സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 17, 2025

Year : 2026

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം; അതൃപ്തി പരസ്യമാക്കി ആർജെഡി

തൃശ്ശൂർ: പരാജയപ്പെടുമെന്ന് ഉറപ്പുള്ള സീറ്റുകൾ സിപിഎം അടിച്ചേൽപ്പിച്ചുവെന്ന് ദേശീയ സമിതി അംഗം യൂജിൻ മോറേലി ഒരു സാധ്യതയും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും പണവും മുടക്കി അധ്വാനിക്കേണ്ട സ്ഥിതി തെരഞ്ഞെടുപ്പിൽ ഉണ്ടായി ,മുന്നണി ഐക്യത്തിന്റെ ഭാഗമായാണ് പ്രയാസം അനുഭവിച്ച് പലസ്ഥലങ്ങളിലും മത്സരിച്ചതെന്നും മര്യാദയുള്ള രാഷ്ട്രീയകക്ഷിയായതിനാലാണ് തെരഞ്ഞെടുപ്പ് സമയത്ത് പ്രശ്നങ്ങളുണ്ടാകാതിരുന്നതെന്നും അല്ലാതെ ആർജെഡി മോശപ്പെട്ട രാഷ്ട്രീയകക്ഷിയല്ല , സിപിഎമ്മിനെക്കാളും സിപിഐയെക്കാളും ചിലയിടങ്ങളിൽ രാഷ്ട്രീയ ശക്തിയുണ്ടെന്നും യൂജിൻ മൊറേലി പറഞ്ഞു. ഒരു തെരഞ്ഞെടുപ്പിലോ എൽ ഡി എഫി ൻ്റെ ഘടക സംവിധാനങ്ങളിലോ […]
Read more

തോറ്റതോടെ രാജിവച്ച് കോൺഗ്രസ് നേതാവ്

പാലക്കാട്: മൽസരിച്ച സീറ്റുകളിലെല്ലാം ദയനീയ പരാജയം ഏറ്റുവാങ്ങി അമ്പലപ്പാറ പഞ്ചായത്തിൽ സംപൂജ്യരായി കോൺഗ്രസ്. ബ്ലോക്ക് പഞ്ചായത്തിലേക്ക് അമ്പലപ്പാറയിലെ രണ്ട് ഡിവിഷനിൽ നിന്ന്  സ്ഥാനാർഥികൾ ഇല്ലാതിരുന്നതും വിമർശനത്തിന് ഇടയാക്കി. തോൽവിയെ തുടർന്ന് മണ്ഡലം പ്രസിഡൻ്റ് രാജിക്കത്ത് നൽകി. കൈപ്പത്തി ചിഹ്നത്തിൽ മൽസരിച്ച 11 വാർഡുകളിലും കോൺഗ്രസ് പരാജയം ഏറ്റുവാങ്ങി. അഞ്ച് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളെ ഇറക്കിയും ജയം നേടാമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല. മണ്ഡലം പ്രസിഡൻ്റ് കെ കെ സാജൻ മുരുക്കുംപറ്റ വാർഡിൽ മൽസരത്തിന് ഇറങ്ങിയെങ്കിലും […]
Read more

ലോറി ഇടിച്ചു ആശുപത്രിയിലായ വൃദ്ധൻ മരിച്ചു

തൃശ്ശൂർ: ചാവക്കാട് ടോറസ് ലോറി ഇടിച്ച് ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാരൻ മരിച്ചുചാവക്കാട് പാലയൂർ ഡോബിപ്പടി സ്റ്റോപ്പിന് സമീപം ടോറസ് ലോറി ഇലക്ട്രിക് സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. തെക്കൻ പാലയൂർ ഓസാരം വീട്ടിൽ അബു (65) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ചാവക്കാട് നിന്നും പൂവത്തൂരിലേക്ക് പോവുകയായിരുന്ന ടോറസ് ലോറി, അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്കിൽ കൊളുത്തി വലിച്ചു. ഇതോടെ ബൈക്ക് ലോറിയുടെ അടിയിൽ കുടുങ്ങുകയും അബുവിന്റെ കാലിലൂടെ ലോറിയുടെ ചക്രം […]
Read more

ഒരേ ദിവസം ഒന്നിലധികം മോഷണം: കുപ്രസിദ്ധ മോഷ്ടാവ് ബാറ്ററി നവാസ് പിടിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബാറ്ററി നവാസ് പൊലീസ് കസ്റ്റഡിയില്‍. നേമം സ്വദേശിയാണ്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ തിരുവനന്തപുരം പാറശ്ശാലേ കേന്ദ്രീകരിച്ച് നടത്തിയ വ്യത്യസ്ഥ മോഷണ കേസുകളിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 71 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. പാറശ്ശാല പോലീസാണ് ഇയാളെ അതിസാഹസികമായി പിടികൂടിയത്. തിരുവനന്തപുരത്തെ ആഢംബര ഫ്‌ലാറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ഭാഗത്ത് രണ്ട് വീടുകളില്‍ നിന്നായി 30 പവനോളം സ്വര്‍ണ്ണവും മുപ്പത് ലക്ഷം രൂപയുമാണ് ഇയള്‍ കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. പാറശ്ശാല […]
Read more

ഷൊർണൂർ നഗരസഭയിൽ കേവല ഭൂരിപക്ഷമില്ലാതെ ഇടതുപക്ഷം തുലാസിൽ തൂങ്ങിമുന്നണികൾ

പാലക്കാട്: വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന ഷൊർണൂർ നഗരസഭയിൽ ഇത്തവണയും ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും ഇടതുപക്ഷത്തിന് കേവല ഭൂരിപക്ഷമില്ല. ഇതോടെ ഭരണവും തുലാസിലായി. ഭരിക്കാൻ 18 സീറ്റുകൾ ആവശ്യമായവിടെ എൽഡിഎഫിന് 17 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. വാർഡ് 32 മഞ്ഞക്കാടിൽ എൽഡിഎഫ് വിമതയായി മത്സരിച്ച് വിജയിച്ച പി. നിർമ്മലയുടെ നീക്കം നഗരസഭ ഭരണത്തിന് നിർണായകമാകും. ഭരണം നിലനിർത്താൻ പി . നിർമ്മലയെ എൽഡിഎഫിന് ഒപ്പം ചേർത്താനുള്ള ശ്രമവും സിപിഎം  നടത്തുന്നുണ്ട്. എന്നാൽ അങ്ങനെ എൽഡിഎഫിനൊപ്പം നിൽക്കണമെങ്കിൽവനിത […]
Read more

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസും ലീഗും പങ്കിടും; യുഡിഎഫിൽ ധാരണ

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തുല്യകാലയളവിൽ പങ്കിട്ടെടുക്കാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയായി. യു.ഡി.എഫ് നേതൃയോഗത്തിലാണ് ഭരണാധികാര കൈമാറ്റം സംബന്ധിച്ച സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ധാരണയിലെ പ്രധാന തീരുമാനങ്ങൾ: അധികാര വിഭജനം: അഞ്ച് വർഷത്തെ ഭരണകാലയളവിൽ ആദ്യത്തെ രണ്ടര വർഷം കോൺഗ്രസ് പ്രതിനിധിയും ബാക്കി രണ്ടര വർഷം മുസ്ലിം ലീഗ് പ്രതിനിധിയും പ്രസിഡന്റ് സ്ഥാനം വഹിക്കും. വൈസ് പ്രസിഡന്റ് സ്ഥാനം: കോൺഗ്രസ് പ്രസിഡന്റ് പദവിയിലിരിക്കുമ്പോൾ ലീഗ് പ്രതിനിധി വൈസ് പ്രസിഡന്റാകും. രണ്ടാം പകുതിയിൽ പ്രസിഡന്റ് […]
Read more

കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥികൾക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ പ്ലസ് ടു വിദ്യാർത്ഥികളെ ട്രെയിനി അധ്യാപകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പഴയങ്ങാടി പോലീസ് കേസെടുത്തു. പഴയങ്ങാടി സ്വദേശിയായ ലിജോ ജോൺ എന്ന അധ്യാപകനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. വിനോദയാത്രക്കിടെയുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണം. സംഭവം നടന്ന കഴിഞ്ഞ ചൊവ്വാഴ്ച, പ്രശ്നം ഒത്തുതീർപ്പാക്കാം എന്ന പേരിൽ അധ്യാപകൻ വിദ്യാർത്ഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കുട്ടികളെ ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി.പയ്യന്നൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ […]
Read more

വിജയാഘോഷത്തിനിടെ സംഘർഷം; 12 വയസ്സുകാരന് നേരെ ആക്രമണം

കണ്ണൂർ:പ്രാദേശിക തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കടങ്ങോട് പള്ളിമേപ്പുറത്ത് വെച്ച് 12 വയസ്സുകാരന് നേരെ ആക്രമണം നടന്നതായി പരാതി. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സംഭവം നടന്നത് കഴിഞ്ഞ ദിവസം കടങ്ങോട് പഞ്ചായത്ത് രണ്ടാം വാർഡിലെ മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥി ആമിന സുലൈമാന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ്. സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അബ്രുസുട്ടി, റാബിയ എന്നിവരുടെ മകനായ സാലിം (12) ആണ് ആക്രമിക്കപ്പെട്ടത്. ലീഗ് പ്രവർത്തകനായ ചേറ്റകത്ത് ഞാലിൽ മുസ്തഫ കുട്ടിയെ അസഭ്യം പറയുകയും, കഴുത്ത് […]
Read more

വ്യാജ മദ്യത്തിനെതിരെ കർശന നടപടി: ജില്ലയിൽ സംയുക്ത പരിശോധനയ്ക്ക് കളക്ടറുടെ നിർദ്ദേശം

കോട്ടയം: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിൽ അനധികൃത മദ്യനിർമാണവും വിതരണവും തടയുന്നതിനായി എക്സൈസ്, പോലീസ് വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണ നിർദ്ദേശം നൽകി. വ്യാജമദ്യ നിർമാണവും വിതരണവും തടയുന്നതിനായി രൂപീകരിച്ച ജനകീയ സമിതിയുടെ ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശോധനകൾ നടത്തുമ്പോൾ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധം വേണം നടപടികൾ സ്വീകരിക്കാനെന്നും കളക്ടർ പ്രത്യേകം നിർദ്ദേശിച്ചു. ആഘോഷക്കാലത്തെ ലഹരി ഉപയോഗം തടയുന്നതിനായി ജില്ലയിലും താലൂക്ക് അടിസ്ഥാനത്തിലും 24 മണിക്കൂറും […]
Read more

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ ദ്വാദശദിന മഹാ ധന്വന്തരീ ഹോമയജ്ഞത്തിന് തുടക്കം

തൃശ്ശൂർ : നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ ദ്വാദശദിന മഹാ ധന്വന്തരീ ഹോമയജ്ഞത്തിന് തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കുന്ന ഹോമയജ്ഞം 2025 ഡിസംബർ 17 മുതൽ 28 വരെ (ധനു 2 മുതൽ) പന്ത്രണ്ട് ദിവസങ്ങളിലായി ക്ഷേത്രത്തിൽ നടക്കും. ആരോഗ്യവും ഐശ്വര്യവും ലോകക്ഷേമവും ലക്ഷ്യമാക്കി നടത്തുന്ന ഈ മഹായജ്ഞത്തിൽ വിവിധ പ്രത്യേക പൂജകളും ഹോമവിധികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ഓഫീസർ ജി. ശ്രീരാജിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഭക്തജനങ്ങളുടെ സാന്നിധ്യത്തോടെയും […]
Read more

Recent News

Advertisement