സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 6, 2026

Year : 2026

യുവാവിനെ  ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച പ്രതികൾ പിടിയിൽ

തൃശ്ശൂർ: മാള  മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ മാള പോലീസ് അറസ്റ്റ് ചെയ്തു.പുത്തൻചിറ പുളിയിലക്കുന്ന് സ്വദേശികളായ കാക്കനാടൻ വീട്ടിൽ സനീഷ് (40 വയസ്സ്), മതിയത്ത് വീട്ടിൽ (അക്ഷയ് 30) വയസ്സ് എന്നിവരാണ് അറസ്റ്റിലായത്.പുത്തൻചിറ കണ്ണികുളങ്ങര സ്വദേശി വൈപ്പിൻകാട്ടിൽ വീട്ടിൽ മുഹമ്മദ് സെയ്തർ (20 വയസ്സ്) നും സുഹൃത്ത് ഹാരിസിനുമാണ് മർദ്ദനമേറ്റത്. പുത്തൻചിറ മങ്കിടിയിലുള്ള സുഹൃത്ത് ഹാരിസിന്റെ വീടിന് മുൻവശത്തെ റോഡിൽ […]
Read more

കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യനോസിന്റെ പള്ളിയില്‍ അമ്പു തിരുനാള്‍ 8 മുതല്‍ 13 വരെ

തൃശ്ശൂർ: ചാലക്കുടി,.കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യനോസിന്റെ പള്ളിയില്‍ ്അമ്പു തിരുനാള്‍ 8 മുതല്‍ 13 വരെ തീയതികളിലായി ആഘോഷിക്കുന്നതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജനവരി 8 തീയതി വൈകിട്ട് 5.30 മുതല്‍ ലദീഞ്ഞ് പാട്ടുകുര്‍ബ്ബാന, നൊവേന,പ്രദക്ഷിണം തുടര്‍ന്ന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും നേര്‍ച്ച പായസത്തിന്റെ വിതരണവും ഉണ്ടായിരിക്കും. ചടങ്ങുകള്‍ക്ക് ഫാദര്‍ ജോഷി കല്ലേലി കാര്‍മ്മികത്വം വഹിക്കും. 9 വെള്ളിയാഴ്ച നടക്കുന്ന കുര്‍ബ്ബാനക്കും മറ്റു ചടങ്ങുകള്‍ക്കും സെന്റ് ജെയിംസ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ നവീന്‍ ഊക്കന്‍ […]
Read more

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് കളക്ഷന്‍ മാത്രം 12.18 കോടിയുടെ റെക്കോർഡ് വരുമാനം

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് കെഎസ്ആർടിസി. ടിക്കറ്റ് കളക്ഷൻ മാത്രം ഇന്നലെ 12 കോടി 18 ലക്ഷം രൂപ ലഭിച്ചെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ശബരിമല ഉള്ളത് കൊണ്ട് മാത്രം വന്ന വർദ്ധനവല്ല ഇതെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല സീസൺ കഴിഞ്ഞ വർഷത്തെക്കാൾ 2 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 13.02 കോടിയാണ് ഇന്നലത്തെ മൊത്തം കളക്ഷൻ ലഭിച്ചത്. ചരിത്ര വിജയം മലയാളികൾക്ക് സമർപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ […]
Read more

മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റിയാന്‍ പള്ളിയിലെ അമ്പു തിരുനാള്‍ 8 മുതല്‍ 11 വരെ

തൃശ്ശൂർ: മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റിയാന്‍ പള്ളിയിലെ അമ്പു തിരുനാള്‍ 8 മുതല്‍ 11 വരെ ആഘോഷിക്കുകയാണെന്ന് പള്ളി വികാരി ഫാദര്‍ ജേക്കബ്ബ് പള്ളിക്കല്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.വ്യാഴാഴ്ച വൈകിട്ട് 5,30ന് ജപമാല ദിവ്യബലി, നൊവേന, ലദീഞ്ഞ് തിരുനാളിന്റെ 70 പേരുടെ പ്രസുദേന്തി വാഴ്ച തുടര്‍ന്ന് കൊടിയേറ്റ് വികാരി ഫാദര്‍ ജേക്കബ്ബ് പള്ളിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാദര്‍ റിജു വെളിയില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് 7 മണിക്ക് പാല കമ്മ്യൂണിക്കേഷന്‍സിന്റെ ഗാനമേള,9 വെള്ളിയാഴ്ച കുര്‍ബ്ബാന ദിവ്യബലി ഫാദര്‍ സെബാസ്റ്റ്യന്‍ […]
Read more

മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി; യുവാവിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: പുതുവർഷത്തിന്‍റെ കുവൈത്തിലുണ്ടായ രൂക്ഷമായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. അൽ- സുബിയ പാലത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ബന്ധുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അഞ്ച് കുവൈത്ത് സ്വദേശികളും രണ്ട് ബിദൂനികളും (രേഖകളില്ലാത്തവർ) ഉൾപ്പെടെ ഏഴ് ബന്ധുക്കളാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. കടുത്ത മദ്യലഹരിയിലായിരുന്ന ഇവർ തമ്മിലുള്ള വാക്കുതർക്കം വേഗത്തിൽ അക്രമാസക്തമാവുകയായിരുന്നു. ഇതിനിടയിൽ ഒരു യുവാവ് കുഴഞ്ഞുവീഴുകയും ബോധരഹിതനാവുകയും ചെയ്തു. ഉടൻ തന്നെ ആംബുലൻസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ […]
Read more

ദേശീയ വിര വിമുക്ത ദിനം; പഴഞ്ഞിയിൽ കുട്ടികൾക്ക് വിരഗുളിക വിതരണം ചെയ്തു

തൃശ്ശൂർ: ജനുവരി 6-ന് ആചരിച്ച ദേശീയ വിര വിമുക്ത ദിനത്തോടനുബന്ധിച്ച് കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് അയിനൂർ വെസ്റ്റ് 8-ാം വാർഡിലെ 50-ാം നമ്പർ അനുഗ്രഹ അങ്കണവാടിയിൽ കുട്ടികൾക്ക് വിരഗുളിക വിതരണം ചെയ്തു. ആരോഗ്യപരമായ ശിശു വളർച്ചയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ മോനിഷ രജീഷ് ആയിരുന്നു. കുട്ടികളുടെ ആരോഗ്യസംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.ആശവർക്കർ അംബിക ജനാർദ്ദനൻ, അങ്കണവാടി വർക്കർ ബിന്ദു രാജൻ, ഹെൽപ്പർ മിസ്രിയ എം.എഫ് എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും […]
Read more

‘മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണം’: ലീഗ് നേതാക്കളെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ നേതാവ്

വയനാട്: വയനാട് ബത്തേരിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ കൊലവിളി പ്രസംഗം. മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണമെന്നാണ് ലീഗ് നേതാക്കളോട് ഡിവൈഎഫ്ഐ നേതാവ് നേതാവ് ലിജോ ജോണി ഭീഷണി മുഴക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ബത്തേരി മുനിസിപ്പാലിറ്റി യുഡിഎഫ് പിടിച്ചതിലെ വിജയാഘോഷം മുസ്ലിം ലീഗ് സിപിഎം പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിന് വഴി വെച്ചിരുന്നു. കേസിൽ ജയിലിലായ സിപിഎം പ്രവർത്തകർക്ക് സ്വീകരണം ഏർപ്പെടുത്തിയ യോഗത്തിലാണ് ഡിവൈഎഫ്ഐ നേതാവ് വിവാദ പരാമർശങ്ങൾ നടത്തിയത്. ലീഗ് നേതാക്കളുടെ കൈ തല്ലിയൊടിച്ചാണ് സിപിഎം […]
Read more

സേവാഭാരതി സ്വയം തൊഴിൽ പദ്ധതി ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: സേവാഭാരതി ചാലക്കുടിയുടെ സ്വാവലമ്പൻ ആയാം പ്രവർത്തനത്തിന്റെ ഭാഗമായി അഭിവൃദ്ധി സ്വയം തൊഴിൽ പദ്ധതി ഉൽഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു. ആദ്യ ഘട്ടമായി 5 പേർ അടങ്ങുന്ന 12 ഗ്രൂപ്പുകൾ തിരിച്ചു 12 തരം പച്ചക്കറികൾ ഓരോ ഗ്രൂപ്പിനും കൃഷി ചെയ്യുവാൻ നൽകി. ഓരോ വ്യക്തിക്കും 30 വിത്തുകൾ സേവാഭാരതി വിതരണം ചെയ്യുകയും കൃഷി ചെയ്ത് അത് ഏപ്രിൽ ആദ്യവാരം വിപണനം ചെയുവാനും തീരുമാനം എടുത്തു. ഒപ്പം ആദ്യഘട്ടത്തിൽ തന്നെ ഒരു മുട്ടക്കോഴി വളർത്തു കേന്ദ്രവും ഒരു […]
Read more

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി: മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read more

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയിൽ ഇരുത്തി പാപ്പന്റെ സാഹസം

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് ആറ് മാസം പ്രായമായ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയിൽ ഇരുത്തി പാപ്പാന്റെ സാഹസം. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലായിരുന്നു സംഭവം. നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഹരിപ്പാട് സ്‌കന്ദൻ എന്ന ആനയുടെ മുൻപിലാണ് പിഞ്ചുകുഞ്ഞുമായി പാപ്പാന്റെ സാഹസം. രണ്ട് മാസം മുമ്പ് പാപ്പാനെ കുത്തി കൊന്ന ആനയാണിത്. കുഞ്ഞുമായി ആനയുടെ അടിയിലൂടെ പാപ്പാന്‍ വലംവെക്കുന്നതും തുമ്പികൈയില്‍ ഇരുത്തുന്നതിനിടെ കുഞ്ഞ് നിലത്ത് വീഴുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. കുഞ്ഞ് ആനയുടെ കാലിനിടയിലേക്ക് വീഴുന്നതും പുറത്ത് വന്ന […]
Read more

Recent News

Advertisement