സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 10, 2025

Year : 2026

ഏറ്റുമാനൂരിൽ വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം; സ്കൂളിന് അവധി പ്രഖ്യാപിച്ചു

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പതിനൊന്ന് വിദ്യാർഥികൾക്കും ഒരധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. പോളിങ് ബൂത്തായി ഉപയോഗിച്ചിരുന്ന ക്ലാസ് മുറിയിൽ ഇരുന്നവർക്കാണ് ചൊറിച്ചിലും ശ്വാസതടസ്സവും അടക്കമുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടൻ തന്നെ വിദ്യാർഥികളെ ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഈ ക്ലാസ് മുറിയിൽ കയറിയ മറ്റ് ചില അധ്യാപകർക്കും സമാനമായ ബുദ്ധിമുട്ടുകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ദേഹാസ്വാസ്ഥ്യത്തിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, മുൻകരുതൽ നടപടിയുടെ ഭാഗമായി അധികൃതർ സ്കൂളിന് ഇന്ന് അവധി […]
Read more

പോളിങ് ബൂത്തിൽ ഏഴ് ഉദ്യോഗസ്ഥർ; വോട്ടുചെയ്തത് ഒരാൾമാത്രം

ഇടുക്കി : വിസ്തതീർണത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്ത് വാർഡുകളിലൊന്നായ മുല്ലപ്പെരിയാറിലെ കുഞ്ഞൻ ബൂത്തായ പച്ചക്കാനത്ത് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത് ഒരാൾമാത്രം. പച്ചക്കാനം എസ്റ്റേറ്റിലെ ജീവനക്കാരനായ സിൽവസ്റ്റർ. 29 വോട്ടർമാരുള്ള ഈ ബൂത്തിൽ 16 പുരുഷൻമാർക്കും 13 സ്ത്രീകൾക്കുമാണ് വോട്ടുണ്ടായിരുന്നത്. കുമളി പഞ്ചായത്തിലെ പതിമ്മൂന്നാം വാർഡായ മുല്ലപ്പെരിയാറിലെ രണ്ടാം നമ്പർ ബൂത്തായ പച്ചക്കാനം പെരിയാർ കടുവസങ്കേതത്തിനുള്ളിലാണ്. 35 കിലോമീറ്റർ യാത്രചെയ്‌താലേ കുമളിയിൽനിന്ന് ഇവിടെ എത്താൻ കഴിയൂ. 2020-ലെ തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇവിടെ വൈദ്യുതിയും വെള്ളവും എത്തിച്ചിരുന്നു. എന്നാൽ, […]
Read more

സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; 12 പേർ ആശുപത്രിയിൽ

കോഴിക്കോട്: സ്വകാര്യ ബസ്സുകൾ തമ്മിലുള്ള മത്സരയോട്ടത്തെ തുടർന്നുള്ള സംഘർഷത്തിൽ 12 പേർക്ക് പരിക്ക്. ബസ് ജീവനക്കാർ തമ്മിൽ സമയത്തെച്ചൊല്ലിയുള്ള തർക്കമാണ് അപകടത്തിലേക്ക് നയിച്ചത്. വൈകീട്ട് 7മണിക്ക് ശേഷം കെട്ടാങ്ങൽ അങ്ങാടിയിലാണ് സംഭവം. കോഴിക്കോട് നിന്നും മുക്കത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുകളിലെ ജീവനക്കാർ തമ്മിലുണ്ടായ വാക്ക്തർക്കത്തെ തുടർന്ന് സംഘർഷമുണ്ടാവുകയായിരുന്നു. ഒരു ബസ് കുറുകെയിട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.പരിക്കേറ്റവരെ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചു.
Read more

യുഡിഎഫ് സ്ഥാനാർഥിക്ക് അജ്ഞാതരുടെ ആക്രമണത്തിൽ പരുക്ക്

കോഴിക്കോട്: കൂടരഞ്ഞിയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് അജ്ഞാതരുടെ ആക്രമണത്തിൽ പരുക്കേറ്റതായി പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ജെയിംസ് വേളശ്ശേരിക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. മീറ്റിംഗ് കഴിഞ്ഞ് മാങ്കയത്തെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ഹെൽമെറ്റ് വെച്ച രണ്ടുപേർ ആക്രമിക്കുകയായിരുന്നെന്ന് ജെയിംസ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ജെയിംസിന്റെ മുഖത്തും കൈക്കുമാണ് പരുക്കേറ്റത്. സംഭവത്തിൽ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

സ്വർണവും ചെമ്പും കോഴിയും; കലാശക്കൊട്ടിൽ ആവേശവും കൗതുകവും ഉണർത്തി ഇടത് വലത് മുന്നണികൾ

കോഴിക്കോട്: വടക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന കലാശക്കൊട്ട് കൗതുകവും ആവേശവും ജനിപ്പിക്കുന്നതായി. രാഹുൽ മാങ്കുട്ടലിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഇടതുമുന്നണി പ്രവർത്തകർ കോഴിയുമായി നൃത്തം വെച്ചപ്പോൾ ശബരിമല സ്വർണ്ണക്കുള്ള സൂചിപ്പിച്ചുകൊണ്ട് സ്വർണ്ണമാലകളും ചെമ്പും ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് പ്രവർത്തകർ നേരിട്ടത്. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കലാശക്കൊട്ടിൽ പ്രതീകാത്മകമായി ചിത്രീകരിച്ചത് കാണികൾക്ക് ഒരേസമയം ആവേശവും കൗതുകവും ജനിപ്പിക്കുന്നതായി.
Read more

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളിലെ പുതിയ ഗാനം “മലരേ മലരേ” റിലീസായി

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ മനോഹരമായ കുടുംബ ചിത്രം അമ്പലമുക്കിലെ വിശേഷങ്ങൾ ചിത്രത്തിന്റെ പുതിയ ഗാനം “മലരേ മലരേ” റിലീസായി. അരുൾ ദേവ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേതാ മോഹനും നിഖിൽ മാത്യുവും ആണ്. ഡിസംബർ 12ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും. അമ്പലമുക്ക് എന്ന നാട്ടിൻപുറത്തെ മനോഹരമായ കാഴ്ചകളും കുടുംബ ബന്ധങ്ങളും ഇഴചേരുന്ന ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൽ ഗോകുല്‍ സുരേഷ്, ലാൽ,ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. […]
Read more

ചാലക്കുടി നഗരസഭ ഹരിത മാതൃക പോളിംങ്ങ് ബൂത്ത് വേറിട്ട കാഴ്ചയാവുന്നു

തൃശ്ശൂർ: ചാലക്കുടി നഗരസഭയൊരുക്കിയ ഹരിത മാതൃക പോളിംങ്ങ് ബൂത്ത് വേറിട്ട കാഴ്ചയാവുന്നു. ചാലക്കുടി ബോയിസ് ഹൈസ്‌ക്കുളിലാണ് ചാലക്കുടി നഗരസഭയിലെ ഹരിത ബൂത്തൊരുക്കിയിരിക്കുന്നത്. പോളിംങ്ങ് സ്‌റ്റേഷനിലെത്തുന്ന വോട്ടര്‍മാര്‍ക്ക് ഫോട്ടോ എടുക്കാന്‍ സെല്‍ഫി പോയിന്റ് വരെ ഒരുക്കിയിട്ടുണ്ട് ഹരിത ബൂത്തില്‍. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഓരോ ഹരിത ബൂത്ത് നിര്‍മ്മിക്കണമെന്നാണ് ശുചിത മിഷന്റെ നിര്‍ദ്ദേശം. ഇവിടെ തെങ്ങിന്റെ പച്ചയോല മെടഞ്ഞാണ് മേല്‍ക്കുരയും വശങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. സ്‌ക്കൂള്‍ ഗേറ്റില്‍ ഹരിത ബൂത്തിലേക്ക് സ്വാഗതം ആശംസിക്കുന്ന പച്ച ഓലയില്‍ […]
Read more

ഓമശ്ശേരിയിൽ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ കത്തിവീശി സിപിഎം പ്രവർത്തകൻറെ പരാക്രമം

കോഴിക്കോട്: തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ യുഡിഎഫ് പ്രവർത്തകർക്ക് നേരെ കത്തി വീശി സിപിഎം പ്രവർത്തകൻ. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിലാണ് സംഭവം. ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡണ്ട് അബ്ദുൽ സലാമാണ് കത്തി വീശിയത് എന്നാണ് യുഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ടൗൺ ഉൾപ്പെടുന്ന മൂന്ന് വാർഡുകൾക്ക് പുറമേ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണ് ഓമശ്ശേരി. സമാധാനപരമായി ഇന്നലെ നടന്ന കലാശക്കൊട്ടിനിടെയാണ് ചെറിയ വാക്കേറ്റവും അതിനെ തുടർന്ന് കത്തി വീശലും ഉണ്ടായത്. നാട്ടുകാരും പ്രവർത്തകരും […]
Read more

കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറി കാറുകളിലും ബൈക്കിലും ഇടിച്ച് അപകടം

മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറി കാറുകളിലും ബൈക്കിലും ഇടിച്ച് അപകടം. രാവിലെ പുത്തൂര്‍ ജങ്ഷനിലാണ് അപകടം നടന്നത്. ആദ്യം ബൈക്കിലും പിന്നാലെ രണ്ട് കാറുകളിലും ഇടിച്ച ലോറി, സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിച്ചാണ് നിന്നത്. ലോറി ഡ്രൈവര്‍ ഉൾപ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെയെല്ലാം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പൂത്തൂരിനും പരിസര പ്രദേശത്തും വൈദ്യുതി വിതരണം താറുമാറായി.
Read more

മനുഷ്യാവകാശ ധ്വംസനങ്ങൾ ഭീതിജനകം; പന്താവൂർ ഇർഷാദ് മനുഷ്യാവകാശ സംഗമം

മലപ്പുറം: ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പലസ്തീൻ, സുഡാൻ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിലും അരങ്ങേറുന്ന ഭീതിജനകമായ ധ്വംസനങ്ങൾക്കെതിരെ മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര സമൂഹവും ജാഗ്രത പുലർത്തണമെന്ന് പന്താവൂർ ഇർശാദിൽ നടന്ന മനുഷ്യാവകാശ ദിനാചരണ സംഗമം അഭിപ്രായപ്പെട്ടു.എസ് ഐ കെ തങ്ങൾ പ്രാർത്ഥന നടത്തി. പ്രിൻസിപ്പൽ കെ പി എം ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു. സിദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. വാരിയത്ത് മുഹമ്മദലി , ഹസ്സൻ നെല്ലിശ്ശേരി,പി പി നൗഫൽ സഅദി , കെ പി എം […]
Read more

Recent News

Advertisement