സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 18, 2025

Year : 2026

പാലത്തായി വിധിയിൽ ആഹ്ളാദപ്രകടനം, പടക്കം പൊട്ടി സ്ത്രീയ്ക്ക് പരിക്ക്; കേസെടുത്ത് പോലീസ്

കണ്ണൂർ: പാലത്തായി പീഡനക്കേസിലെ പ്രതിയെ മരണം വരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ പടക്കം പൊട്ടി സ്ത്രീക്ക് ഗുരുതര പരുക്ക്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ആഹ്ളാദപ്രകടനം നടത്തിയ 14 പേർക്കെതിരെയും വിധിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അൻപതോളം പേർക്കെതിരെയുമാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്. കടവത്തൂരിലാണ് ഒരു സംഘം പ്രകടനം നടത്തിയത്. ഇതിനിടെ പടക്കം പൊട്ടിച്ചപ്പോൾ ബിജെപി പ്രവർത്തകയായ വ്യാപാരിക്ക് പരുക്കേറ്റു. കടവത്തൂർ സ്വദേശി ലീലയുടെ പരാതിയിലാണ് പൊലീസ് കേസടുത്തത്. കടവത്തൂർ […]
Read more

പതിനാറുകാരനെ ഐഎസിൽ ചേരാൻ നിർബന്ധിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ

തിരുവനന്തപുരം: പതിനാറ് വയസ്സുകാരനായ മകനെ ഐഎസിൽ (ഇസ്‌ലാമിക് സ്റ്റേറ്റ്) ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതിയില്‍ അമ്മയ്ക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ട പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭര്‍ത്താവായ വെമ്പായം സ്വദേശിക്കുമെതിരെയാണ് കേസെടുത്തത്. രണ്ടാം വിവാഹത്തിനു ശേഷം യുവതി മതപരിവര്‍ത്തനം നടത്തിയിരുന്നു. അതിനു ശേഷം ഇവര്‍ യുകെയിലായിരുന്നു. മകന്‍ യുകെയില്‍ എത്തിയപ്പോള്‍ ഐസുമായി ബന്ധമുള്ള വിഡിയോ ദൃശ്യങ്ങള്‍ കാട്ടി കുട്ടിയെ ഐഎസില്‍ ചേരാന്‍ […]
Read more

മുത്തൂറ്റ് സൗണ്ട് സ്‌കേപ്പ്; 49 ബധിര വിദ്യാർത്ഥികളെ പദ്ധതിയിൽ ഉൾപ്പെടുത്തി ഹിയറിങ് എയിഡുകൾ നൽകി

എറണാകുളം: നീർപ്പാറയിലെ ബധിര വിദ്യാലയത്തിലെ 49 വിദ്യാർത്ഥികൾക്ക് മുത്തൂറ് ഗ്രൂപ് ബൈനൗറല്‍ ബിഹൈന്‍ഡ്-ദി-ഈയര്‍ (ബിടിഇ) ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്തു. കേള്‍വി വൈകല്യമുള്ള കുട്ടികളെ പിന്തുണയ്ക്കുന്നതിനായുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പദ്ധതിയായ മുത്തൂറ്റ് സൗണ്ട്സ്‌കേപ്പ് പ്രോജക്ട്- ഇനേബ്ലിംഗ് യങ് ഇയേഴ്‌സ് പദ്ധതിയുടെ ഭാഗമായാണിത്. ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം അരയങ്കാവ് സെന്റ് ജോര്‍ജ് ക്ലിനിക്കിലെ ഡോ. കെ.വി. ജോണ്‍ നിര്‍വഹിച്ചു. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കണ്‍സള്‍ട്ടന്റ് വിനു മാമ്മന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റെന്നി ഫ്രാന്‍സിസ്, ഹെഡ്മിസ്ട്രസ് […]
Read more

കോഴിക്കോട് വൻ ഡിജിറ്റൽ തട്ടിപ്പ്; പ്രവാസിക്ക് നഷ്ടമായത് ഒന്നരക്കോടി രൂപ

കോഴിക്കോട്: കോഴിക്കോട് വൻ ഡിജിറ്റൽ തട്ടിപ്പ്. പയ്യോളി സ്വദേശിയായ പ്രവാസിയ്ക്ക് ഒന്നരക്കോടി നഷ്ടമായി. വാട്ട്സ് ആപ്പിൽ ഇഡി ഉദ്യോഗസ്ഥരെന്ന് വ്യാജരായി സമീപിച്ച്, പരാതിക്കാരനോടു ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പുകാർ, പരാതിക്കാരന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും, അക്കൗണ്ടിലുള്ള തുക പിഎഫ്ഐയുടെ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്നതാണെന്നുമായി വിശ്വസിപ്പിച്ചു. തുടർന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റാൻ നിർദ്ദേശിച്ചെങ്കിലും, എസ്ബിഐ അക്കൗണ്ടിലെ തുകയാണു കുറ്റവാളികളുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read more

സൗദിക്ക് എഫ് -35 യുദ്ധ വിമാനങ്ങൾ കൈമാറുമെന്ന് ട്രംപ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൗദി അറേബ്യക്ക് എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറുമെന്ന് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്കാരിൽ ചിലർ ഈ ഇടപാടിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും ട്രംപ് ഇടപാടുമായി മുന്നേറുമെന്ന് വ്യക്തമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ യു.എസ് സന്ദർശനത്തിന് മുമ്പിലാണ് ഇത് പ്രഖ്യാപിച്ചത്. ഏഴു വർഷത്തിനുശേഷം ആദ്യമായി ഒരു സൗദി കിരീടാവകാശി അമേരിക്ക സന്ദർശിക്കുന്നു. ട്രംപ് സന്ദർശനത്തെ സൗദിക്ക് നൽകിയ വലിയ ആദരവെന്ന് ഉദ്ദേശിക്കുന്നുവെന്ന് സൂചിപ്പിച്ചു. ചൊവ്വാഴ്ച സൗദി കിരീടാവകാശി അമേരിക്കയിലെത്തും. ട്രംപും അദ്ദേഹവും തമ്മിലുള്ള […]
Read more

കന്യാകുമാരി കടലിന് മുകളിൽ ന്യൂനമർദ്ദം; മഴയ്ക്ക് സാധ്യത

കന്യാകുമാരി: കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 18,19, 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നവംബർ 22ന് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ പുതിയ ന്യൂനമർദം രൂപപ്പെടാനും തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Read more

ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പോലീസ്. കലാപം സമൂഹത്തെ വർഗീയമായി വിഭജിക്കാനുള്ള ശ്രമമായിരുന്നുവെന്നും സി‌എ‌എയ്‌ക്കെതിരായ പ്രക്ഷോഭം മാത്രമായിരുന്നില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. സ്വയമേവയുണ്ടായ കലാപമായിരുന്നില്ല, നന്നായി രൂപകൽപ്പന ചെയ്തതും മുൻകൂട്ടി ആസൂത്രണം ചെയ്തതുമായിരുന്നുവെന്നും തുഷാർ മേത്ത പറഞ്ഞു. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ വി അഞ്ജരിയയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. വിചാരണ വൈകുന്നതിന് പ്രതികൾ തന്നെയാണ് ഉത്തരവാദികൾ. ഡൽഹി പൊലീസിനായി അഡീഷണൽ […]
Read more

കക്കാടം പൊയിൽ കൂമ്പാറ റോഡിൽ വാഹനം താഴ്ചയിലേക്ക് വീണു; രണ്ടുപേർക്ക് പരിക്ക്

മലപ്പുറം : മലയോര ഹൈവേയിലെ കൂമ്പാറ കക്കാടം പൊയിൽ റോഡിൽ ഇരുചക്ര വാഹനം താഴ്ചയിലേക്ക് വീണ് രണ്ടു പേർക്ക് പരിക്ക്. കക്കാടംപൊയിൽ നിന്നും ഇറങ്ങി വരികയായിരുന്നു ഇരുവരും. വാഹനം മാതാ ക്വാറിക്ക് മുൻവശം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൊണ്ടോട്ടി സ്വദേശികളായ ആഷിഫ്, റംസാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Read more

ബാറിൽ മാരകായുധങ്ങളുമായി അക്രമം; യുവതി ഉൾപ്പെട്ട സംഘം അറസ്റ്റിൽ

കൊച്ചി: എറണാകുളം വൈറ്റിലയിലെ ബാറിൽ മാരകായുധങ്ങളുമായി അക്രമം നടത്തിയ യുവതിയടക്കം മൂന്നു പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. വടിവാൾ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശിയായ വൈഷ്ണവ് ഒളിവിലാണ്. കാറിൽ നിന്ന് സംഘം വടിവാളുമെടുത്ത് ബാറിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. അഞ്ചംഗ സംഘം മദ്യപിക്കുന്നതിനിടെ ബാറിലെത്തിയ മറ്റൊരാളുമായി തർക്കമുണ്ടായി. ബാർ ജീവനക്കാർ ഇത് ചോദ്യം ചെയ്തത്തോടെ സംഘർഷം […]
Read more

വഴിക്കടവിൽ യുഡിഎഫ് തൃണമൂൽ സീറ്റ്ധാരണ പരാജയപ്പെട്ടു

മലപ്പുറം: വഴിക്കടവ് പഞ്ചായത്തിൽ യുഡിഎഫ് ത്രിണമൂൽ കോൺഗ്രസ് സീറ്റ് ധാരണ ചർച്ച പരാജയപ്പെട്ടു . വഴിക്കടവിൽ നാല് സീറ്റുകളാണ് ടിഎംസി ആവശ്യപ്പെട്ടത്. രണ്ട് സീറ്റുകൾ നൽകാൻ യുഡിഎഫ് തീരുമാനിച്ചു. എന്നാൽ മരുത മേഖലയിലെ വാർഡ് 3 വെണ്ടക്കാപൊട്ടി വാർഡ് കൂടി ടി എം സി ആവശ്യപ്പെട്ടു . ഇതിനെ തൊട്ടാണ് സീറ്റ് ധാരണ പരാജയപ്പെട്ടത്. ഇതോടെ പഞ്ചായത്തിലെ 15 വാർഡുകളിലും രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും ടിഎംസി സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ടിഎംസി പഞ്ചായത്ത് […]
Read more

Recent News

Advertisement