റെ മത്സരം കൊച്ചിയില്‍ സംഘടിപ്പിക്കുമെന്ന് പറഞ്ഞ രംഗത്തുവന്ന സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയം കൈമാറിയത്തില്‍ വീഴ്ചകള്‍ ഉണ്ടായി എന്ന വിമര്‍ശനം യോഗത്തില്‍ ചര്‍ച്ചയാവും. ജിസിഡിഎ ഭരണസമിതി യോഗത്തില്‍ വിഷയം ഉന്നയിക്കപ്പെടാനാണ് സാധ്യത. കരാറില്‍ ദുരൂഹതയുണ്ടെന്നുള്ള ആരോപണം കോണ്‍ഗ്രസ് സ്വീകരിക്കുന്നതിനിടയിലാണ് ഇന്ന് നിര്‍ണായക ജിസിഡിഎ യോഗം ചേരുന്നത്. […]
Read more

ട്രംപിന്റെ ബ്രസീൽ തീരുവ റദ്ദാക്കി യുഎസ് സെനറ്റ്

വാഷിങ്ടൺ: ബ്രസീലിനെതിരെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവ നീക്കാൻ യുഎസ് സെനറ്റ് തീരുമാനിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 52 അനുകൂലവും 48 എതിർവോട്ടുമായാണ് ബില്ല് പാസായത്. ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൾസനാരോക്കെതിരെ ഭരണ അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചതിൽ പ്രകോപിതനായാണ് ട്രംപ് ബ്രസീലിന് മേൽ അധിക തീരുവ ഏർപ്പെടുത്തിയത്. വോട്ടെടുപ്പിൽ അഞ്ചു റിപ്പബ്ലിക്കൻ സെനറ്റർമാർ ഡെമോക്രാറ്റുകൾക്കൊപ്പം നിന്നു ബില്ലിനെ പിന്തുണച്ചു. കാനഡയടക്കമുള്ള മറ്റു രാജ്യങ്ങൾക്കെതിരായ ട്രംപിന്റെ തീരുവകളും അവസാനിപ്പിക്കുന്നതിനുള്ള […]
Read more

‘മോന്‍താ’ കരതൊട്ടു; ആന്ധ്രയില്‍ 6 മരണം

ഹൈദരാബാദ്: മോന്‍താ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആന്ധ്ര പ്രദേശില്‍ അതി ശക്തമായ മഴ. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴക്കെടുതിയിൽ ആന്ധ്രയിൽ ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒഡിഷയിലെ 15 ജില്ലകളില്‍ ജനജീവിതത്തെ മോന്‍ താ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ടെങ്കിലും ഒഡിഷയില്‍ ചുഴലിക്കാറ്റ് കാര്യമായ നാശ നഷ്ടം ഉണ്ടാക്കിയിട്ടില്ല. മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. അര്‍ധരാത്രി 12.30 ഓടെയാണ് മോന്‍ താ ചുഴലിക്കാറ്റ് കര തൊട്ടത്. കരതൊട്ടതിന് പിന്നാലെ കാറ്റിന്റെ ശക്തി ക്ഷയിച്ചിരുന്നു. […]
Read more

ഫേസ്‍ബുക്കിലെപ്പോലെ വാട്‌‌സ്ആപ്പിലും ഉടൻ കവർ ഫോട്ടോ ഫീച്ചർ ലഭ്യമാകും

ഫേസ്‍ബുക്കിലെപ്പോലെ വാട്‌‌സ്ആപ്പിലും ഉടൻ കവർ ഫോട്ടോ നൽകാൻ കഴിയുന്ന ഫീച്ചർ സാധ്യമാകും. വാട്‌സ്ആപ്പില്‍ ഇത്രകാലവും കവർ ഫോട്ടോകൾ ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ ഈ ഫീച്ചർ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്കും എത്തിക്കാൻ ഒരുങ്ങുകയാണ് മെറ്റ എന്നാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ ഇത് പരീക്ഷണത്തിൽ ആണെന്നും ഉടൻ തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമായേക്കാമെന്നും ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഈ ഫീച്ചർ ലോഞ്ച് ചെയ്‌താൽ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ സെറ്റിംഗ്‍‍സിൽ നിന്ന് ഒരു […]
Read more

ശബരിമല സ്വര്‍ണപാളി വിവാദം ; ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ചോദ്യം ചെയ്യുന്നത് ഒന്നിച്ചിരുത്തി

തിരുവനന്തപുരം: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ തുടരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. നാളെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നീക്കം. കൂടാതെ പോറ്റിയുടെ കസ്റ്റഡി നീട്ടി ചോദിക്കാനും പ്രത്യേക അന്വേഷണസംഘം ശ്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കസ്റ്റഡി കാലാവധി തീരും മുന്‍പ് ഇരുവരെയും കൊണ്ട് ഒന്നിച്ച് തെളിവെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐടി 29 ന് മുമ്പ് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ഇന്നലെയാണ് മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ദ്വാരപാലകശില്‍പങ്ങളിലെ […]
Read more

ലോട്ടറിയുടെ കടയുടെ മറവിൽ ലഹരി വില്പന; യുവാവ് അറസ്റ്റിൽ

മേപ്പാടി: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ലോട്ടറി വില്‍പ്പനയുടെ മറവില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയ യുവാവ് പോലീസ് പിടിയിൽ. ചുളിക്ക തറയില്‍മറ്റം വീട്ടില്‍ പ്രദീപ് ജോണിയെയാണ് ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ മേപ്പാടി പോലീസ് പിടികൂടിയത്. ഡാന്‍സാഫ് ടീം നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ മേപ്പാടി ബീവറേജസ് ഔട്ട്ലറ്റിന് സമീപം പ്രദീപ് ജോണി നടത്തുന്ന ലോട്ടറി വില്‍പ്പന കേന്ദ്രത്തിലും പരിസരങ്ങളിലും പോലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഇവിടെ നിന്ന് 150 ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെടുത്തു. […]
Read more

അടിമാലി മണ്ണിടിച്ചിൽ ദുരന്തം; ഭർത്താവ് ജീവൻനഷ്ടപ്പെട്ട സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി

ഇടുക്കി: അടിമാലിയിൽ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റി. അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സന്ധ്യ ആലുവയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. തകർന്ന വീട്ടിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിനെത്തുടർന്നാണ് പരിക്കുകൾ ഗുരുതരമായത്. അടിമാലി കൂമ്പൻപാറയിലെ ലക്ഷം വീട് പ്രദേശത്താണ് ശനിയാഴ്ച രാത്രി ദുരന്തം നടന്നത്. മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചു.
Read more

കാണിക്കവഞ്ചിയിൽ കൈയ്യിട്ടുവാരാത്തവർ ചുരുക്കം, അഞ്ച് ദേവസ്വം ബോർഡുകളും പിരിച്ചുവിടണം: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ശബരിമല സ്വർണകൊള്ളയില്‍ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും വിവാദം പ്രതിസന്ധിയിലാക്കി. സ്വർണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുന്നു. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോർഡുകളുടെ ഭരണം മാറി. ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. മാറി മാറി ഭരിച്ച ഒരു സർക്കാരിനും ഉരതവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ല. കാണിക്കവഞ്ചിയിൽ കൈയ്യിട്ടുവാരാത്തവർ ചുരുക്കമാണ്.മോന്തായം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോർഡുകളിലെ ജീവനക്കാരുടെ സ്ഥിതി. സർക്കാർ ഭരണസംവിധാനത്തിലെ ഏറ്റവും കള്ളന്മാരും […]
Read more

മധ്യപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ കട്നിയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി കട്നി പിച്ചഡ മോർച്ച മണ്ഡൽ പ്രസിഡന്റായ നീലു രാജക് ആണ് മരിച്ചത്. മോട്ടോർസൈക്കിളിൽ എത്തിയ രണ്ടുപേർ രാജകിന് നേരെ വെടിയുതിർക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. വെടിയേറ്റ രാജ്ക് റോഡിൽ കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതികളായി പ്രിൻസ് , അക്രം ഖാൻ എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിന് പിന്നാലെ രാജകിന്റെ കുടുംബാംഗങ്ങളും അനുയായികളും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് […]
Read more

മുൻ അഗ്നിവീറുകൾക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: മുൻ അഗ്നിവീറുകൾക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും നിർദേശം നൽകിയത്. സായുധ സേനകളിൽ സേവനം പൂർത്തിയാക്കിയ അഗ്നിവീറുകൾക്ക് , ഈ കാലയളവിൽ ലഭിച്ച പരിശീലനവും പരിചയ സമ്പത്തും അവർക്ക് ഭാവി ജീവിതത്തിലും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള അടിസ്ഥാനമാണെന്ന് കണ്ടാണ് കേന്ദ്ര നിർദേശം. കേന്ദ്രം 2022 ജൂൺ മാസത്തിലാണ് അഗ്നിപഥ് പദ്ധതി നടപ്പാക്കിയത്. 17 വയസ് മുതൽ […]
Read more

Recent News

Advertisement