സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 24, 2025

Year : 2026

ചാലക്കുടി നഗരസഭ ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍ തർക്കം തുടരുന്നു

തൃശ്ശൂർ: തൃശ്ശൂർ നഗരസഭയിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഈ മാസം 26 വെള്ളിയാഴ്ച നടക്കാനിരിക്കെ, സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇതുവരെ കൈവരിച്ചിട്ടില്ല. വിഷയത്തിൽ ഉണ്ടായ കടുത്ത അഭിപ്രായ ഭിന്നതകളെ തുടർന്ന് തീരുമാനം ഡിസിസിക്ക് വിട്ടിരിക്കുകയാണ്. ചെയർപേഴ്സൺ സ്ഥാനത്തേക്ക് ആലീസ് ഷിബു, റീന ഡേവീസ്, സൂസി സുനിൽ എന്നിവരാണ് പരിഗണനയിലുള്ളത്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് കെ.വി. പോൾ, വത്സൻ ചമ്പക്കര, അഡ്വ. ബിജു എസ്. ചിറയത്ത് എന്നിവരുടെ പേരുകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാൽ, ആലീസ് ഷിബുവിന് തുടർച്ചയായി അഞ്ച് […]
Read more

അതിരപ്പിള്ളിയിൽ യുവതിയെ ബലാത്സംഗം ചെയ്ത മുൻ കോൺഗ്രസ് നേതാവ് പിടിയിൽ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ യുവതിയെ ബലാത്സംഗം ചെയ്ത മുൻ കോൺഗ്രസ്‌ നേതാവും ഫ്ലാറ്റ് കൊലപാതക കേസിലെ പ്രതിയുമായ റഷീദും കൂട്ടാളികളും പിടിയിൽ ഡിസംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂർ സ്വദേശിയായ യുവതിയെ അതിരപ്പിള്ളിയിലെ റിസോർട്ടിൽ വച്ച് റഷീദും സംഘവും ബലാത്സംഗം ചെയ്യുകയായിരുന്നു യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുക്കുകയും സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കുകയിരിരുന്നു. പ്രതികളെ കോഴിക്കോട്ടെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത് മുൻ യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ റഷീദ് […]
Read more

കാട്ടാകമ്പാൽ പഞ്ചായത്തിലെ അയിനൂർ എട്ടാം വാർഡിൽ അണഞ്ഞു കിടന്ന തെരുവിളക്കുകൾ പുനരുദ്ധരിച്ചു

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ അയിനൂർ എട്ടാം വാർഡിൽ അണഞ്ഞു കിടന്നിരുന്ന തെരുവിളക്കുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള നടപടി ആരംഭിച്ചു. വാർഡ് മെമ്പർ മോനിഷ രജീഷ്യുടെ സാന്നിധ്യത്തിലാണ് വാർഡിലെ എല്ലാ തെരുവുകളിലുമുള്ള ലൈറ്റുകൾ പരിശോധിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തത്. മോനിഷ രജീഷിനോടൊപ്പം രജീഷ് നേതൃത്വം നൽകി. രാത്രികാലങ്ങളിൽ നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് തെരുവിളക്കുകൾ പൂർണമായി കത്തിക്കുന്നതെന്ന് മോനിഷ പറഞ്ഞു. വാർഡിന്റെ വികസനം ഉറപ്പാക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ പ്രവർത്തനമെന്നും അവർ വ്യക്തമാക്കി.
Read more

ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഫെല്ലോഷിപ്പ് യൂണിറ്റ് ഉദ്ഘാടനം

തൃശ്ശൂർ: AD-52-ൽ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽയിൽ സെൻ്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് ഇടവക യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ചടങ്ങ് യുഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി നിർവഹിച്ചു. സംഘടനയുടെ യൂണിറ്റ് പ്രസിഡന്റും ഇടവക വികാരിയുമായ റവ. ഫാ. വി. എം. സാമുവേൽ അധ്യക്ഷത വഹിച്ചു. സഹവികാരി റവ. ഫാ. ജോസഫ് ജോർജ് കെ, സെക്രട്ടറി ഷാജു പി. വി., ജോയിന്റ് സെക്രട്ടറി ശ്യാമ ജിജി, ട്രഷറർ ബിനു […]
Read more

സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ മര്‍ദിച്ച സംഭവം ; സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ മര്‍ദിച്ച കേസില്‍ സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍. ലക്കിടി ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് മുന്‍ അംഗവുമായ അനില്‍കുമാര്‍, സിഐടിയു തൊഴിലാളി വിജിദാസ്, പ്രിന്‍സ് എന്നിവരാണു പിടിയിലായത്. ലക്കിടി തെക്കുംചെറോട് സ്വദേശിയും പാര്‍ട്ടി അംഗവുമായ സുരേന്ദ്രന്‍ ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്. തെരഞ്ഞെടുപ്പില്‍ തോറ്റ വൈരാഗ്യത്തിലാണ് പാര്‍ട്ടി അംഗമായ സുരേന്ദ്രനെ ആക്രമിച്ചത്. ശനിയാഴ്ച രാത്രി ബൈക്കില്‍ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് […]
Read more

ഗര്‍ഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു

കോഴിക്കോട് : എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. യുവതിക്ക് കാലിനും കൈക്കും പൊള്ളലേറ്റു. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. പെരുവില്ലി സ്വദേശി ഷാഹിദ് റഹ്‌മാനാണ് ഗര്‍ഭിണിയെ ക്രൂരമായി ഉപദ്രവിച്ചത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണ്. കോടഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വീട്ടിലെത്തി പങ്കാളിയെ ആക്രമിച്ചത്.
Read more

ചങ്ങനാശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആധുനീക രീതിയിൽ നവികരണം

കോട്ടയം: ചങ്ങനാശേരി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. സംസ്ഥാന കായികവകുപ്പ് അനുവദിച്ച അഞ്ചേകാൽ കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയ നവീകരണം. നൂറ്റിപ്പത്ത് മീറ്റർ നീളവും എഴുപതു മീറ്റർ വീതിയുമുള്ള ഗ്രൗണ്ടിൽ ആധുനിക സംവിധാനങ്ങളാണ് ഒരുങ്ങുന്നത്. പ്രഭാതസവാരിക്കായി പൊതുജനങ്ങൾക്ക് പ്രയോജനപ്രദമാകുന്ന വാക്ക്‌വേയും ഒരുക്കുന്നുണ്ട്. ഏറെ വർഷങ്ങളായി തകരാറിലായിരുന്ന സ്റ്റേഡിയം നവീകരിക്കുന്നതിലൂടെ സ്കൂൾ,കോളേജ് വിദ്യാർഥികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് അഡ്വ.ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. പരമാവധി വേഗത്തിൽ പണികൾ പൂർത്തീകരിച്ച് സ്റ്റേഡിയം തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. ദേശീയതല ടൂർണമെന്റുകൾക്ക് അനുയോജ്യമായ […]
Read more

ഗുരുവായൂർ ദേവസ്വം എംപ്ലോയ്മെന്റ് സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി

തൃശ്ശൂർ : ഗുരുവായൂർ ദേവസ്വം എംപ്ലോയ്മെന്റ് സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം പൂന്താനം ഓഡിറ്റോറിയത്തിൽ നടന്നു. ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് ഇ.കെ നാരായണനുണ്ണി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ടി. പി. ബിജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഉണ്ണികൃഷ്ണൻ ഏലംകുളം അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.ബി. സാബു സ്വാഗതം ആശംസിക്കുകയും കെ.ജി. സുരേഷ് കുമാർ നന്ദി അറിയിക്കുകയും ചെയ്തു. പൊതുയോഗത്തിന്റെ ഭാഗമായി […]
Read more

കളഞ്ഞു കിട്ടിയ മോതിരം ഉടമയെ ഏൽപിച്ച് മെഡിക്കൽ കോളജ് ജീവനക്കാരി

കോട്ടയം: ജില്ലയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു കളഞ്ഞു കിട്ടിയ സ്വർണമോതിരം ഉടമയ്ക്കു തിരികെ നൽകി ആശുപത്രിയിലെ അറ്റൻഡർ. ഇടുക്കി സ്വദേശി ജയ. സിക്കാണ് മോതിരം ലഭിച്ചത്. അരപ്പവൻ തൂക്കമുള്ള മോതിരം അത്യാഹിത വിഭാഗത്തിൽ മേശപ്പുറത്ത് കടലാസിൽ ചുരുട്ടിവച്ച നിലയിലാണ് കണ്ടത്. ഉടൻ തന്നെ ജയ ഇത് പൊലീസ് എയ്ഡ് പോസ്റ്റിൽ ഏൽപിച്ചു. കുറച്ചു  സമയത്തിനുള്ളിൽ മോതിരം കളഞ്ഞു പോയെന്ന പരാതിയുമായി ഉടമ കുറവിലങ്ങാട് സ്വദേശി മേരിക്കുട്ടി സെബാസ്റ്റ്യൻ എയ്ഡ് പോസ്റ്റിൽ എത്തി. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ […]
Read more

മരിച്ച പൊലീസുകാരന്റെ പേരിൽ പിരിച്ചെടുത്ത സഹായം കൈമാറിയില്ല; പരാതി നൽകി കൂടുംബം

കോട്ടയം:  തെള്ളകത്തു വെച്ച് അക്രമിയുടെ ചവിട്ടേറ്റ് മരിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്കും മക്കൾക്കുമായി പൊലീസുകാരിൽ നിന്നും പിരിച്ചെടുത്ത സഹായം കൈമാറിയില്ലെന്നു പരാതി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന മാഞ്ഞൂർ ചിറയിൽ വീട്ടിൽ സി.കെ.ശ്യാം പ്രസാദ് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴി തെള്ളകത്ത് തട്ടുകടയിലുണ്ടായ അക്രമം തടയുന്നതിനിടെ അക്രമിയുടെ ചവിട്ടേൽക്കുകയും തുടർന്ന്  ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയുമായിരുന്നു.  ജില്ലയിലെ മന്ത്രിക്കും, ജില്ലാ പൊലീസ് മേധാവിക്കും ശ്യാം പ്രസാദിന്റെ […]
Read more

Recent News

Advertisement