സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 25, 2025

Year : 2026

നെയ്യാർഡാം നിറയുന്നു; നെയ്യാറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കേണ്ടിവരും

തിരുവനന്തപുരം: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് നെയ്യാർ അണക്കെട്ടു നിറയുന്നതിനാൽ ഷട്ടറുകൾ കൂടുതൽ തുറക്കേണ്ടിവന്നേക്കും. നെയ്യാറിലേക്കു കൂടുതൽ വെള്ളം എത്തുന്നതിനാൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന്‌ ആൾക്കാരെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്ന് പഞ്ചായത്തുകൾക്കും, റവന്യൂ അധികൃതർക്കും ഇറിഗേഷൻ വകുപ്പ് അറിയിപ്പു നൽകി. തിങ്കളാഴ്ച രാവിലെ അണക്കെട്ടിന്റെ സംഭരണശേഷിയുടെ 98 ശതമാനത്തോളം വെള്ളം ഉയർന്നിരുന്നു. തുടർന്ന് നാല് ഷട്ടറുകളും 20 സെൻറീമീറ്റർ വീതം കൂടുതൽ ഉയർത്തി. ഇത് കണക്കിലെടുത്താണ് നെയ്യാറിന്റെ തീരത്തെ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ പഞ്ചായത്തുകൾക്കും ജലാശയം ഉൾപ്പെടുന്ന അമ്പൂരി, കള്ളിക്കാട് […]
Read more

നാവികസേനാ ദിനാഘോഷം ഡിസംബർ മൂന്നിന്‌

തിരുവനന്തപുരം: നാവികസേനാ ദിനത്തോടനുബന്ധിച്ച് ഡിസംബർ മൂന്നിന് ശംഖുമുഖത്തെ തീരക്കടലിലും ആകാശത്തും സേന ശക്തിപ്രകടനം നടത്തുന്നു. സേനയുടെ വിവിധ യുദ്ധക്കപ്പലുകളും അനുബന്ധമായി ആകാശത്ത് യുദ്ധവിമാനങ്ങളും വിവിധതരം ഹെലികോപ്റ്ററുകളും ആകാശപ്രകടനം നടത്തും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ചെറുതും വലുതുമായ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും പായ്ക്കപ്പലുകളും ശംഖുമുഖം കടലിൽ നിരക്കും. തീരക്കടലിലാണ് കപ്പലുകളുടെ പ്രദർശനവും പ്രകടനവും നടക്കുക. വലിയ സൈനിക കപ്പലുകൾ അടക്കമുള്ള യുദ്ധക്കപ്പലുകളെ തീരത്തോടു ചേർത്തുള്ള ദൃശ്യവിസ്മയമാണ് സേനയൊരുക്കുന്നത്. 27 മുതലാകും കപ്പലുകളുടെ വൻ നിരയെത്തിത്തുടങ്ങുക. ശംഖുമുഖത്തെ […]
Read more

നെടുമങ്ങാട്ട്‌ പോരാട്ടച്ചൂടേറുന്നു; ആരു വാഴും ആരു വീഴും

തിരുവനന്തപുരം: നെടുമങ്ങാട്‌ നഗരസഭ പിടിക്കാൻ ഇത്തവണ എല്ലാ ആയുധങ്ങളും എടുത്ത്‌ പോരാട്ടത്തിനിറങ്ങുകയാണ്‌ മുന്നണികൾ. ഭരണനേട്ടങ്ങളുയർത്തി എൽഡിഎഫും സംസ്ഥാനസർക്കാരിന്റെ അഴിമതികൾ ഉയർത്തിക്കാട്ടി യുഡിഎഫും ഇരുമുന്നണികളെയും കടന്നാക്രമിച്ച് എൻഡിഎയും മത്സരരംഗത്ത് സജീവമായുണ്ട്. നഗരസഭയുടെ 30 വർഷത്തെ ഇടതുപാരമ്പര്യം നിലനിർത്തിക്കൊണ്ടാണ് എൽഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 42 സീറ്റിൽ എട്ടിടത്ത് സിപിഐയും 34 സീറ്റിൽ സിപിഎമ്മുമാണ് മത്സരിക്കുന്നത്. നഗരസഭാ സാരഥികളായിരുന്ന സി.എസ്.ശ്രീജയും, ആർ.മധുവും മാത്രമല്ല യുവനിരയ്ക്കും പരിചയസമ്പന്നർക്കും ഒരുപോലെ അവസരം നൽകിക്കൊണ്ടാണ് എൽഡിഎഫ് സ്ഥാനാർഥികളെ കളത്തിലിറക്കിയത്. വിമതശല്യങ്ങളില്ലാത്തതും നേട്ടമുണ്ടാക്കുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. […]
Read more

കുറുന്തോട്ടത്ത് റോഡിന്റെ കരിങ്കൽക്കെട്ട് തകർന്നു; ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: പഞ്ചായത്തിൽ വെമ്പന്നൂർ– ചെറിയകെ‌ാണ്ണി റോഡിന്റെ വശത്തെ കരിങ്കൽക്കെട്ട് തകർന്നതോടെ യാത്ര ദുരിതത്തിലായി. റോഡിൽ നിയന്ത്രണം ഏർപ്പെടുത്തി വാഹനങ്ങൾ കടന്നുപോകുന്നത് ഒരു വശത്ത് കൂടെ മാത്രമാക്കി. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ മഴയിലാണ് കുറുന്തോട്ടത്ത് കരിങ്കൽക്കെട്ട് ഇടിഞ്ഞ് 20 അടിയോളം താഴ്ചയിലേക്ക് പതിച്ചത്. വാട്ടർ അതോറിറ്റി അധികൃതരാണ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പുകൾ ഈ റോഡിലൂടെയാണ് കടന്നുപോകുന്നുണ്ട്. ജലവിതരണം നിയന്ത്രിക്കുന്നതിനുള്ള വാൽവ് ചേംമ്പർ സംരക്ഷണ ഭിത്തി തകർന്ന ഭാഗത്തിന് സമീപമാണ് സ്ഥിതി […]
Read more

സ്കൂളുകളിൽ ബോധവൽക്കരണം നടത്തി തിരൂർ പോലീസ് മാതൃകയായി

മലപ്പുറം: തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്കൂളുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും ട്രാഫിക് ബോധവൽക്കരണവും സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെപ്പറ്റിയും തിരൂർ പോലീസ് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയുണ്ടായി . S.H.M.U.P സ്കൂൾ കുട്ടായി , ദാറുസ്സലാം വാഫി ഇസ്ലാമിക് ആർട്സ് ആൻഡ് സയൻസ് കോളേജ് പെരുന്തിരുത്തി , A.M.L.P സ്കൂൾ പുല്ലൂമി എന്നീ സ്കൂളുകളിലാണ് തിരൂർ ജന മൈത്രീ പോലീസ് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തിയത്. യുവതലമുറയെ കാർന്നു തിന്നുന്ന ലഹരിയുടെ ഉപയോഗിത്തിനെതിരെയും റോഡ് സുരക്ഷാ നിയമങ്ങളും ഹെൽമെറ്റ് […]
Read more

വാളക്കുളം സ്കൂളിന്റെ ഞായർ കൃഷി പതിനൊന്നാം വർഷത്തിലേക്ക്

മലപ്പുറം: തുടർച്ചയായി പതിനൊന്നാം വർഷവും മണ്ണിലിറങ്ങി പൊന്നു വിളയിക്കുകയാണ് ഒരു പറ്റം വിദ്യാർത്ഥികൾ. വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിലെ ദേശീയ ഹരിത സേന, ഫോറസ്റ്ററി ക്ലബ്, സീഡ് ക്ലബ്ബ്‌ എന്നിവയിലെ അംഗങ്ങളാണ് സൺഡേ ഫാമിംഗ് എന്ന പദ്ധതിയിലൂടെ തുടർച്ചയായ 11 വർഷവും നെൽകൃഷി ഒരുക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, സ്കൂൾ അധ്യയന സമയത്തെ ബാധിക്കാതെ ഞായറാഴ്ചകളിലാണ് കുട്ടികളും അധ്യാപകരും വയലിൽ ഇറങ്ങുന്നത്. പൊന്മണിയെന്ന ഇനം നെൽവിത്താണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കൊയ്ത്തു കഴിഞ്ഞാൽ […]
Read more

ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന LDF ജനകീയ വികസന മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടി പരപ്പനങ്ങാടി കെ.കെ. ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബഹുജന കൺവെൻഷൻ ഡിസ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. മുന്നണി സ്ഥാനാർത്ഥികളായി മൽസരിക്കുന്ന 46 പേരെയും ഷാളണിയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി വൻ ജനാവലിയുടെ നേതൃത്വത്തിൽ ഘോഷയാത്രയായാണ് കൺവെൻഷൻ ഹാളിലേക്ക് എത്തിച്ചത്മുന്നണി നേതാക്കളായ പാലക്കണ്ടി വേലായുധൻ, സെയ്ത് മുഹമ്മദ്, പി.വി.ഷംസുദീൻ എന്നിവർ സംസാരിച്ചു. എൽഡിഎഫ് മുനിസിപ്പൽ ചെയർമാൻ ഗിരീഷ് തോട്ടത്തിൽ സ്ഥാനാർത്ഥികളെ പരിചയപെടുത്തിമുന്നണി […]
Read more

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയവരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും

കണ്ണൂർ: കണ്ണൂർ പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാരായ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. സിപിഎം പ്രവർത്തകരായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരെയാണ് കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. വി കെ നിഷാദ് പയ്യന്നൂർ നഗരസഭയില്‍ 46 ആം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാണ്. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റവും സ്ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. എല്‍ഡിഎഫ് സ്ഥാനാർത്ഥിയും കുറ്റക്കാരന്‍ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസില്‍ കുറ്റക്കാരനെന്ന് കോടതി […]
Read more

എംഡിഎംഎ സഹിതം രണ്ടുപേർ തലശ്ശേരി പോലീസിന്റെ പിടിയിൽ

കണ്ണൂർ: തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസ് പെട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ട രണ്ടുപേരെ പരിശോധിച്ചപ്പോൾ മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെത്തി. പാനൂർ ആണ്ടിപ്പീടിക സ്വദേശിയായ മുഹമ്മദ് റഫ്നാസ് വി.പി (28), തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശിയായ നാഫിഹ് നാസർ കെ.പി (28) എന്നിവരാണ് തലശ്ശേരി പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 0.79 ഗ്രാം എംഡിഎംഎ കണ്ടെത്തുകയുണ്ടായി. സ്വന്തം ഉപയോഗത്തിനാണ് ഇത് സൂക്ഷിച്ചതെന്ന് പ്രതികൾ പോലീസിനോട് വ്യക്തമാക്കി. തലശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു പ്രകാശ് ടി വിയുടെ […]
Read more

വായിക്കാൻ 372 കെട്ടുകളുള്ള താളിയോലകൾ; കോട്ടയത്തിന്റെ ഇതു വരെ അറിയാത്ത ചരിത്രം ഇനി അറിയും

കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ഇനി ശേഷിക്കുന്ന 372 കെട്ടുകളുള്ള താളിയോലകൾ കൂടി വായിക്കുമ്പോൾ കോട്ടയത്തിന്റെ അറിയപ്പെടാത്ത ചരിത്രം മനസിലാക്കുമെന്ന് അധികൃതർ. 37,200 താളിയോലകൾ വീണ്ടെടുത്ത് സംരക്ഷിച്ചു വരുന്നു. ഇതു വച്ചിരിക്കുന്ന മ്യൂസിയത്തിനു കേന്ദ്ര സർക്കാർ സ്ഥാപനമായ ജ്ഞാനഭാരതം മിഷൻ സ്വതന്ത്ര ഗവേഷണ സ്ഥാപനത്തിനുള്ള അംഗീകാരം നൽകിയതോടെയാണ് രണ്ടാംഘട്ട പ്രവർത്തനത്തിനു തുടക്കം കുറിച്ചത്.  ഇതു നാളിതുവരെ നശിക്കാതെ സംരക്ഷിച്ചത് ശുദ്ധമായ പുൽത്തൈലവും കണ്മഷിയും ചേർത്ത മിശ്രിതം ഉപയോഗിച്ച് 37,200 താളിയോലകൾ വൃത്തിയാക്കി. നൂറ് ഓലകളുടെ കേട്ടുകളയാണ് താളിയോലകൾ സൂക്ഷിച്ചിരിക്കുന്നത്. […]
Read more

Recent News

Advertisement