സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 21, 2025

Year : 2026

തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ ഭരണാധികാരികൾ ഔദ്യോഗിക ചുമതല ഏറ്റെടുത്തു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അംഗങ്ങൾ സത്യപ്രതിജ്ഞ നടത്തി. തിരുവനന്തപുരം ഉൾപ്പെടെയുള്ള ആറു കോർപ്പറേഷനുകളിൽ കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ പ്രക്രിയ പുരോഗമിച്ചു. രാവിലെ പത്തിനാണ് കോർപ്പറേഷനുകൾ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. ഇതിന് ശേഷം 11.30 നാണ് കോർപ്പറേഷനുകളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. തിരുവനന്തപുരത്തെ കോർപ്പറേഷനിൽ മുതിർന്ന അംഗം കോൺഗ്രസ് പ്രതിനിധി ക്ലീറ്റസ് ആദ്യമായി സത്യപ്രതിജ്ഞ നടത്തി. ബിജെപി കൗൺസിലർ വിവി […]
Read more

ഒറ്റപ്പാലത്ത് സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ ക്രൂരമായി മർദ്ദിച്ചു

പാലക്കാട്: സിപിഎം ലക്കിടി ലോക്കൽ കമ്മിറ്റി മുൻ അംഗത്തിന് ക്രൂര മർദ്ദനം. തെക്കുംചെറോട് സ്വദേശി സുരേന്ദ്രനാണ് ഗുരുതര പരിക്കേറ്റത്. കൈകാലുകൾക്ക് പരിക്കേറ്റ ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ബൈക്കിൽ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചു എന്നാണ് പരാതി. കാലങ്ങളായി കൈവശമുണ്ടായിരുന്ന തെക്കുംചെറോട് വാർഡ് സിപിഎമ്മിന് നഷ്ടപ്പെട്ടിരുന്നു. മുസ്‌ലിം ലീഗാണ് ഇവിടെ വിജയിച്ചിരുന്നത്. ഇതിന് സഹായിച്ചത് സുരേന്ദ്രനാണ് എന്ന ആക്ഷേപത്തെ തുടർന്നാണ് ആക്രമണമെന്ന് സംശയിക്കുന്നു. പരിക്കേറ്റ സുരേന്ദ്രൻ ചികിത്സയിൽ തുടരുകയാണ്.
Read more

3 കോടിയുടെ ഇൻഷുറൻസ് തുക തട്ടാൻ ക്രൂരത; അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന മക്കൾ പിടിയിൽ

ചെന്നൈ: തിരുത്തണിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊകൊണ്ടു കടിപ്പിച്ചു കൊന്ന കേസിൽ 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍. സർക്കാർ സ്കൂൾ ലാബ് അസിസ്റ്റന്റായിരുന്ന ഇ.പി.ഗണേശന്റെ (56) മരണമാണ് 2 മാസത്തിനു ശേഷം ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തിയത്. സംഭവത്തിൽ മക്കളായ ജി.മോഹൻ രാജ്, ഹരിഹരൻ എന്നിവരെയും വാടകഗുണ്ടാ സംഘങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 22നാണു ഗണേശൻ പാമ്പുകടിയേറ്റു മരിച്ചത്. പിതാവിന്റെ മരണത്തിനു പിന്നാലെ മക്കൾ ഇൻഷുറൻസ് തുക കിട്ടാൻ അസാധാരണ വേഗത്തിൽ നടപടികൾ […]
Read more

നഗരസഭയിലെ പുതിയ  കൗണ്‍സിലര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

തൃശ്ശൂർ: നഗരസഭയിലെ പുതിയതായി തെരഞ്ഞെടുത്ത കൗണ്‍സിലര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മുതിര്‍ന്ന അംഗം കരുണാലയം വാര്‍ഡിലെ കെ.ടി ജോണിക്ക് വരണാധികാരി ചാലക്കുടി ഡിഎഫ്ഒ എം.വെങ്കിടേഷ് സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന കൗണ്‍സിലര്‍ കെ.ടി.ജോണി മറ്റു 36 അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു. ഭരണപക്ഷത്തെ എല്ലാവരും ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.പ്രതിപക്ഷത്തെ 35 വാര്‍ഡില്‍ നിന്ന് വിജയിച്ച ജില്‍ ആന്റണി മാത്രം ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. അഞ്ചാം വാര്‍ഡില്‍ നിന്ന് വിജയിച്ച സിപിഎം പ്രതിനിധി രക്തസാക്ഷികളുടെ […]
Read more

ഹോട്ടലിൽ മുറി മാറിക്കയറിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത 3 പേർ പിടിയിൽ; സംഭവം മുംബൈയിൽ

മുംബൈ: ഹോട്ടലിൽ മുറി മാറിക്കയറിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. കഴിഞ്ഞദിവസം പണം കടം വാങ്ങുന്നതിനായി സുഹൃത്തിനെ തേടിയെത്തിയ നഴ്സായ യുവതിയാണു പീഡിപ്പിക്കപ്പെട്ടത്. യുവതിയുടെ സുഹൃത്ത് താമസിച്ചിരുന്ന 205–ാം നമ്പർ മുറിക്കു പകരം 105–ാം നമ്പർ മുറിയിലാണു യുവതി കയറിയത്. എന്നാൽ മുറിയിൽ നിന്ന് ഇറങ്ങവേ, മദ്യലഹരിയിലായിരുന്ന യുവാക്കൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് അവിടെനിന്നു രക്ഷപ്പെട്ട യുവതി പൊലീസിൽ പരാതി നൽകി. മുംബൈയിൽനിന്ന് 350 കിലോമീറ്റർ അകലെയുള്ള ഛത്രപതി സംഭാജി നഗറിലായിരുന്നു […]
Read more

വല വലിക്കുന്നതിനിടെ കപ്പി ഒടിഞ്ഞ് തലയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ വല വലിച്ചുകയറ്റാനുപയോഗിക്കുന്ന വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളി മരിച്ചു. എലത്തൂര്‍ പുതിയനിരത്ത് സ്വദേശി വാമനന്‍ ആണ് മരിച്ചത്. കോഴിക്കോട് ചോമ്പാല്‍ ഭാഗത്താണ് അപകടം നടന്നത്. കടലില്‍ വല വലിക്കുന്നതിനിടെ മറ്റൊരു ബോട്ടിലെ വലയുമായി ഉടക്കിപ്പോവുകയായിരുന്നു. തുടർന്ന് ശക്തമായി വലിക്കുന്നതിനിടെ കപ്പി പൊട്ടി വാമനന്റെ തലയില്‍ വീണു. ഗുരുതരമായി പരിക്കേറ്റ വാമനനെ പെട്ടെന്ന് തന്നെ ബോട്ട് ഹാര്‍ബറില്‍ അടുപ്പിച്ച് വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read more

​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വഴിയോരക്കച്ചവടക്കാരന് ക്രൂരമര്‍ദ്ദനം. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള മർദ്ദനത്തിൽ ഇടതുകൈയുടെ എല്ലിന് പരിക്കേറ്റു. തട്ടുകടയും അക്രമി തല്ലി തകര്‍ത്തു. വടക്കേ നടയില്‍ മാഞ്ചിറ റോഡില്‍ ഏഴു വര്‍ഷത്തോളമായി മുല്ലപ്പൂവും പൂജാ സാധനങ്ങളും വിൽപ്പന നടത്തുന്ന ചാവക്കാട് തിരുവത്ര ചീരമ്പത്ത് 66 വയസ്സുള്ള രാജേന്ദ്രനാണ് മര്‍ദ്ദനമേറ്റത്. തെരുവില്‍ കഴിയുന്നവര്‍ കഴിഞ്ഞദിവസം നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് രാജേന്ദ്രന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് രാജേന്ദ്രന്‍ […]
Read more

ഹില്‍പാലസ് മ്യൂസിയം കാണാനെത്തിയ വയോധികരെ പൊലീസുകാരന്‍ അധിക്ഷേപിച്ച സംഭവം; അന്വേഷണം ആരംഭിക്കും

കൊച്ചി : ഹില്‍പാലസ് മ്യൂസിയം കാണാന്‍ എത്തിയ വയോധികരെ പൊലീസുകാരന്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ തൃക്കാക്കര എസിപിയാണ് പൊലീസുകാരനെതിരെ അന്വേഷണം നടത്തുക. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം സ്നേഹക്കൂട് സംഘടിപ്പിച്ച സഫലമീ യാത്രയുടെ ഭാഗമായി ഹില്‍പാലസ് കാണാനെത്തിയ വയോധികര്‍ക്കാണ് പൊലീസുകാരനില്‍ നിന്ന് ദുരനുഭവം അനുഭവപ്പെട്ടത്. അധിക്ഷേപിക്കപ്പെട്ടതിന് പിന്നാലെ വയോധികര്‍ മ്യൂസിയം കാണാതെ നിരാശയോടെ മടങ്ങുകയായിരുന്നു. സ്നേഹക്കൂട് സ്ഥാപനത്തിന്റെ ഉടമകള്‍ തങ്ങള്‍ നേരിട്ട ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. വീല്‍ ചെയറുകളില്‍ യാത്ര […]
Read more

ജപ്പാന്‍ ജ്വര പ്രതിരോധം; ജില്ലയില്‍ ജനുവരി മുതല്‍ വാക്സിനേഷന്‍ ആരംഭിക്കും

കോഴിക്കോട്: ജപ്പാന്‍ ജ്വരത്തെ ചെറുക്കാന്‍ പ്രതിരോധ വാക്സിനുമായി ആരോഗ്യവകുപ്പ്. ജെന്‍വാക് എന്ന പേരിലുള്ള വാക്സിനേഷന്‍ ഒന്ന് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളില്‍ നടത്താന്‍ തീരുമാനം. മലപ്പുറം,കോഴിക്കോട് ജില്ലകളിലായാണ് വാക്സിനേഷന്‍ തുടങ്ങുന്നത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 2009 മുതൽ രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകിയിരുന്ന വാക്‌സിൻ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിൻ്റെ ആദ്യപടിയായാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. നിലവിൽ സംഘടിത പ്രവർത്തനമായി നടത്തുന്ന വാക്‌സിനേഷൻ സ്കൂ‌ളുകളും അങ്കണവാടികളും കേന്ദ്രീകരിച്ചാണ് നടപ്പാക്കുക. വാക്‌സിനേഷൻ വിജയകരമായി നടത്താൻ ആരോഗ്യവകുപ്പിന് വിദ്യാലയ […]
Read more

ഒഴൂർ അയ്യായയിൽ മുസ്ലിം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ച നിലയിൽ

മലപ്പുറം: ഒഴൂർ അയ്യായയിൽ മുസ്ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തി. അയ്യായ ജുമാമസ്ജിദിന് സമീപത്തെ ശിഹാബ് തങ്ങൾ സ്മാരക മുസ്ലിം ലീഗ് ഓഫീസാണ് കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ലീഗ് ഓഫീസ് കത്തിയതായി കണ്ടെത്തിയത്. ഓഫീസിനകത്തുള്ള ഫർണിച്ചറുകളും, സ്പീക്കർ സെറ്റുകളും മറ്റും കത്തിനശിച്ചിട്ടുണ്ട്. ഓഫീസിലെ ഷട്ടർ ഉയർത്തിയാണ് തീ വെച്ചതെന്ന് കരുതപ്പെടുന്നു.വെള്ളിയാഴ്ച രാത്രി രണ്ട് മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് ജുമുഅത്ത് പള്ളിയുടെയും, ഓഫീസിനടുത്ത വീട്ടിലെയും […]
Read more

Recent News

Advertisement