സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 18, 2025

Year : 2026

പാസ്പോര്‍ട്ട് വിട്ട് നല്‍കും: ദിലീപിന്റെ അപേക്ഷ അംഗീകരിച്ച് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. ദിലീപിന്റെ അപേക്ഷ അംഗീകരിച്ചു. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിന്റെ പ്രമോഷന്‍ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകള്‍ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഈ ആവശ്യംകൂടെ പരിഗണിച്ചാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. ശിക്ഷാവിധി വന്ന ദിവസം ഈ ഹര്‍ജി കോടതിയ്ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും ഡിസംബര്‍ 18ന് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു. തൊഴിലിന്റെ ഭാഗമായി വിദേശത്ത് […]
Read more

പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയർ

കണ്ണൂർ: പി ഇന്ദിരയെ കണ്ണൂർ കോർപറേഷൻ മേയറായി പ്രഖ്യാപിച്ച് കെ സുധാകരൻ. കോൺഗ്രസ്‌ കോർ കമ്മിറ്റി ഐക്യകണ്ഠേന എടുത്ത തീരുമാനമാണ് ഇതെന്നും ഇന്ദിര നിലവിലെ ഡെപ്യൂട്ടി മേയറാണ് എന്നതും പരിഗണിച്ച് കോർ കമ്മിറ്റിയിൽ ഒരു പേര് മാത്രമാണ് പരിഗണിച്ചതെന്നും സുധാകരനും പറഞ്ഞു. ജീവിതത്തിൽ പാർട്ടി തന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് മേയർ പ്രഖ്യാപനത്തിന് ശേഷം ഇന്ദിര പ്രതികരിച്ചു. കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും സിപിഎം ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവെന്ന് തെളിഞ്ഞു. ഇത് ജനങ്ങൾ തള്ളികളഞ്ഞുവെന്നതിന്റെ തെളിവാണ് ഈ […]
Read more

കേരള ജൂനിയർ മിക്സഡ് ടീം അംഗങ്ങളെ അനുമോദിച്ചു

തൃശ്ശൂർ: വിശാഖപട്ടണത്ത് വച്ച് നടന്ന 63-ാമത് നാഷണൽ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരള ജൂനിയർ മിക്സഡ് ടീം അംഗങ്ങളായ ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ ആനുവേദ് സി. എ ,വൈഗ .കെ . എസ്, തൃശ്ശൂർ ഡിസ്ട്രിക്ട് റോളർ ഹോക്കി കോച്ച് സുരേഷ് എം .എസ് . എന്നിവരെ സ്കൂളിൽ അനുമോദിച്ചു. മത്സരത്തിൽ കേരള ടീം വെങ്കലമെഡൽ കരസ്ഥമാക്കി. ചടങ്ങിൽ ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതി അംഗം ടി .എൻ . രാമൻ അധ്യക്ഷത വഹിച്ചു. […]
Read more

ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം മലപ്പുറത്ത്

മലപ്പുറം: വാരണാക്കര മൂലേക്കാവ് ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പറവൂർ സ്വദേശിയായ ശരത് ആണ് മരിച്ചത്. ക്ഷേത്രക്കുളത്തിൽ മൃതദേഹം പൊങ്ങിയ നിലയിലാണ് കണ്ടെത്തിയത്. പൂജാരി കുളക്കടവിൽ കാല് തെറ്റി അബദ്ധത്തിൽ കുളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചു. വിശദമായ അന്വേഷണത്തിനും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനും ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊലീസ് മൃതദേഹം മഞ്ചേരി മെഡിക്കൽ […]
Read more

കട്ടിപ്പാറയില്‍ മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിച്ച യുവതി അറസ്റ്റില്‍

കോഴിക്കോട്: കട്ടിപ്പാറയില്‍ മുളകുപൊടിയുമായെത്തി അയല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ സ്വര്‍ണമാലപൊട്ടിച്ചോടിയ കേസില്‍ യുവതി അറസ്റ്റില്‍. ചമല്‍ പൂവന്‍മല വാണിയപുറായില്‍ വിഎസ് ആതിരയെന്ന ചിന്നു(26) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ ചമല്‍ പൂവന്‍മല പുഷ്പവല്ലി(63)യെ ആക്രമിച്ചാണ് യുവതി രണ്ട് പവൻ്റെ സ്വര്‍ണമാല പൊട്ടിച്ചത്.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഒറ്റയ്ക്കു താമസിച്ചിരുന്ന പുഷ്പവല്ലി വീടിൻ്റെ വരാന്തയിലിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പുറകിലൂടെയെത്തിയ പ്രതി ആക്രമിച്ചെന്നാണ് പരാതി. വരാന്തയില്‍ മുളകുപൊടി വിതറി വീട്ടമ്മയുടെ കണ്ണും മുഖവും […]
Read more

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് നിവേദ തോമസ്

കൊച്ചി: തന്റെ എഐ ചിത്രങ്ങൾ പ്രചരിക്കുന്നതിനെതിരെ നടി നിവേദ തോമസ് രംഗത്ത്. എഐ ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് നടി പറഞ്ഞു. ഇത്തരം കാര്യങ്ങൾ നിയമവിരുദ്ധവും അംഗീകരിക്കാനാവാത്തതും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്നും വ്യക്തിയുടെ സ്വകാര്യതയുടെ മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും നിവേദ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു. സമൂഹമാധ്യമത്തിൽ താൻ ഷെയർ ചെയ്ത ചിത്രങ്ങൾ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടു. ഇത്തരം ചിത്രങ്ങൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും അംഗീകരിക്കാനാവത്തതുമാണ്. ഈ എഐ ചിത്രങ്ങൾ എന്നെ അസ്വസ്ഥതപ്പെടുത്തുന്നു. […]
Read more

മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. ആര്യാ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടി നല്‍കിയെന്നും വെള്ളാപ്പള്ളി. ആര്യയ്ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തില്‍ ഇരുന്നു ഞെളിയരുത്. പണ്ടത്തെ കാലമല്ല. നന്നായി പെരുമാറണം. ചെറുപ്രായത്തില്‍ ഭരണം കിട്ടിയത് കാരണം പക്വത പ്രകടിപ്പിക്കാനായില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ബിഡിജെഎസിന്റെ കാര്യത്തില്‍ എസ്എന്‍ഡിപി ഇടപെടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് 10 കൊല്ലം ബിജെപിയ്ക്ക് ഒപ്പം നടന്നിട്ട് എന്തു കിട്ടി? ബിഡിജെഎസ് എല്‍ഡിഎഫില്‍ ചേരണം എന്നു കരുതുന്ന […]
Read more

അരൂരിൽ കാപ്പ കേസ് പ്രതിയായ യുവാവിനെ സുഹൃത്ത് പട്ടികയ്ക്ക് അടിച്ച് കൊലപ്പെടുത്തി

കൊച്ചി: അരൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പ കേസ് പ്രതി മരിച്ചു. എരമല്ലൂർ രോഹിണി നിവാസിൽ (ഇത്തിത്തറ) ലിജിൻ ലക്ഷ്മണൻ (28) ആണ് മരിച്ചത്. തർക്കത്തിനിടെ സുഹൃത്ത് എരമല്ലൂർ പുളിയ പള്ളി സാംസൺ (26) ലിജിനെ പട്ടികയ്ക്ക് തലയിൽ അടിക്കുകയായിരുന്നു. കാപ്പ് കേസ് പ്രതി കൂടിയായ ലിജിൻ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. നവംബർ നാലിന് രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. സംഭവ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സാംസണെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് […]
Read more

അമ്മയുടെ കയ്യിൽനിന്ന് കിണറ്റിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ഉഡുപ്പി: വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്നു കിണറ്റിലേക്കു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഉഡുപ്പി കിന്നിമുൽക്കിയിലെ കീർത്തന എന്ന ഒന്നര വയസ്സുകാരിയാണു മരിച്ചത്. ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്തു വെള്ളം കോരുമ്പോൾ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ അമ്മ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ഉഡുപ്പി ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

രാഹുൽ മാങ്കൂട്ടത്തിലിൻറെ ആദ്യ ബലാത്സം​ഗക്കേസ്; അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി

കൊച്ചി: ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി. ജനുവരി ഏഴ് വരെ വിലക്ക് തുടരും. രാഹുലിനെതിരെയുള്ള ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്കാണ് നീട്ടിയിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ പിന്നീട് പരി​ഗണിക്കാമെന്ന് പറഞ്ഞ ബെഞ്ചിനോട് രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ അറസ്റ്റ് വിലക്ക് ഇന്ന് വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കേസ് ഇനി പരി​ഗണിക്കുന്ന ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയത്.
Read more

Recent News

Advertisement