സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 29, 2025

Year : 2026

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയത്തു തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പുരോഗമിക്കുന്നു

കോട്ടയം : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ ജില്ലയിൽ  പുരോഗമിക്കുകയാണ്. പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ വാങ്ങുന്നത്  നവംബർ 29,30 തീയതികളിൽ പൂർത്തീകരിക്കേണ്ടതുണ്ട്. ഫോമുകളുടെ ഡിജിറ്റൈസേഷൻ സമയബന്ധിതമായി ചെയ്യാൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും. വില്ലേജ്, താലൂക്ക് ഓഫീസുകളിൽ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സംവിധാനം ഉൾപ്പെടെ പ്രത്യേക ക്യാമ്പുകൾ പ്രവർത്തിക്കും. ബി.എൽ. ഒമാർക്ക് സഹായത്തിനായി ജീവനക്കാരുമുണ്ടാകും. ഡിജിറ്റൈസേഷന്‍ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.  കോട്ടയം ജില്ലയിലെ ഇരുപതോളം ബി.എൽ.ഒമാർ 15 ദിവസത്തിനുള്ളിൽ ഫോം വിതരണവും […]
Read more

ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യണം

കോഴിക്കോട് : സഹപ്രവർത്തകന്റെ ആത്മഹത്യാക്കുറിപ്പിൽ ഗൗരവകരമായ കുറ്റാരോപിതനായ ഡി.വൈ.എസ്.പിയെ സസ്പെൻഡ് ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ കേരളാ പൊലീസ് സേനക്ക് തന്നെ കളങ്കമാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എമ്മിന്റെ തണലിലാണ് ഇത്തരം പ്രവർത്തനങ്ങളെല്ലാം ചെയ്യുന്നത്. നടപടി സ്വീകരിക്കാത്ത പക്ഷം കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read more

എരുമപ്പെട്ടി ചിറ്റണ്ടയിലെ വർക്ക്‌ഷോപ്പിലെ തീപിടുത്തത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തൃശ്ശൂർ : എരുമപ്പെട്ടി ചിറ്റണ്ടയിലെ ബൈക്ക് വർക്ക്‌ഷോപ്പിൽ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടുത്തത്തിൽ ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ദേശമംഗലം സ്വദേശിയായ യുവാവ് മരിച്ചു. ദേശമംഗലം ഗ്രാമപഞ്ചായത്തിന്റെ 11-ാം വാർഡിൽ മേലെ തലശ്ശേരി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന അത്താണിക്കൽ വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഫാരിസ് (22) ആണ് മരിച്ചത്. സംഭവം കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്കായിരുന്നു. ജോലിചെയ്യുന്ന വർക്ക്‌ഷോപ്പിൽ കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് തീപ്പൊരി പടർന്നു അടുത്തിരുന്ന പെട്രോൾ […]
Read more

ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

മലപ്പുറം : മഞ്ചേരിയിൽ ബിജെപി മുനിസിപ്പൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സജി ശങ്കർ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്റ് മിഥുൻ അധ്യക്ഷനായി. ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. എൻ ശ്രീപ്രകാശ്, ട്രഷറർ പി.ജി ഉദയഭാനു, മണ്ഡലം പ്രസിഡന്റ് വി.വിൻസിൻ , ജനറൽ സെക്രട്ടറിമാരായ അഭിലാഷ് അമ്പലപ്പടി, ഉണ്ണികൃഷ്ണൻ തൊഴാക്കര, ഏരിയ പ്രസിഡന്റ് ശ്രീജേഷ് പയ്യനാട്, സെക്രട്ടറി വിനോജ് കോട്ടുപറ്റ എന്നിവർ സംസാരിച്ചു. നഗരസഭയിലേക്ക് മത്സരിക്കുന്ന16 സ്ഥാനാർത്ഥികളും പങ്കെടുത്തു.
Read more

വാലില്ലാപുഴയിൽ എൽഡിഎഫ് കുടുംബയോഗം നടത്തി

മലപ്പുറം : വാലില്ലാപുഴയിൽ എൽഡിഎഫ് കുടുംബയോഗം പി. പി സുനീർ എംപി ഉദ്ഘാടനം ചെയ്തു. സി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. വി. രാജഗോപാലൻ, ഒ.കെ അയ്യപ്പൻ, പി. സദാശിവൻ, എ.പി മോഹൻദാസ്, എം.പി അബ്ദുൽ അലി, എ. സി അബ്ദുറഹ്മാൻ കുട്ടി, എം. അമീർ അലി, എ.കെ ഷമീർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ നിഷാന സുബൈർ, സുനിത ചെറുവട്ടൂർ, പഞ്ചായത്ത് സ്ഥാനാർത്ഥികളായ രബിത, സർജാസ് അലി എന്നിവർ പ്രസംഗിച്ചു.
Read more

ഇനി വളഞ്ഞ് സഞ്ചരിക്കേണ്ട

മലപ്പുറം : കൊളപ്പുറത്ത് അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാതയിൽനിന്ന് നിലവിലെ മേൽപ്പാലത്തിലേക്കുള്ള അനുബന്ധറോഡിന്റെ ടാറിങ് പ്രവൃത്തികൾ പൂർത്തിയാക്കി. ഇപ്പോൾ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാതയിൽനിന്ന് നിലവിലെ മേൽപ്പാതയിലെത്താൻ പഴയപോലെ വളഞ്ഞു സഞ്ചരിക്കേണ്ടിവരില്ല.ഈ ഭാഗത്ത് ദേശീയപാത അധികൃതർ വിമാനത്താവളം റോഡിന് നടുവിലൂടെ കോൺക്രീറ്റിൽ നിർമിച്ച ഡിവൈഡർ നാട്ടുകാരിടപെട്ട് പൊളിപ്പിക്കുകയും അനുബന്ധ റോഡിന്റെ പണി താത്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. പിന്നീട് നാട്ടുകാരും കൊളപ്പുറത്തെ വിവിധ സംഘടനകളുടെ നേതാക്കളും ജില്ലാ കളക്ടർക്ക് നിർമ്മാണം കൊണ്ട് കൊളപ്പുറം ഭാഗത്തുണ്ടാകുന്ന യാത്രാപ്രശ്നങ്ങൾ ഉന്നയിച്ച് നിവേദനവും നൽകിയിരുന്നു. ആ […]
Read more

“വ്യക്തിത്വ വികസനത്തിന് ” കൂട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്കു പ്രാധാന്യം കൊടുക്കണം

കോട്ടയം: മുണ്ടത്താനം, കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിന് പഠനത്തിനൊപ്പം കലാ- കായിക -സാമൂഹിക വികാസത്തിനുതകുന്ന പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് ഡോ. സെബിൻ എസ് കൊട്ടാരം വയ്ക്തമാക്കി. സ്വയം കഴിവുകൾ തിരിച്ചറിയാനും അത് പ്രകടിപ്പിക്കാനും അതിലൂടെ ആത്മവിശ്വാസം വർധിക്കാനും അത് വഴിതെളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ & ജൂനിയർ കോളജിന്റെ 34–ാം വാർഷികാഘോഷം- ‘തെരേസ്യൻ ഗാല-2025’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും അദേഹം നിർവഹിച്ചു. […]
Read more

മുസ്ലിം ലീഗ് നേതാവിനെതിരെ അപവാദ പ്രചരണം; ‘മലപ്പുറം പച്ചപ്പടക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ

മലപ്പുറം: മുസ്ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് അരീക്കോട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പിഎ ജബ്ബാർ ഹാജിക്കെതിരെ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തിയെന്ന പരാതിയിൽ കേസെടുക്കാൻ പോലീസിന് നിർദ്ദേശം. സ്ഥാനാർത്ഥിയുടെ പരാതിയിൽ ‘മലപ്പുറം പച്ചപ്പട’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിനെതിരെയാണ് നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്. കളക്ടറുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ജില്ലാതല മീഡിയ റിലേഷൻസ് സമിതിയുടെ ശുപാർശയെ തുടർന്നാണ് നടപടി. […]
Read more

കാറും ഓട്ടോയും ഗുഡ്സും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം : കാരക്കുന്ന് തടുങ്ങൽപ്പടിയിൽ കാറും ഓട്ടോറിക്ഷയും ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ച് വാഹനാപകടം. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ മറിഞ്ഞു.​അപകടത്തെ തുടർന്ന് നിലമ്പൂർ മഞ്ചേരി റോഡിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കാർ റോഡിന് കുറുകെ മറിഞ്ഞതാണ് ഗതാഗത കുരുക്കിന് കാരണമായത്. തുടർന്ന് നാട്ടുകാരും ചേർന്നു ഗതാഗതം പുനഃ സ്ഥാപിച്ചു.​അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
Read more

നാദാപുരം മേഖലയില്‍ വാര്‍ഡില്‍ മാത്രം കൊട്ടിക്കലാശം

കോഴിക്കോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്നു. പ്രചാരണത്തിന്റെ കൊട്ടിക്കലാശം ടൗണ്‍ കേന്ദ്രീകരിച്ച് നടത്തുന്നത് ഒഴിവാക്കാനും അത് വാര്‍ഡ് തലത്തില്‍ മാത്രം നടത്താനും യോഗം തീരുമാനിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ ആളുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പരിസരത്ത് ആഹ്ലാദപ്രകടനം നടത്തുന്നത് ഒഴിവാക്കി. വിജയാഹ്ലാദപ്രകടനം വോട്ടെണ്ണല്‍ ദിവസം വൈകുന്നേരം ആറുമണിവരെ വാര്‍ഡ് തലത്തില്‍ മാത്രം നടത്തുന്നതിന് തീരുമാനിച്ചു. തീരുമാനങ്ങള്‍ താഴെക്കിടയില്‍ എത്തിക്കുന്നതിന് പഞ്ചായത്ത് തലത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം പോലീസിന്റെ നേതൃത്വത്തില്‍ […]
Read more

Recent News

Advertisement